എലത്തൂരിൽ അടിമുടി മാറ്റത്തിന് സുൽഫിക്കർ മയൂരി; വോട്ടർമാരുടെ പേരെടുത്തു വിളിച്ച് എ.കെ. ശശീന്ദ്രൻ
text_fieldsഎലത്തൂർ: കോഴിക്കോട്ടെ താമസ കേന്ദ്രത്തിൽനിന്ന് രാവിലെ എട്ടുമണിക്കാണ് യു.ഡി.എഫ് സ്ഥാനാർഥി സുൽഫിക്കർ മയൂരി എലത്തൂർ മണ്ഡലത്തിലെ നന്മണ്ടയിലേക്ക് പ്രചാരണത്തിന് ഇറങ്ങിയത്. പഞ്ചായത്തുതല കൺവെൻഷനുകളുടെ അവസാനഘട്ടമാണ്.
മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ വാർ ഹൗസാക്കിയിരിക്കുന്നത് ചേളന്നൂർ എേഴ ആറിലെ വാടക വീടാണ്. രാവിലെ എട്ടു മുതൽ ഫോൺ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം അറ്റൻഡ് ചെയ്യുന്നു. ബോർഡുകൾക്കും തെരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങൾക്കും അന്വേഷിച്ചുള്ള വിളികൾക്ക് ഏഴേ ആറിലെ വീട്ടിൽ ജില്ല പഞ്ചായത്ത് അംഗം ഐ.പി. രാജേഷും തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി കൺവീനർ അക്കിനാരി മുഹമ്മദും ഉണ്ടെന്നും അവരെ ബന്ധപ്പെടാനും അറിയിപ്പു നൽകുന്നു.
നേരിട്ടുള്ള പ്രചാരണങ്ങൾ തുടങ്ങാൻ അൽപം ൈവകിയത് പ്രയാസം സൃഷ്ടിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ അത് ഉപകാരമായെന്നും ഇപ്പോൾ പ്രവർത്തകർ ഒന്നടങ്കം എണ്ണയിട്ട യന്ത്രങ്ങൾപോലെ പ്രവർത്തിക്കുകയാണെന്നും പറഞ്ഞു.
നന്മണ്ടയിലെ പ്രചാരണത്തിന് പുറപ്പെട്ട ഇന്നോവ വാഹനത്തിൽ മകൻ സുഹൈബുമുണ്ട്. ചെന്നൈയിൽ എസ്.ആർ.എം കോളജിൽ നാലാം സെമസ്റ്റർ എൻജിനീയറിങ് വിദ്യാർഥിയാണ് സുഹൈബ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിറ്റേന്നുതന്നെ ചെൈന്നക്ക് പോകും. കുറച്ചു ദിവസത്തെ അവധി കിട്ടിയപ്പോൾ പിതാവിെൻറ പ്രചാരണത്തിന് കയറിക്കൂടിയതാണ്.
ഒമ്പതു മണിയോടെ നന്മണ്ട ചീക്കിലോട് അങ്ങാടിയില്‍ എത്തി. യു.ഡി.എഫ് പ്രവര്‍ത്തകരായ കെ.പി. സിദ്ധാർഥന്, കെ.എം. വിജയന് മാസ്റ്റര്‍, ടി.പി. മുസ്തഫ കമാല്‍, ഒ.സിദ്ദീഖ്, ഒ.പി. മൂസക്കോയ, പി. രാജന്, പുതുക്കുടി അബൂബക്കര്‍, പി.കെ. ഫൈസല്‍, തലോടി മനോജ്, ഉന്നുലുകണ്ടി ഗോപി എന്നിവര്‍ കൂടെയുണ്ട്.
നൂറോളം കടകളിലും ഓട്ടോ സ്റ്റാൻഡുകളിലും ബസുകളിലും കയറിയിറങ്ങുകയും സഹായമാവശ്യപ്പെടുകയും ചെയ്തു. ഫുട്ബാള്‍ ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തണമെന്നും യു.ഡി.എഫ് ജയം മണ്ഡലത്തിലെ അടിമുടി മാറ്റത്തിന് കാരണമാകുമെന്നും ഉറപ്പുനൽകി. പതിനൊന്നരയോടെ നന്മണ്ടയിൽനിന്നും തിരിച്ചു. വെള്ളിയാഴ്ചയായതിനാൽ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാനായാണ് മടങ്ങിയത്. ചേളന്നൂർ ഏഴേ ആറിലെ വീട്ടിലെത്തി പിന്നീട് പള്ളിപ്പൊയിലിലെ മസ്ജിദുൽ ഫലാഹിൽ നമസ്കാരം നിർവഹിച്ചു.
