കല്പറ്റയില് നടന്നത് എൽ.ഡി.എഫ് റോഡ് ഷോയല്ല, കറന്‍സി ഷോ –ടി. സിദ്ദീഖ്
text_fieldsകല്പറ്റ: ഇടതുമുന്നണി കൽപറ്റ നഗരത്തിൽ നടത്തിയത് റോഡ് ഷോയല്ല, കറന്‍സി ഷോയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി. സിദ്ദീഖ്. ജനാധിപത്യത്തിന് മേല്‍ പണാധിപത്യം മേല്‍ക്കൈ നേടുന്നതാണ് കല്പറ്റയില് കണ്ടത്. പണാധിപത്യത്തിലൂടെ ജനഹിതത്തെ അട്ടിമറിക്കാനുള്ള ഇടതുശ്രമം കല്പറ്റയിലെ പൊതുബോധം അംഗീകരിക്കില്ല. പണക്കൊഴുപ്പിെൻറ ഹുങ്കില്‍ അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കാനാണ് ഇടതുശ്രമം.
ഇതിെൻറ ചെലവ് പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കല്പറ്റയില് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സിദ്ദീഖ്. റോഡ് ഷോക്കിടെ യുനൈറ്റഡ് ജനതാദള്‍ ജില്ല വൈസ് പ്രസിഡൻറ് ലത്തീഫ് മാടായിയെ മര്‍ദിച്ചതിന് പിന്നില്‍ ഇടതുസ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ നടന്ന തിരക്കഥയാണ്. തോല്‍വി ഉറപ്പിച്ചതോടെ എല്‍.ഡി.എഫ് വ്യക്തിഹത്യയും അക്രമരാഷ്ട്രീയവും നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്.
കര്‍ണാടക ഉള്‍പ്പെടെയുള്ള അയല്സംസംസ്ഥാനങ്ങളില് വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ദുരിതമുണ്ടാവില്ലെന്ന് ഭരണകൂടത്തെ കണ്ട് ഉറപ്പുവരുത്തിയതായും അദ്ദേഹം പറഞ്ഞു. റസാഖ് കല്പറ്റ, അഡ്വ. ടി.ജെ. ഐസക്, പ്രവീണ്‍ തങ്കപ്പന്, സി. അബ്ദുല്‍ അസീസ്, സി. മൊയ്തീന്‍കുട്ടി, പി.പി. ആലി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.