ഇവിടെ ഒരു കൂരക്ക് കീഴിൽ മൂന്ന് മുന്നണിക്കും ബൂത്ത്
text_fieldsകട്ടപ്പന: ഒരു കൂരക്ക് കീഴിൽ മൂന്ന് മുന്നണിക്കും ബൂത്ത് ഒരുക്കി കോവിൽമലയിലെ ആദിവാസികൾ. ഇടത്, വലത്, ബി.ജെ.പി വ്യത്യാസമില്ലാതെയാണ് മൂന്ന് മുന്നണിയുടെയും ബൂത്ത് ഒരു പടുതക്ക് കീഴിലെ കൂരക്കുള്ളിൽ പ്രവർത്തിച്ചത്.
ഇടതു ഭാഗത്തായി യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിെൻറയും നടുവിൽ എൻ.ഡി.എ സ്ഥാനാർഥി സംഗീത വിശ്വനാഥെൻറയും വലതു ഭാഗത്ത് ഇടതു സ്ഥാനാർഥി റോഷി ആഗസ്റ്റിെൻറയും സ്ലിപ് ബൂത്തുകളാണ് നിർമിച്ചത്.
ഒരു വോട്ടർ എത്തിയാൽ മുന്നണി നോക്കാതെ സ്ലിപ് എഴുതിനൽകും. ഇനി അതല്ല ആ മുന്നണിയുടെ ബൂത്തിൽനിന്ന് തന്നെ സ്ലിപ് വേണമെങ്കിൽ അടുത്ത ബൂത്തിലേക്ക് പറഞ്ഞുവിടും. മുന്നണി പ്രവർത്തകർ ചായയും ഭക്ഷണവും എല്ലാം വീതം െവച്ച് പരസ്പരം കഴിക്കും.
തമ്മിൽ വഴക്കില്ല, സംഘർഷമില്ല. ഇത് ആദിവാസി മാന്നാൻ സമുദായത്തിെൻറ സഹവർത്തിത്വത്തിെൻയും ഒരുമയുടെയും നേർചിത്രം കൂടിയാണ്.
മാന്നാൻ സമുദായത്തിൽ മൂന്ന് മുന്നണിയുടെയും പ്രവർത്തകരുണ്ട്. രാഷ്ട്രീയമായി വ്യത്യസ്ത ആശയത്തിൽ പ്രവർത്തിക്കുന്നവരാണെങ്കിലും ഇവർ തമ്മിൽ സാധാരണ വഴക്കടിക്കാറില്ല. മൂന്ന് മുന്നണി സ്ഥാനാർഥികളുടെയും വലിയ ഫ്ലക്സ്ബോർഡുകളും പോസ്റ്ററുകളും ഒരു കൂരക്ക് കീഴിൽ കെട്ടിെവച്ചിരിക്കുന്നത് കോഴിമലയിലല്ലാതെ മറ്റൊരിടത്തും കാണാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.