പള്ളികഴിഞ്ഞ് കക്കോടിയിലെ മക്കട ബദിരൂരിൽ തപോവനത്തിൽ നടക്കുന്ന ഉണ്ണിരാമൻ മാസ്റ്ററുടെ സപ്തതി ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടു. പള്ളിപ്പൊയിൽ റോഡിൽനിന്ന് ബാലുശ്ശേരി- കോഴിക്കോട് പാതയിലേക്ക് കയറാൻ നിൽക്കെ നിർത്തിയിട്ട തെൻറ കാറിനു മുന്നിലേക്ക് സ്കൂട്ടർ യാത്രികൻ നിയന്ത്രണം വിട്ടെത്തി ഇടിച്ചു. നിലത്തു വീണ യാത്രികനെ എഴുന്നേൽപിച്ച് ശരീരപരിശോധന നടത്തി.
വലിയ പരിക്കൊന്നു പറ്റാത്തതിനാൽ ആളെ പറഞ്ഞുവിട്ടു. തുടർന്ന് രണ്ടു മണിയോടെ തപോവനത്തിലെത്തി. ഉണ്ണിരാമൻ മാസ്റ്ററെ കണ്ട് പിറന്നാൾ ആശംസ നേർന്ന് പൊന്നാട അണിയിച്ചു. ആഘോഷ ചടങ്ങിനെത്തിയവരോട് വോട്ടഭ്യർഥന നടത്താമേയെന്ന് ചോദിച്ച് സമ്മതം വാങ്ങി വോട്ടഭ്യർഥന നടത്തി സദ്യയും കഴിച്ച് മടങ്ങി. വൈകീട്ട് എലത്തൂരിൽ നടന്ന കൺവൻഷനിലും പെങ്കടുത്തു.
എലത്തൂർ: മണ്ഡലം എൽ.ഡി.എഫ് സ്നാർഥിയായ എ.കെ. ശശീന്ദ്രന് പൊതു പ്രചാരണത്തിന് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി അവധി നൽകിയ ദിനമായിരുന്നു വെള്ളിയാഴ്ച. കോഴിക്കോട് കലക്ടറേറ്റിൽ രാവിലെ ഒമ്പതുമണിക്ക് ഓൺലൈൻ മന്ത്രിസഭായോഗമുള്ളതിനാൽ കൃത്യസമയത്തിനു തന്നെ എത്തി.
ഒരു മണിക്കൂർ നീണ്ട യോഗത്തിനുശേഷം കലക്ടറേറ്റിൽനിന്നിറങ്ങി ചേളന്നൂർ കുമാരസ്വാമിയിൽ മരണപ്പെട്ട ഗോവിന്ദൻ കുട്ടി മാസ്റ്ററുടെ വീട്ടിലേക്കാണ് പോയത്. കക്കോടി മണ്ഡലം എൻ.സി.പി പ്രസിഡൻറ് എം.കെ. നാരായണൻ കക്കോടിയിൽനിന്ന് മന്ത്രിക്കൊപ്പം ചേർന്നു. കുമാരസ്വാമിയിൽ എൻ.സി.പിയുടെ എൻ. പ്രേമരാജനും ചേളന്നൂർ മുൻ പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സലയും കാത്തുനിൽക്കുന്നുണ്ടായിരുന്നു. മരണവീട്ടിലെത്തിയപ്പോൾ ചിലരെയെല്ലാം പേരെടത്തു വിളിച്ചു. വെള്ളിയാഴ്ച നടന്ന മരണാനന്തര ചടങ്ങുകളുടെ കാര്യങ്ങൾ അന്വേഷിച്ചു. പത്തു മിനിറ്റോളം വീട്ടിൽ തങ്ങി.
