നിർഭാഗ്യവതികളുടെ കനൽപോര്
text_fieldsഇത്തവണത്തെ നിയമസഭ തെരഞെഞടുപ്പിൽ ശ്രദ്ധേയമായ മൂന്ന് പെൺ പോരാളികളുണ്ട്. ഏറ്റുമാനൂരിൽ നിന്ന് സ്വതന്ത്രയായി ജനവിധി തേടുന്ന ലതിക സുഭാഷ്, ധർമടത്തെ സ്വതന്ത്ര സ്ഥാനാർഥിയായ 'വാളയാർ അമ്മ' ഭാഗ്യവതി, കൊല്ലപ്പെട്ട ടി. പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ. ജീവിത വഴിയിൽ അവഗണനയുടെയോ ആക്രമണത്തിന്റെയോ ഇരകളാവേണ്ടി വന്ന മൂന്ന് പെൺ ജീവിതങ്ങൾ.
ആൾക്കൂട്ടത്തിൽ തനിയെ...
കോട്ടയം: 32 വർഷം കൈയിലേന്തിയ മൂവർണക്കൊടി താഴെവെച്ച്, കോൺഗ്രസെന്ന വടവൃക്ഷത്തണലിൽനിന്ന് ലതിക സുഭാഷ് ഇറങ്ങിപ്പോന്നത് ഒറ്റപ്പെടലിെൻറ കൊടുംവേനലിലേക്കാണ്. ഇതുവരെയുണ്ടായിരുന്ന ആൾക്കൂട്ടങ്ങളില്ല, ആരവങ്ങളില്ല. വ്രണിത മനസ്സുമായി, സ്വന്തം നേതാക്കളാലും പാർട്ടി പ്രവർത്തകരാലും നിന്ദിക്കപ്പെട്ട് അവർ ഏറ്റുമാനൂരിെൻറ മണ്ണിലേക്കെത്തുേമ്പാൾ കാത്തുനിൽക്കാനുണ്ടായിരുന്നത് അപൂർവം ചിലർ മാത്രം. മാറ്റിനിർത്തപ്പെടേണ്ടവളല്ല നീ മത്സരിക്കേണ്ടവളാണെന്ന് അവരാണ് പറഞ്ഞത്. അവർ മാത്രമാണ് ഇപ്പോൾ കൂടെയുള്ളതും. ആരുമില്ലെന്ന ഉൾബോധത്തെ ഒറ്റച്ചിരിയിൽ തട്ടിക്കളഞ്ഞ് 'എെൻറ നാടാണിത്' എന്നുപറഞ്ഞ് പതിവ് ഊർജസ്വലതയോടെ മൂന്നു മുന്നണികൾക്കെതിരെ ലതിക തനിയെ ആൾക്കൂട്ടത്തിലേക്കിറങ്ങുകയാണ്.
'അതിജീവനത്തിെൻറ പോരാട്ടത്തിൽ എന്നും നിങ്ങേളാടൊപ്പം' എന്നാണ് ലതികയുടെ മുദ്രാവാക്യം. ലതികക്കും ഇത് അതിജീവനത്തിെൻറ പോരാട്ടമാണ്. പ്രചാരണപരിപാടികൾക്ക് പണമില്ല. കൈയടിക്കാനും മത്സരിച്ച് ഹാരമണിയിക്കാനുമൊന്നും ആളില്ല. കൂറ്റൻ കട്ടൗട്ടുകളില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്തന്നെ പാർട്ടി പ്രവർത്തകൻ വിട്ടുനൽകിയ വീട്ടിലാണ്. സൃഹൃത്തായ ദീപയാണ് വാഹനത്തിെൻറ സാരഥി. ജയയും സിന്ധുവും വാഹനത്തിൽ ഒപ്പമുണ്ട്.
''ഞാനും പാർട്ടി പ്രവർത്തകയാണ്. അവസാനനിമിഷംവരെ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങളെല്ലാവരും. എെൻറ ആവശ്യങ്ങൾക്ക് ചേച്ചി കൂടെ നിന്നിട്ടുണ്ട്. ചേച്ചിക്കൊരാവശ്യം വന്നപ്പോൾ ഞാനോടിയെത്തി. പര്യടനം തുടങ്ങിയപ്പോൾ മുതൽ കൂടെയുണ്ട്. മനസ്സുകൊണ്ട് പാർട്ടിക്കാരായ നിരവധി പേരുടെ പിന്തുണയുണ്ട്. -കോഴിക്കോട് ചേളന്നൂരിൽനിന്ന് പ്രചാരണത്തിനായി എത്തിയ സിന്ധു പറഞ്ഞു.
