ചെന്നിത്തലയുടെ 'വോട്ട് ഭക്ഷണം' ഇക്കുറിയും ചെല്ലപ്പൻ പിള്ളയുടെ കടയിൽ
text_fieldsഹരിപ്പാട്: വോട്ട് ചെയ്തശേഷം പള്ളിപ്പാട് ചെല്ലപ്പൻ പിള്ളയുടെ ചായക്കടയിൽനിന്ന് പ്രഭാതഭക്ഷണമെന്ന പതിവ് ഇക്കുറിയും തെറ്റിക്കാതെ പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല.
പേരക്കുട്ടി ഉൾപ്പെടെ സകുടുംബമായാണ് ഇവിടെനിന്ന് പ്രഭാതഭക്ഷണം കഴിച്ചത്. ദോശയും സാമ്പാറും ചമ്മന്തിയും പിന്നെ മുട്ടക്കറിയും. ഭാര്യ അനിത, മക്കൾ ഡോ. രോഹിത്, സിവിൽ സർവിസ് പരിശീലനത്തിലുള്ള റാമിത്, രോഹിതിെൻറ ഭാര്യ ശ്രീജ, പേരക്കുട്ടി രോഹൻ എന്നിവരുമായാണ് ചെന്നിത്തല മണ്ണാറശ്ശാല യു.പി സ്കൂളിലെ 51ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയത്.
പതിറ്റാണ്ടുകൾ മുമ്പ് പരമേശ്വരൻ പിള്ള തുടങ്ങിയതാണ് ചായക്കട. പിന്നീട് മകൻ നടത്തിപ്പുകാരനായപ്പോൾ ചെല്ലപ്പൻ പിള്ളയുടെ കടയായി. രാജൻ പിള്ളയും മകൻ അഖിൽരാജുമാണ് ബ്രദേഴ്സ് ഹോട്ടലിെൻറ ഇപ്പോഴത്തെ ഉടമകൾ.
തനിക്ക് ഏറെ ആത്മബന്ധമുണ്ടായിരുന്ന ചെല്ലപ്പൻ പിള്ള എട്ടുവർഷം മുമ്പ് മരിച്ചു. കൈപുണ്യം നിറയുന്ന നാടൻ പലഹാരം കഴിക്കുമ്പോൾ മനസ്സും നിറയുന്നു. പേരക്കുട്ടി രോഹനും തങ്ങളോടൊപ്പം ഉണ്ടെന്നതാണ് ഇത്തവണ വോട്ടെടുപ്പുദിനത്തിലെ സന്തോഷം -ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.