പാർക്കിങ് സമുച്ചയം കേന്ദ്രത്തിെൻറ സൗജന്യം മാത്രമെന്ന പ്രചാരണം അടിസ്ഥാന രഹിതം –ദേവസ്വം
text_fieldsഗുരുവായൂർ: ദേവസ്വത്തിെൻറ ബഹുനില പാർക്കിങ് സമുച്ചയം കേന്ദ്ര സർക്കാറിെൻറ ഗ്രാൻറുകൊണ്ട് നിർമിച്ചതായതിനാൽ പാർക്കിങ് ഫീസ് പിരിക്കരുതെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്. കേന്ദ്ര സർക്കാറിെൻറ ഫണ്ടുകൊണ്ട് നിർമിച്ച പാർക്കിങ് സംവിധാനം സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേവസ്വം ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തി 18.5 കോടി രൂപയാണ് കേന്ദ്ര സർക്കാർ നൽകിയതെന്ന് ചെയർമാൻ അറിയിച്ചു. 100 കോടി രൂപ മതിപ്പ് വിലയുള്ള ദേവസ്വത്തിെൻറ രണ്ടേക്കർ സ്ഥലത്താണ് പാർക്കിങ് സമുച്ചയം പണിതിട്ടുള്ളത്. ഈ സമുച്ചയം നിർമിക്കുന്നതിന് മുമ്പുതന്നെ ഇവിടെ ഒരേസമയം 150ലേറെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. ആ സമയത്തും ഫീസ് ഈടാക്കിയിരുന്നു.
പാർക്കിങ് സമുച്ചയം പണിതതോടെ ഒരേസമയം 300 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ടായി. എന്നാൽ പദ്ധതിക്കാവശ്യം വന്ന മുഴുവൻ ഫണ്ടും കേന്ദ്ര സർക്കാർ നൽകിയിട്ടില്ല. രണ്ട് കോടിയോളം രൂപ ദേവസ്വം ഫണ്ടിൽ നിന്നും വകയിരുത്തിയാണ് നിർമാണം പൂർത്തിയാക്കുന്നത്. ഫീസ് ഈടാക്കിയാൽ അത്യാവശ്യ സമയങ്ങളിൽ മാത്രമേ വാഹനങ്ങൾ പാർക്കിങ് സമുച്ചയത്തിൽ നിർത്തുകയുള്ളൂ. ഫീസ് ഈടാക്കാതിരുന്നാൽ ആദ്യം വരുന്ന സന്ദർശകർ സമയം നോക്കാതെ പാർക്ക് ചെയ്യും. പിന്നീട് വരുന്ന തീർഥാടകർക്ക് പാർക്കിങ് നിഷേധിക്കപ്പെടും. മാത്രമല്ല സൗജന്യമാക്കിയാൽ തദ്ദേശീയരും കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരും മറ്റും സമുച്ചയത്തിൽ സ്ഥിരമായി പാർക്ക് ചെയ്യാനും സാധ്യതയുണ്ട്. തീർഥാടകർക്ക് പാർക്കിങ്ങ് ലഭ്യമാകാതെ വരുന്ന സാഹചര്യവും ഉണ്ടാവും.
പാർക്കിങ് സമുച്ചയത്തിലെ വൈദ്യുതി, വെള്ളം എന്നിവക്കും സെക്യൂരിറ്റി ജീവനക്കാരുടെ വേതനത്തിനും ദേവസ്വത്തിന് വലിയ ചെലവ് വരുന്നുണ്ട്. പ്രസാദ് പദ്ധതിയിലുൾപ്പെടുത്തി ഫണ്ട് അനുവദിച്ചപ്പോൾ പാർക്കിങ് ഫീസ് ഈടാക്കരുതെന്ന നിബന്ധനയില്ല. കിഴക്കേ നടയിൽ പ്രതിഫലം നൽകി ഉപയോഗിച്ചിരുന്നതും ദേവസ്വത്തിന് പ്രതിവർഷം ചെലവ് കഴിച്ച് 60 ലക്ഷം രൂപ വരുമാനമുണ്ടായിരുന്നതുമായ ശൗചാലയം ഈ അടുത്ത കാലത്ത് രാജ്യാന്തര നിലവാരത്തിലേക്കുയർത്തി സൗജന്യമായി ഭക്തർക്ക് തുറന്നുകൊടുത്തതും ചെയർമാൻ ചൂണ്ടിക്കാട്ടി.
പാർക്കിങ് സൗജന്യമാക്കണം: ബി.ജെ.പി മാർച്ച് നടത്തി
ഗുരുവായൂർ: കേന്ദ്ര സർക്കാറിെൻറ ഗ്രാൻറ് ഉപയോഗിച്ച് നിർമിച്ച ബഹുനില പാർക്കിങ് സമുച്ചയം ഭക്തർക്ക് സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേവസ്വം ഓഫിസ് മാർച്ച് നടത്തി. കൈരളി ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ദേവസ്വം ഓഫിസിന് സമീപം പൊലീസ് തടഞ്ഞു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് അനിൽ മഞ്ചറമ്പത്ത് അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി കെ.ആർ. അനീഷ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് തേർളി എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ്, നഗരസഭ കമ്മിറ്റി ജനറൽ സെക്രട്ടറി സുഭാഷ് മണ്ണാരത്ത്, എ. വേലായുധകുമാർ, ബാബു തൊഴിയൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.