ചിറയിൻകീഴിൽ മനമറിഞ്ഞും കളം നിറഞ്ഞും
text_fieldsആറ്റിങ്ങല്‍: തീരദേശ മണ്ഡലമായ ചിറയിന്‍കീഴില്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗം ആരവം തീര്‍ത്ത് മുന്നേറുകയാണ്.
പ്രചാരണവിഷയങ്ങള്ക്ക് പഞ്ഞമില്ലാത്ത തെരഞ്ഞെടുപ്പാണിത്. സ്ഥാനാർഥികള്ക്കൊപ്പമുള്ള മൈക്ക് അനൗണ്സ്മെൻറിലൂടെയും കവലപ്രസംഗങ്ങളിലൂടെയും വ്യക്തമാണത്.
കൊടികൾ നിറഞ്ഞ വഴികളിൽ
'ചെറുപ്പമാകുന്ന ചിറയിന്‍കീഴ്' എന്ന പ്രചാരണവാക്യം മുന്‍നിര്‍ത്തിയാണ് യു.ഡി.എഫ് സ്ഥാനാർഥി ബി.എസ്. അനൂപിെൻറ വാഹനപര്യടനം. ഉച്ചക്കുശേഷം രണ്ടരയോടെ അഞ്ചുതെങ്ങ് പഞ്ചായത്തിെൻറ അതിര്‍ത്തി പ്രദേശമായ നെടുങ്ങണ്ടയില്നിന്നാണ് പര്യടനം ആരംഭിച്ചത്.
കടല്‍തീരത്തിന് സമാന്തരമായ തീരദേശപാതയിലൂടെ റോഡ് ഷോക്ക് സമാനമായ പര്യടനം. ബൈക്കുകളില്‍ കൊടികളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ആഴക്കടല്‍ മത്സ്യബന്ധന കരാറും അതുയര്‍ത്തുന്ന ഉപജീവന ഭീഷണിയും സ്ഥാനാർഥി ബി.എസ്.അനൂപ് ഓരോയിടത്തും എടുത്തുപറഞ്ഞു. സ്വീകരണ കേന്ദ്രങ്ങളില്‍ ഒത്തൂകൂടിയ മത്സ്യത്തൊഴിലാളികളുടെ മുഖത്തും ആശങ്ക വ്യക്തം.
സ്ഥാനാർഥി കടന്നുപോയതിന് ശേഷവും ജനങ്ങള്‍ക്കിടയില്‍ മത്സ്യബന്ധന കരാര്‍ അവരുടേതായ രീതികളിലും അറിവിലും ചര്‍ച്ച ചെയ്യപ്പെടുന്നു. ആഴക്കടല്‍ മത്സ്യബന്ധന വിഷയം ഉയര്‍ത്തി ബി.എസ്. അനൂപ് നേരത്തേ പദയാത്ര നടത്തിയ അതേ പാതയിലൂടെയാണ് തിങ്കളാഴ്ച വാഹനപര്യടനവും നടത്തിയത്.
നേരിൽ കണ്ടും വോട്ടുറപ്പിച്ചും
എല്‍.ഡി.എഫ് സ്ഥാനാർഥി വി. ശശിയുടെ വാഹനപര്യടനം തിങ്കളാഴ്ച കടയ്ക്കാവൂര്‍ പഞ്ചായത്തിലായിരുന്നു. രാവിലെ ഒമ്പതിന് കടയ്ക്കാവൂര്‍ തേവര്നടയില്നിന്നുമാണ് പര്യടനം ആരംഭിച്ചത്. കൃത്യസമയത്തുതന്നെ സ്ഥാനാർഥി വി. ശശിയും നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ആര്. സുഭാഷും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.
നൂറോളം പ്രവര്‍ത്തകര്‍ ഇതിനകം ഇവിടെ തടിച്ചുകൂടിയിരുന്നു. സ്വീകരിക്കാനെത്തിയ പ്രവര്‍ത്തകരോട് സ്ഥാനാർഥിയുടെ കുശലാന്വേഷണങ്ങള്‍. തുടര്‍ന്ന് പര്യടനത്തിെൻറ ഉദ്ഘാടനവും സ്വീകരണങ്ങളും. തേവര്നടയില്നിന്ന് പര്യടന വാഹനത്തിലേക്ക് കയറി വി. ശശി തുടര്‍ന്നുള്ള സ്വീകരണ കേന്ദ്രങ്ങളിലെല്ലാം വാഹനത്തില്‍ നിന്നുതന്നെ സ്വീകരണം ഏറ്റുവാങ്ങുകയും ചെറുപ്രസംഗം നടത്തുകയും ചെയ്തു.
ഗ്രാമീണമേഖലകളിലും പ്രധാന ജങ്ഷനുകളായ ചെക്കാലവിളാകം, നിലയ്ക്കാമുക്ക്, മണനാക്ക് എന്നിവിടങ്ങളിലെല്ലാം സ്വീകരിക്കാന്‍ പ്രവര്‍ത്തകരുടെ വലിയ കൂട്ടമുണ്ടായിരുന്നു. ഉച്ചക്ക് മുമ്പുള്ള അവസാന സ്വീകരണ പോയിൻറായ മണനാക്കില്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം 12ന് തന്നെ സ്ഥാനാർഥി എത്തിച്ചേര്‍ന്നു.
സമയകൃത്യത പാലിക്കുന്നതിലും പ്രത്യേക ശ്രദ്ധ ഉറപ്പുവരുത്തി. കേരളത്തില്‍ മാറി മാറി വന്ന ഇടതുസര്‍ക്കാറുകള്‍ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയതും പഠിക്കുവാന്‍ താല്പര്യമുള്ള ആര്‍ക്കും അതിനുള്ള സമ്പൂര്‍ണവും സൗജന്യവുമായ സാഹചര്യമുെണ്ടന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗം.
കേന്ദ്രമന്ത്രി പെങ്കടുത്ത റോഡ് ഷോ
എന്‍.ഡി.എയുടെ സ്ഥാനാർഥി ജി.എസ്. ആശാനാഥ് മംഗലപുരം പഞ്ചായത്ത് പ്രദേശത്താണ് തിങ്കളാഴ്ച പര്യടനം നടത്തിയത്. രാവിലെ മുരുക്കുംപുഴ കോഴിനട ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ചു.
വൈകുന്നേരം കേന്ദ്രമന്ത്രി വി. മുരളീധരന് പങ്കെടുത്ത റോഡ് ഷോയിലൂടെ മംഗലപുരം ജംഗ്ഷനില്‍ സ്ഥാനാർഥിയും സംഘവും ഓളം സൃഷ്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.