ഇടതുപക്ഷ-കോണ്‍ഗ്രസ് ബന്ധത്തിന് വിലങ്ങുതടിയായത് എ.കെ. ആൻറണി -പി.സി. ചാക്കോ
text_fieldsചേളന്നൂർ: എലത്തൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ. ശശീന്ദ്രെൻറ പ്രചാരണാര്‍ഥം ചേളന്നൂരിൽ സംഘടിപ്പിച്ച പൊതുയോഗം എന്‍.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
മാമ്പറ്റ ശ്രീധരന് അധ്യക്ഷത വഹിച്ചു. ഇടതുപക്ഷവുമായി കോണ്‍ഗ്രസ് കൈകോര്ത്തുപോകേണ്ട സാഹചര്യത്തില്‍ അതിനുള്ള സാധ്യതക്ക് വിലങ്ങുതടിയായി പ്രവര്‍ത്തിച്ചയാളാണ് എ.കെ. ആൻറണിയെന്ന്് പി.സി. ചാക്കോ പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനം ആൻറണിയുടേതാണ്. തീരുമാനം തിരുത്തണമെന്ന് താൻ പറഞ്ഞതാണ്. ദേശീയതലത്തില്‍ എല്‍.ഡി.എഫുമായി സഹകരിക്കേണ്ട സാഹചര്യത്തില്‍ അവര്‍ക്കെതിരെ കേരളത്തില്‍ മത്സരിക്കുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന തെൻറ ചോദ്യത്തിന് എല്ലാം തീരുമാനിച്ചുകഴിഞ്ഞു എന്നായിരുന്നു ആൻറണിയുടെ മറുപടി.
പി.എം. സുരേഷ് ബാബു, കാസിം ഇരിക്കൂര്‍, ലക്ഷദ്വീപില്‍നിന്നുള്ള എം.പി. മുഹമ്മദ് ഫൈസല്‍, എന്‍.വൈ.സി അഖിലേന്ത്യാ പ്രസിഡൻറ് ധീരജ് ശര്‍മ, ചന്ദ്രന് മാസ്റ്റര്‍, ജനാര്ദനന്, ടി.കെ. സോമനാഥന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.