ഇരവിപുരം: ഇത് എം.എൽ.എക്കുള്ള അംഗീകാരം
text_fieldsഇരവിപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ എൽ.ഡി.എഫ് വിജയം ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നാണ് ഇരവിപുരം. സിറ്റിങ് എം.എൽ.എ എന്ന നിലയിലുള്ള സ്വീകാര്യത രണ്ടാം വിജയത്തിെൻറ പ്രധാന ഘടകങ്ങളിലൊന്നായി മാറി.
സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പായിരുന്നതിനാൽ, നേരത്തെ തന്നെ നൗഷാദ് പ്രചാരണം തുടങ്ങിയിരുന്നു. പ്രചാരണത്തിലെ ആ മേൽക്കൈ അവസാനം വരെ നിലനിർത്താനും കഴിഞ്ഞു.
യു.ഡി.എഫ് ക്യാമ്പിൽ ആദ്യം പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർഥികളിലൊരാളായാണ് മുൻ മന്ത്രി ബാബു ദിവാകരൻ എത്തിയത്. എന്നാൽ, നൗഷാദിെൻറ പ്രചാരണവേഗത്തിനൊപ്പമെത്താൻ ആയില്ല. മണ്ഡലത്തിൽ നൗഷാദ് നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ജനം അംഗീകരിക്കുകയും ചെയ്തതിെൻറ അടയാളമായി ഇൗ വിജയം.
എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ നൗഷാദ്, പഞ്ചായത്ത് അംഗം, വൈസ് പ്രസിഡൻറ്, കോർപറേഷൻ കൗൺസിലർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, െഡപ്യൂട്ടി മേയർ എന്നീ നിലകളിലെ പ്രവർത്തനം എം.എൽ.എ എന്ന നിലയിലുള്ള പ്രവർത്തനത്തിന് സഹായകരമായി. മണ്ഡലത്തിൽ സി.പി.എമ്മിനുള്ള വിപുലമായ അടിത്തറ, തെരഞ്ഞെടുപ്പിനെ സാമുദായികമായി സ്വാധീനിക്കാനുള്ള യു.ഡി.എഫ് തന്ത്രത്തെ പ്രതിരോധിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.