ഏറനാട്ടിലെ ഏണി ഇളകുമോ?
text_fieldsഅരീക്കോട്: 2011ൽ മണ്ഡലാരംഭം മുതൽ തുടർച്ചയായി രണ്ട് തവണ യു.ഡി.എഫിനൊപ്പം നിന്ന ഏറനാട് മണ്ഡലം ഇക്കുറിയും നിലനിർത്താനുള്ള പോരാട്ടത്തിലാണ് യു.ഡി.എഫ്. സീറ്റ് പിടിച്ചെടുക്കാൻ ശക്തമായ പ്രചാരണവുമായി എൽ.ഡി.എഫും രംഗത്തുണ്ട്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പ്രചാരണം സജീവമാക്കുകയാണ് മുന്നണികൾ. കഴിഞ്ഞ തവണ 12,893 വോട്ടുകൾക്കാണ് യു.ഡി.എഫ് വിജയിച്ചത്. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്നാണ് സിറ്റിങ് എം.എൽ.എയും യു.ഡി.എഫ് സ്ഥാനാർഥിയുമായ പി.കെ. ബഷീറിെൻറ പ്രതീക്ഷ.
ഇത്തവണ മണ്ഡലം പിടിെച്ചടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഒാേട്ടാറിക്ഷ ചിഹ്നത്തിൽ മത്സരിക്കുന്ന ഇടത് സ്വതന്ത്ര സ്ഥാനാർഥി കെ.ടി. അബ്ദുറഹ്മാനും ഇടത് ക്യാമ്പും. സർക്കാറിെൻറ വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും മുൻനിർത്തിയാണ് എൽ.ഡി.എഫ് വോട്ട് അഭ്യർഥിക്കുന്നത്. ഏറനാട്ടിലെ അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം ഉൾപ്പെടെ വികസന മുരടിപ്പിനെതിരെ ശബ്ദമുയർത്തിയാണ് കെ.ടി. അബ്ദുറഹ്മാൻ വോട്ടർമാരെ കാണുന്നത്.
ബി.ജെ.പിയും ഇക്കുറി വോട്ട് കൂട്ടാനുള്ള നെേട്ടാട്ടത്തിലാണ്. ബി.ജെ.പിക്കു വേണ്ടി അഡ്വ. സി. ദിനേശാണ് ജനവിധി തേടുന്നത്. ബി.എസ്.പിയും ഒരു സ്വതന്ത്ര സ്ഥാനാർഥിയും മത്സര രംഗത്തുണ്ട്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 82 ശതമാനം വോട്ടാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. പുതിയ വോട്ടർമാർ കൂടിയതിനാൽ അവരെ കാണാൻ സ്ഥാനാർഥികൾ കൂടുതൽ ശ്രദ്ധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.