പോരിനുറച്ച്; കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം
text_fieldsതിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ ഗൂഢാലോചനയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ മന്ത്രിസഭയോഗം തീരുമാനിച്ചു.
റിട്ട. ജസ്റ്റിസ് വി.കെ. മോഹനനെ അന്വേഷണ കമീഷനായി നിയോഗിച്ചു. സ്വർണക്കടത്ത് കേസ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ്, എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, ആദായനികുതിവകുപ്പ് അടക്കം കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഗൂഢാലോചനയെക്കുറിച്ചാണ് അന്വേഷണം. വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നാെലയാണ് ജുഡീഷ്യൽ അന്വേഷണനീക്കം. വെള്ളിയാഴ്ച നടന്ന മന്ത്രിസഭയോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി മുഖ്യമന്ത്രി പിണറായി വിജയനാണ് ജുഡീഷ്യൽ അന്വേഷണ നിർദേശം മുന്നോട്ടുെവച്ചത്.
പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമീഷെൻറ അംഗീകാരം ലഭിച്ചാല്‍ മാത്രമേ തീരുമാനം ഉത്തരവായി ഇറക്കാനാകൂ.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിെൻറ ജയിലിലെ ശബ്ദരേഖ, സന്ദീപ് നായര്‍ കോടതിക്ക് അയച്ച കത്ത്, മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിസഭാംഗങ്ങെളയും സ്പീക്കെറയും അപകീര്‍ത്തിപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ജുഡീഷ്യല്‍ കമീഷെൻറ പരിഗണനാവിഷയങ്ങൾ. ആരോപണത്തിനും മൊഴികള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികെളയും ഏജന്സികെളയും നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്ന അന്വേഷണവും കമീഷന് നടത്തും.
ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യാനാണ് കമീഷേനാട് ആവശ്യപ്പെടുക. സംസ്ഥാന സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന കേന്ദ്ര അന്വേഷണ ഏജന്സികള്ക്കെതിെര അന്വേഷണം ആവശ്യപ്പെട്ട് വിതുര സ്വദേശി സുബ്രഹ്മണ്യന് മാര്‍ച്ച് 15ന് സംസ്ഥാന സര്ക്കാറിനുനല്കിയ കത്തിെൻറ അടിസ്ഥാനത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്ന് മന്ത്രിസഭക്ക് നല്കിയ കുറിപ്പില്‍ പറയുന്നു.
തീരുമാനം നിയമവശം പരിശോധിച്ച ശേഷം
സർക്കാർ തീരുമാനത്തിെൻറ നിയമവശം പരിശോധിച്ച ശേഷമാകും തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനമെടുക്കുകയെന്നാണ് സൂചന. കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സംസ്ഥാനത്തിന് അര്‍ഹതയുണ്ടോയെന്ന നിയമവശം പരിശോധിക്കും. 1952ലെ കമീഷന് ഓഫ് എന്‍ക്വയറി ആക്ടിന് വിരുദ്ധമാണ് തീരുമാനമെന്ന വാദം ഉയർന്നിട്ടുണ്ട്.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട കേന്ദ്ര സര്‍ക്കാറിെൻറ അധികാരപരിധിയില്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് വാദം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ജുഡീഷ്യല്‍ അന്വേഷണമെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.