ചിഹ്നം മാറി വോട്ട്; കമ്പളക്കാട്ട് വോട്ടിങ് നിര്‍ത്തി
text_fieldsകൽപറ്റ: കൈപ്പത്തി ചിഹ്നത്തില്‍ അമർത്തുമ്പോൾ മറ്റു ചിഹ്നങ്ങളിൽ വോട്ടു പതിയുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കമ്പളക്കാട് അന്‍സാരിയ്യ മദ്റസയിലെ 54ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നടത്തിയ പരിശോധനയില്‍, വോട്ടിങ് മെഷീന് തകരാറില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോളിങ് പുനരാരംഭിച്ചു. മൂന്ന് വോട്ടര്‍മാരാണ് ഇതുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചത്.
കൈപ്പത്തി ചിഹ്നത്തില്‍ അമർത്തിയപ്പോൾ വിവിപാറ്റില്‍ താമര ചിഹ്നവും ബി.എസ്.പി സ്ഥാനാര്‍ഥിയുടെ ചിഹ്നമായ ആനയും തെളിഞ്ഞുവെന്നായിരുന്നു പരാതി.
പോളിങ് നിര്‍ത്തിവെച്ച് ബൂത്ത് ഏജൻറുമാരുടെ സാന്നിധ്യത്തില്‍ രണ്ടുതവണ പരിശോധിച്ചെങ്കിലും അപാകതകൾ കണ്ടില്ല. തുടർന്ന് പത്തുവീതം പുരുഷന്മാരെയും വനിതകളെയും വോട്ട് ചെയ്യിച്ചപ്പോഴും പ്രശ്നം കണ്ടെത്തിയില്ല.
സ്ഥലത്തെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ടി. സിദ്ദീഖിെൻറ സാന്നിധ്യത്തില്‍ അധികൃതര്‍ യന്ത്രം പരിശോധിക്കുകയും കുഴപ്പമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. തുടർന്നാണ് പോളിങ് പുനരാരംഭിച്ചത്. പരാതി ഉന്നയിച്ചവര്‍ക്ക് ഓപണ്‍ വോട്ടിനുള്ള അവസരമൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.