കുടുംബത്തെ ആശ്വസിപ്പിച്ച ശേഷം കക്കോടിയിലേക്ക്. എൻ.സി.പി സംസ്ഥാന നേതാവായ എം. ആലിക്കോയയുടെ വീടാണ് കക്കോടി മണ്ഡലം എൽ.ഡി.എഫ് പ്രചാരണ കമ്മിറ്റി ഓഫിസ്. ഓഫിസിലെത്തിയപ്പോൾ അവിടെ എൻ.സി.പി മലപ്പുറം ജില്ല പ്രസിഡൻറ് ടി.എൻ. ശിവശങ്കരൻ, എറണാകുളം ജില്ല പ്രസിഡൻറ് കുഞ്ഞുമോൻ, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി ആലിസ് മാത്യു എന്നിവർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേരിട്ടെത്തി പിന്തുണയേകാനും സൗഹൃദ സന്ദർശനത്തിനും എത്തിയതായിരുന്നു മൂവരും.
അരമണിക്കൂറിലേറെ കാര്യങ്ങൾ സംസാരിച്ച് അവിടെയുണ്ടായിരുന്ന സി.പി.എം നേതാക്കളായ മാമ്പറ്റ ശ്രീധരൻ, വി. മുകുന്ദൻ, എം. രാജേന്ദ്രൻ, എം.എം. പ്രസാദ് എന്നിവരോടൊപ്പം കക്കോടി ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിൽ പ്രിൻസ് ഓഡിറ്റോറിയത്തിലെ കോവിഡ് വാക്സിനേഷൻ പ്രതിരോധ കുത്തിവെപ്പ് സെൻററിലെത്തി.
മെഡിക്കൽ ഓഫിസർ ഡോ. ദിവ്യയുമായി അൽപനേരം സംസാരിച്ച് വാക്സിനെടുക്കാൻ വന്നവരോട് വാക്സിനെടുക്കുന്നതുകൊണ്ട് ഒട്ടും ഭയപ്പെടേണ്ടതില്ലെന്നും പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിൽ അഭിനന്ദനമറിയിക്കുകയും ചെയ്തു. ഒരുകാലത്ത് കക്കോടിയുടെ പ്രതാപം പേറിയ സ്റ്റാർ വിവേഴ്സിലേക്കായിരുന്നു അടുത്ത യാത്ര. സ്ഥാപനത്തിൽ സെക്രട്ടറിയും ക്ലറിക്കൽ സ്റ്റാഫും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
നിരവധി കുടുംബങ്ങളുടെ ആശ്രയമായിരുന്ന സ്ഥാപനത്തിെൻറ ദുർഗതി നേരിട്ട് മനസ്സിലാക്കാനായി. തുടർന്ന് കക്കോടിയിലെ ഐ.സി.ഡി.എസിെൻറ ജനകീയ ഹോട്ടലിലെ ജീവനക്കാരെ നേരിൽ കാണാനായിരുന്നു പോയത്. തുടർന്ന് ഉച്ചക്ക് ഒരുമണിയോടെ മക്കട ബദിരൂരിലെ തപോവനത്തിൽ എത്തി. യോഗാചാര്യനായ ഉണ്ണിരാമെൻറ സപ്തതി ആഘോഷ ചടങ്ങുകളിൽ പങ്കെടുത്തു. യോഗയുടെ പ്രസക്തി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അത് ചികിത്സമാർഗമാണെന്നും പറഞ്ഞ ശശീന്ദ്രൻ ചിലർ അതിനെ ദൈവികതയോട് കൂട്ടിച്ചേർക്കാനുള്ള ശ്രമം നടത്തുകയാണെന്നും പറഞ്ഞു.
പിറന്നാൾ ആശംസകൾ നേർന്ന് സദ്യയും കഴിഞ്ഞ് ഒത്തുകൂടിയവരോട് ഒരുമണിക്കൂറിലേറെ ചെലവഴിച്ച് സമീപത്തെ വേദ ആയുർവേദ സെൻററിലേക്കുപോയി. സന്ദർശനത്തിനിടെ, അടുപ്പിലെ ഉരുളിയിൽ തിളച്ചുമറിയുന്ന അരിഷ്ടത്തിൽ ചട്ടുകംകൊണ്ട് ഇളക്കുേമ്പാൾ താൻ ആയുർവേദ മെഡിക്കൽ വിദ്യാർഥിയായിരുന്നുവെന്നും കൂടെയുള്ളവരെ ഓർമെപ്പടുത്തി. തുടർന്ന് നഗരത്തിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പാർട്ടി പരിപാടിയിലേക്ക് യാത്രയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.