രമ്യ ഹരിദാസിനെതിരെയുള്ള വിജയരാഘവന്റെ പരാമർശത്തിന് സമാനം; ആരിഫ് എം.പിയുടെ വാക്കുകൾ തിരിഞ്ഞ് കുത്തുന്നു
text_fieldsകായംകുളം: കായംകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവിനെ മോശപ്പെടുത്തുന്ന തരത്തിൽ എ.എം. ആരിഫ് എം.പിയുടെ പൊതുവേദിയിലെ പരാമർശം വിവാദമാകുന്നു. അരിതയെ വ്യക്തിപരമായി അപമാനിക്കും വിധം സി.പി.എം നേതാവായ എം.പി പെരുമാറിയെന്നാണ് ആരോപണം. പാൽസൊസൈറ്റി തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന എം.പിയുടെ പരാമർശമാണ് വിവാദമായത്. കഴിഞ്ഞ ദിവസം മണ്ഡലത്തിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച 'പ്രതിഭാ വിജയം' വനിതാ സംഗമം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ആരിഫിെൻറ പരാമർശം.
നിയമസഭ തെരെഞ്ഞടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത ക്ഷീരകർഷകയായ അരിത ബാബുവിനില്ലെന്ന പരോക്ഷമായ അഭിപ്രായമാണ് എം.പി നടത്തിയതെന്നാണ് യു.ഡി.എഫിെൻറ ആരോപണം. സമൂഹ മാധ്യമങ്ങളിൽ ഇത് ചൂടേറിയ ചർച്ചയായതോടെ ഇടതുപക്ഷം പ്രതിരോധത്തിലായി. ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ രമ്യ ഹരിദാസിനെതിരെ ഇപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറിയായ എ. വിജയരാഘവൻ നടത്തിയ പരാമർശത്തിന് സമാനമാണിതെന്നാണ് ചർച്ചകളിൽ നിറയുന്നത്.
സംഭവം വിവാദമായശേഷം പരസ്യമായി പ്രതികരിച്ച അരിത ക്ഷീരകർഷകയെന്ന ഉപജീവന മാർഗം പിൻപറ്റുന്നതിനൊപ്പം അഭിമാനത്തോടെയാണ് പൊതുരംഗത്ത് പ്രവർത്തിക്കുന്നെതന്ന് വ്യക്തമാക്കി. ക്ഷീരകർഷകെൻറ മകളെന്ന നിലയിൽ തന്നെയാണ് 21ാം വയസ്സിൽ ജില്ല പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഡിവിഷൻ പ്രതിനിധിയായിരിക്കുേമ്പാഴും തൊഴിലിൽ പിതാവിനെ സഹായിക്കുേമ്പാൾ ഒരിക്കലും മോശപ്പെട്ട പ്രവർത്തിയായിരുന്നുവെന്ന് തോന്നിയിട്ടില്ല.
ഇടതുപക്ഷ ജനപ്രതിനിധിയിൽനിന്നും ഉണ്ടാകാൻ പാടില്ലാത്ത അഭിപ്രായം സംബന്ധിച്ച് ഇടത് മുന്നണി നേതൃത്വവും സ്ഥാനാർഥിയും എന്താണ് പറയുന്നതെന്ന് അറിയാൻ താൽപര്യമുണ്ടെന്നും അരിത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.