ഇടതു വലതു മുന്നണികൾ പോരാടുന്ന മണ്ഡലത്തിൽ ഒറ്റക്ക് അവർക്കെതിരെ അങ്കത്തിന് ലതികക്ക് തേൻറടം നൽകുന്നത് താൻ ജനിച്ചുവളർന്ന മണ്ണിലെ ബന്ധങ്ങളാണ്.
നെഞ്ചുകീറും കാഴ്ചയായി രണ്ടു കുഞ്ഞുടുപ്പുകൾ
കണ്ണൂർ: ചോരപുരണ്ട രണ്ടു കുഞ്ഞുടുപ്പുകൾ. വിടരുംമുമ്പ് പൊലിഞ്ഞുപോയ രണ്ടു പെൺകുട്ടികളുടേതാണ്. അതുമായി തെരുവിൽ നിൽക്കുന്ന സ്ത്രീ ആ കുട്ടികളുടെ അമ്മയാണ്. വാളയാർ അമ്മ എന്ന ഭാഗ്യവതി. അവർ ഇപ്പോൾ ധർമടം മണ്ഡലത്തിൽ സ്ഥാനാർഥിയാണ്. കുഞ്ഞുടുപ്പാണ് അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം. മക്കൾക്ക് നീതിതേടിയുള്ള പോരാട്ടത്തിെൻറ ഭാഗമായാണ് വാളയാർ അമ്മ 'സ്ഥാനാർഥി' എന്ന സാഹസത്തിന് മുതിർന്നത്. മുഖ്യമന്ത്രി പിണറായി വിജയെൻറ തട്ടകത്തിൽ അദ്ദേഹത്തിനെതിരെ സ്വതന്ത്രയായി മത്സരിക്കുന്ന അവരുടെ ലക്ഷ്യം ഒന്നേയുള്ളൂ. തെൻറ കുട്ടികൾ നേരിട്ട ക്രൂരതയും കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സർക്കാർ സംരക്ഷകരായതും തുറന്നുകാട്ടണം. അത് ഏറ്റവും കൃത്യമായി പ്രതീകവത്കരിക്കാൻ കഴിയുന്ന ചിഹ്നം കുഞ്ഞുടുപ്പ് അല്ലാതെ മറ്റൊന്നില്ല.
2017 ജനുവരി 13നും മാർച്ച് നാലിനുമാണ് ഒമ്പതും 13ഉം വയസ്സുള്ള രണ്ടു പെൺകുട്ടികൾ വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. പ്രതികളെ പിടികൂടുമെന്ന് ഉറപ്പുനൽകിയ ഇടതുസർക്കാർ, കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്ന ഘട്ടത്തിലാണ് വാളയാർ അമ്മ പോരാട്ടവുമായി തെരുവിലിറങ്ങിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിെൻറ പിറ്റേദിവസമാണ് തലമുണ്ഡനം ചെയ്ത് കാസർകോട്ടുനിന്ന് 'നീതിയാത്ര' തുടങ്ങിയത്. താനും മക്കളും നേരിട്ട നീതിനിഷേധം കേരളത്തോട് തുറന്നുപറഞ്ഞായിരുന്നു യാത്ര. ഇനിയൊരു അമ്മക്കും മക്കൾക്കുവേണ്ടി തലമുണ്ഡനം ചെയ്ത് തെരുവിൽ അലയേണ്ട ദുരവസ്ഥ ഉണ്ടാകാതിരിക്കാനാണ് തെൻറ യാത്രയെന്ന് കണ്ണൂരിലെയും കോഴിക്കോട്ടെയും സ്വീകരണ കേന്ദ്രങ്ങളിൽ വാളയാർ അമ്മ വിശദീകരിച്ചു. യാത്രക്ക് പിന്തുണയുമായി എത്തിയവരിൽ ചിലരുടെ ആശയമായിരുന്നു തെരഞ്ഞെടുപ്പ് മത്സരം. തെൻറ പോരാട്ടത്തിന് കൂടുതൽ പിന്തുണ കിട്ടുമെന്നും നിർഭാഗ്യവതിയായ ഈ അമ്മ കരുതുന്നു.
