യു.ഡി.എഫിനകത്തെ അടിയൊഴുക്കിൽ വിജയ തീരമണഞ്ഞ് പി. രാജീവ്
text_fieldsഎറണാകുളം: മുസ്ലിംലീഗിെൻറ ഉറച്ച കോട്ടയായ കളമശേരി പിടിച്ചെടുക്കാൻ സി.പി.എമ്മിെൻറ കരുത്തനായ സ്ഥാനാർഥി പി. രാജീവിെൻ സഹായിച്ചത് പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ അടിയൊഴുക്കുകൾ തന്നെ. മുസ്ലീം ലീഗിൽ നിന്ന് മാത്രമല്ല, കോൺഗ്രസിൽ നിന്നുൾപ്പെടെ യു.ഡി.എഫ് വോട്ടുകൾ ചോർന്നുവെന്നാണ് വോട്ടിങ് കണക്കുകൾ സൂചിപ്പിക്കുന്നത്. മികച്ച പാർലമെേൻററിയനെന്ന പ്രതിഛായയുള്ള ശക്തനായ സ്ഥാനാർഥിയായതിനാൽ യു.ഡി.എഫിലെ അതൃപ്തരുടെ വോട്ടുകൾ എൽ.ഡി.എഫിലേക്ക് ചെന്നു ചേരുന്നതിന് തടസമായുമില്ല. മണ്ഡലത്തിലെ നിഷ്പക്ഷരും ഇത്തവണ ഇടതിനൊപ്പം നിന്നുവെന്നാണ് രാജീവിെൻറ വിജയം വെളിപ്പെടുന്നത്.
പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ സംസ്ഥാനത്താകെ യു.ഡി.എഫിനെ പ്രതിരോധത്തിലാഴ്ത്തിയിരിക്കെ മുഖ്യ ആരോപണ വിധേയനായ മുൻ മന്ത്രിയും സിറ്റിങ് എം.എൽ.എയുമായ ഇബ്രാഹിംകുഞ്ഞിെൻറ മകനെ തന്നെ കളമശേരി മണ്ഡലത്തിൽ ലീഗ് മത്സരിക്കാനിറക്കിയത് പാർട്ടിക്കകത്തു തന്നെ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ട് പരസ്യമായ എതിർപ്പുകൾക്ക് അറുതി വരുത്തിയെങ്കിലും അടിത്തട്ടിൽ നേതൃത്വത്തിെൻറ ഇടപെടലുകൾ ഫലം കണ്ടില്ലെന്ന് ഫലം തെളിയിക്കുന്നു.
അബ്ദുൽ ഗഫൂറിെൻറ സ്ഥാനാർഥിത്വത്തിനെതിരെ തുടക്കം മുതലേ നിലനിന്നിരുന്ന എതിർപ്പുകൾ എതിർ സ്ഥാനാർഥിക്ക് അനുകൂലമായ വോട്ടായി മാറിയിട്ടുണ്ടെന്ന് വ്യക്തം. യു.ഡി.എഫ് സ്ഥാനാർഥിയുെട വിജയത്തിനായി തുടക്കം മുതലേ പ്രചാരണ രംഗത്തുണ്ടായിരുന്നവരടക്കം കോൺഗ്രസിെൻറ ഒരു വലിയ വിഭാഗം അവസാന നിമിഷം തിരിഞ്ഞു കൊത്തിയിട്ടുണ്ടെന്നും വോട്ട് ചോർച്ച വ്യക്തമാക്കുന്നു. കളമശേരി പോലുള്ള കോൺഗ്രസ് മുൻതൂക്കമുള്ള മണ്ഡലം ലീഗിെൻറ കുത്തകയായതിൽ നേരത്തെ മുതൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. നിലവിലെ പ്രത്യേക സാഹചര്യം ഈ വിഭാഗം വേണ്ട വിധം മുതലെടുത്തിട്ടുണ്ട്.
പാലാരിവട്ടം അഴിമതി കേസുമായി നേരിട്ട് ബന്ധപ്പെട്ടയാളുടെ സിറ്റിങ് സീറ്റിലെ കുത്തക മാറാതിരിക്കാൻ കുടുംബത്തിൽ നിന്നു തന്നെയുള്ളയാളെ മത്സര രംഗത്തിറക്കിയപ്പോഴേ കോൺഗ്രസിനകത്തും അതൃപ്തി പുകഞ്ഞിരുന്നു. എന്നാൽ, മുസ്ലീം ലീഗിലേത് പോലെ വെളിപ്പെട്ടിരുന്നില്ല. ഇത് അടിയൊഴുക്കായി യു.ഡി.എഫ് സ്ഥാനാർഥിയെ ബാധിക്കുമെന്ന സൂചനകളുണ്ടായിരുന്നു. ഇൗ സൂചനകൾ കൃത്യമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് വ്യക്തം. സി.പി.എമ്മിൽ അഴിമതി ആരോപണങ്ങളും നടപടിയും നേരിട്ട മുൻ ഏരിയാ സെക്രട്ടറിയുടെ സംരക്ഷകൻ എന്ന നിലയിൽ പി. രാജീവിനെതിരെ ശക്തമായ പ്രതിരോധം യു.ഡി.എഫ് നടത്തിയെങ്കിലും പാലം അഴിമതിക്കേസ് സജീവമാക്കാനും തിരിച്ചടിയാകാനും ഇത് കാരണമായിട്ടുണ്ട്.
മണ്ഡലത്തിലെ സാധാരണക്കാർക്കിടയിൽ നല്ല വ്യക്തി ബന്ധമുണ്ടാക്കാൻ ഇബ്രാഹിം കുഞ്ഞിന് സാധിച്ചിട്ടുണ്ടെങ്കിലും സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള വ്യക്തികളുെട വോട്ടുകൾ പി. രാജീവിെൻറ വ്യക്തിത്വം മുൻ നിർത്തി ഇത്തവണ എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മുസ്ലിം ഇതര വോട്ടുകളിലധികവും മുസ്ലിം മേഖലകളിൽ നിന്നുള്ള വോട്ടുകളും രാജീവിന് നേടാനായി. യു.ഡി.എഫിന് എതിരായി മണ്ഡലത്തിൽ നിലനിന്നിരുന്ന സാഹചര്യം എൽ.ഡി.എഫിന് കൃത്യമായി വോട്ടാക്കി മാറ്റാനായി എന്നതാണ് വിജയത്തിെൻറ അടിസ്ഥാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.