ഇടതു സർക്കാറിനുള്ള അംഗീകാരമാണ് വിജയം– ഇ. ചന്ദ്രശേഖരൻ
text_fieldsകാസർകോട്: മതേതര കേരളത്തിെൻറ വിജയത്തിനൊപ്പം ഇടതു സർക്കാറിനുള്ള അംഗീകാരം കൂടിയാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. കാസർകോട് പ്രസ്ക്ലബിെൻ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ ശക്തികള്‍ക്ക് കരുത്തു പകരാന്‍ ശ്രമിക്കുന്ന ബി.ജെ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞുവെന്നതാണ് ഈ തെരഞ്ഞെടുപ്പിെൻറ പ്രധാന നേട്ടം. വർഗീയ ശക്തികളെ തോൽപിക്കുകയെന്നത് തെരഞ്ഞെടുപ്പിനു മുേമ്പ എൽ.ഡി.എഫ് തീരുമാനിച്ചതാണ്.
കേന്ദ്ര സര്‍ക്കാറിെൻറ നയത്തിന് വ്യത്യസ്‌തമായ ഒരു ബദല്‍ നയം നടപ്പാക്കാൻ കഴിയുമെന്നതിെൻറ ചൂണ്ടുപലക കൂടിയാണ് സംസ്ഥാനത്ത് കൈവന്നത്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന നാളുകള്‍ എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്തമുണ്ട്. അഞ്ച് ദുരന്തങ്ങളെയാണ് ഇടതു സർക്കാർ നേരിട്ടത്. ദുരിതം പേറുന്ന ജനങ്ങള്‍ക്കൊപ്പംനിന്ന് അവർക്ക് ഒരു രക്ഷകനുണ്ട് എന്ന് ബോധ്യപ്പെടുത്താന്‍ സർക്കാറിന് സാധിച്ചു. ഈ വിജയത്തില്‍ ഞങ്ങള്‍ ആഹ്ലാദിക്കുവെന്നും എന്നാല്‍ ഇതില്‍ മത്തുപിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് മണ്ഡലത്തിലെ വിജയത്തെ കുറിച്ച് ഓരോരുത്തരും അവരവരുടെ ഭാവനക്കും ആഗ്രഹത്തിനും അനുസരിച്ച് പലതും പ്രചരിപ്പിച്ചു. എന്നാൽ, അഞ്ച് വർഷം എം.എൽ.എ എന്ന നിലക്കും മന്ത്രിയെന്ന നിലക്കും എന്ത് ചെയ്തുവെന്ന് നാട്ടുകാർക്ക് ബോധ്യമുണ്ട്.
അതാണ് വൻ ഭൂരിപക്ഷത്തിൽ വീണ്ടും വിജയിക്കാൻ കാരണം. മണ്ഡലത്തിൽ തുടങ്ങിവെച്ച പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് കൂടുതൽ ശ്രദ്ധ പുലർത്തുക. കാസര്‍കോട് മെഡിക്കല്‍ കോളജ് നിർമാണത്തിന് ജീവന്‍ വെച്ചത് ഇടതു സര്‍ക്കാറിെൻറ കാലത്താണ്.
ആര്‍ക്കുമത് നിഷേധിക്കാന്‍ കഴിയില്ല. അതിന് ആവശ്യമായ രീതിയിലുള്ള കെട്ടിടങ്ങളും സൗകര്യവും ഒരുക്കിവരുകയാണ്. മെഡിക്കല്‍ കോളജിെൻറ വികസനത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടുണ്ട്. മെഡിക്കല്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലും ക്വാര്‍ട്ടേഴ്‌സുകളും വേണം. കൂടുതല്‍ സൗകര്യങ്ങൾ ഇനിയും ഒരുക്കേണ്ടതുണ്ട്. ഇത്തരം നടപടികള്‍ ഉടന്‍ പൂര്ത്തിയാക്കുെമന്നും ഇ. ചന്ദ്രശേഖരൻ വിശദീകരിച്ചു.
മന്ത്രിപദവി പാർട്ടി തീരുമാനിക്കും
കാസർകോട്: താൻ മന്ത്രിയാവണോ വേണ്ടയോ എന്നത് പാർട്ടിയാണ് തീരുമാനിക്കുകയെന്ന് ഇ. ചന്ദ്രശേഖരൻ. സി.പി.ഐയും ഇടതു മുന്നണിയും തീരുമാനിച്ചതുകൊണ്ടാണ് നേരത്തേ മന്ത്രിയായതെന്നും അതേക്കുറിച്ച് തനിക്ക് കൂടുതൽ പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാസർകോട് പ്രസ്ക്ലബിെൻറ മുഖാമുഖം പരിപാടിയിലാണ് റവന്യൂ മന്ത്രികൂടിയായ ഇ. ചന്ദ്രശേഖരെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.