പുതുരാഷ്ട്രീയം പറഞ്ഞ് കെ.കെ. രമ
വടകര: ഒഞ്ചിയത്തെ ടി.പി.ഹൗസ് വീണ്ടും സജീവമാണ്. ഇപ്പോഴിത് സ്ഥാനാര്‍ഥിയുടെ വീടാണ്. പുലരുന്നതോടെ ആളുകെളത്തിത്തുടങ്ങും. ഓരോ ദിവസത്തെ പ്രചാരണത്തിെൻറ ചുമതലയുള്ളവര്‍. അപ്പോഴേക്കും സ്ഥാനാര്‍ഥി കെ.കെ. രമയും നിർദേശങ്ങള്‍ നല്കി രംഗത്തുണ്ടാകും. ഇത്തവണ മത്സരിക്കാനില്ലെന്നായിരുന്നു രമയുടെ തീരുമാനം. കോവിഡ് മുക്തമായ ഉടനെ, പാര്‍ട്ടി നിര്‍ദേശിച്ചു. മറിച്ച് ചിന്തിച്ചില്ല. വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ എസ്.എഫ്.ഐയില്‍ സജീവമായി.
പിന്നെ, എസ്.എഫ്.ഐ അഖിലേന്ത്യ നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരനുമായുളള വിവാഹം. ശേഷം, വീട്ടമ്മയുടെ വേഷത്തില്‍. 2008ല്‍ ആര്.എം.പി.ഐ രൂപവത്കരിച്ചതോടെ, ടി.പിക്കൊപ്പം പുതിയ രാഷ്ട്രീയ വഴിയില്‍. എന്നാല്‍, 2012 േമയ് നാലിന് ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെട്ടതോടെ, പാര്‍ട്ടിയുടെ നേതൃനിരയിെലത്തി. ഇപ്പോഴിതാ, കേരളം ശ്രദ്ധിക്കുന്നു. യു.ഡി.എഫ് പിന്തുണയോടെ ആര്.എം.പി.ഐ സ്ഥാനാര്‍ഥിയായി വടകരയില്‍. രമയുടെ വാക്കുകളിങ്ങനെ:
''വീട്ടില്‍ ഞാനും മകന് അഭിനന്ദും മാത്രമാണുള്ളത്. ഒമ്പതു വര്‍ഷമായി ചന്ദ്രേട്ടനെ ഇല്ലാതാക്കിയിട്ട്. അപ്പോഴുണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ ഏറെയാണ്. അതുമാത്രമാണിപ്പോഴത്തെ വെല്ലുവിളി. മകന് എപ്പോഴും കൂടെയുണ്ട്. അതാണ്, വലിയ ആശ്വാസം.
എല്ലാ സ്വാതന്ത്ര്യവും തന്നാണ് വളര്‍ത്തിയത്. അങ്ങനെയൊരു കമ്യൂണിസ്റ്റാണ് അച്ഛന് കെ.കെ. മാധവന്. മൂത്ത ചേച്ചി പ്രേമ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. കോഴിക്കോട് സര്‍വകലാശാല യൂനിയെൻറ ആദ്യത്തെ ലേഡി വൈസ് ചെയര്‍പേഴ്സനായിരുന്നു. ചേച്ചിയെ കണ്ടാണ് ഞാന്‍ എസ്.എഫ്.ഐയുടെ ഭാഗമായത്. പഠിക്കുന്നതിനേക്കാള്‍ പ്രധാനം അച്ഛനു പാര്‍ട്ടിയാണെന്ന് പറയാം. അങ്ങനെ, മറ്റൊരാളെ കാണാന്‍ പ്രയാസമായിരിക്കും. ഈ തെരഞ്ഞെടുപ്പില്‍, ടി.പി. മുന്നോട്ടുവെച്ച സ്നേഹത്തിെൻറയും ഭാവിയുടെയും പുതിയ രാഷ്ട്രീയം പറയാനാണ് ശ്രമിക്കുന്നത്''.
തയാറാക്കിയത്: ഷീബ ഷൺമുഖൻ, എ.കെ. ഹാരിസ്, അനൂപ് അനന്തൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.