വികസനത്തിന് പ്രതിഭയുടെ വോട്ടുതേടൽ
text_fieldsകായംകുളം: പൊള്ളുന്ന വേനലിനെ വകഞ്ഞുമാറ്റി തുറന്ന ജീപ്പിൽ കൈകൾ ഉയർത്തി നിറപുഞ്ചിരിയോടെ പാതവക്കിൽ നിന്നവരെ അഭിവാദ്യം ചെയ്ത് യു. പ്രതിഭ. കായംകുളത്തിെൻറ വികസനനായിക, നാട് അറിയുന്ന, നാട്ടുകാർ അറിയുന്ന വികസന വിപ്ലവത്തിെൻറ നായിക യു. പ്രതിഭ ഇതാ കടന്നുവരുന്നുവെന്ന ശബ്ദം കേട്ട് ജനങ്ങൾ റോഡുവക്കിലേക്ക് ഇറങ്ങുേമ്പാഴേക്കും അകമ്പടിവാഹനങ്ങളുടെ പ്രഭയിൽ ഇടത് സ്ഥാനാർഥിയുടെ സ്വീകരണപര്യടനം ആവേശം വിതറി മുന്നോട്ട്.
കണ്ടല്ലൂർ മേഖലയിലെ ഒാണമ്പള്ളി ജങ്ഷനിൽ നിന്നാണ് ശനിയാഴ്ച സ്വീകരണ പര്യടനം തുടങ്ങിയത്. പൈലറ്റ് വാഹനത്തിന് തൊട്ടുപിന്നിലായി തുറന്ന ജീപ്പിൽ സ്ഥാനാർഥിയും അകമ്പടിയായി നിരവധി ഇരുചക്രവാഹനങ്ങളും പര്യടനത്തിന് കൊഴുപ്പേകി. നഷ്ടമായ സമയം തിരികെപ്പിടിക്കാനായി ഒാരോ സ്വീകരണ കേന്ദ്രങ്ങളിലും അതിവേഗം ഹാരാർപ്പണ നടപടികൾ തീർക്കുന്നതിൽ നേതാക്കളുടെ കർശന ഇടപെടൽ. 11.30 ഒാെടയാണ് നഗരത്തിലെ കരുവിൽപീടികയിലേക്ക് സ്ഥാനാർഥി എത്തുന്നത്. 10ന് യോഗം തുടങ്ങിയിരുന്നു. സംസ്ഥാന സർക്കാറിെൻറയും നഗരസഭയുടെയും ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള സി.പി.എം ഏരിയ കമ്മിറ്റി അംഗം ബി. അബിൻഷായുടെ കത്തിക്കയറിയ പ്രസംഗം സ്ഥാനാർഥി എത്തിയതോടെ മുറിഞ്ഞു. സ്വീകരണത്തിനുള്ള മറുപടിയിൽ വികസന നേട്ടങ്ങളാണ് പ്രതിഭ അക്കമിട്ട് നിരത്തിയത്. മണ്ഡലത്തിെൻറ അടിസ്ഥാന സൗകര്യ വികസനത്തിൽ ഉൗന്നൽ നൽകിയ അഞ്ച് വർഷമാണ് കടന്നുപോയത്. റോഡുകളും പാലങ്ങളും നാടും നഗരവുമായുള്ള അകലം കുറക്കുന്നതിനാണ് കാരണമായത്. ജനങ്ങളുടെ ആത്മധൈര്യം വർധിപ്പിച്ച സർക്കാറാണ് നാട് ഭരിക്കുന്നത്. പിണറായി സർക്കാർ വലിയ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുകയാണ്. വികസനത്തുടർച്ചക്ക് വോട്ട് ചെയ്യണമെന്ന അഭ്യർഥനയോടെയാണ് പ്രസംഗം അവസാനിപ്പിക്കുന്നത്. സ്വീകരണം കഴിഞ്ഞുള്ള ഫോേട്ടാ സെഷനുകൾ സ്വീകരണ കേന്ദ്രങ്ങളിലെ വേറിട്ട പരിപാടിയായി ഇടതുപക്ഷം മാറ്റിയിരുന്നു. സ്ത്രീകളും കുട്ടികളുമാണ് ഇതിനായി തള്ളിക്കയറിയത്. ഒന്നിച്ചുള്ള ഫോേട്ടാ സെഷനാക്കണമെന്ന നേതാക്കളുടെ നിർദേശം കേട്ട ഭാവംപോലും ആരും നടിക്കുന്നില്ല. സ്വീകരണെത്തക്കാൾ കൂടുതൽ സമയം ഇതിന് പോകുന്നതിലെ അസംതൃപ്തി ചുമതലക്കാരായ നേതാക്കളുടെ മുഖത്ത് മിന്നിമറയുന്നുണ്ട്. വോട്ടുകാലമായതിനാൽ എല്ലാം സ്ഥാനാർഥിക്ക് വിട്ടുനൽകിയെന്നാണ് ഒരു നേതാവിെൻറ അടക്കംപറച്ചിൽ. എൽ.ഡി.എഫ് പ്രസിഡൻറ് എൻ. സുകുമാരപിള്ളയാണ് പര്യടനം ഉദ്ഘാടനം ചെയ്തത്.
കീരിക്കാട് വടക്ക് മേഖലയിലെ ഒാടനാട് ലക്ഷംവീട് ജങ്ഷനിലെ സ്വീകരണത്തോടെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. വോട്ടർമാരെ കാണുന്നതിനിടയിലാണ് 'മാധ്യമ'ത്തോട് പ്രതികരിച്ചത്. 'നൂറുശതമാനം ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നായിരുന്നു പ്രതികരണം. സമാനതകളില്ലാത്ത വികസനമാണ് നടപ്പാക്കിയത്. എം.എൽ.എ എന്ന നിലയിൽ എല്ലാ വിഭാഗം ജനങ്ങളുമായി സംവദിക്കാൻ കഴിഞ്ഞു. കഴിഞ്ഞ തവണ മത്സരത്തിനെത്തുേമ്പാൾ വിരലിൽ എണ്ണാവുന്നവർ മാത്രമായിരുന്നു പരിചയക്കാർ. ഇപ്പോൾ മണ്ഡലത്തിെൻറ എല്ലാ ഭാഗത്തുമുള്ള വലിയൊരു വിഭാഗവുമായി ഹൃദയബന്ധം കാത്തുസൂക്ഷിക്കുന്ന അടുപ്പമുണ്ട്. ഇതെല്ലാം ഭൂരിപക്ഷം വർധിപ്പിക്കുന്ന ഘടകമായി മാറുമെന്നാണ് പ്രതിഭ പറയുന്നത്. കോൺഗ്രസ്-എസ് സംസ്ഥാന ജനറൽ സെക്രട്ടറി െഎ. ഷിഹാബുദ്ദീെൻറ കൂേട്ടത്ത് വീട്ടിലായിരുന്നു ഉച്ചഭക്ഷണം. ഒപ്പമുള്ളവർ ഇവിടേക്ക് പോയപ്പോൾ സ്ഥാനാർഥി ക്യാമ്പ് ഒാഫിസിലേക്ക് വിശ്രമത്തിന് പോയി. ചൂടിൽനിന്ന് രക്ഷപ്പെടാൻ ഒന്നുകൂടി കുളിച്ച് പുതിയ വേഷത്തിലാണ് ഉച്ചക്കുശേഷമുള്ള സ്വീകരണ പര്യടനത്തിന് തയാറായത്. എരുവ, പെരിങ്ങാല, ചേരാവള്ളി, ചിറക്കടവം മേഖലകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയശേഷം മുക്കട മേഖലയിലേക്ക് പ്രവേശിച്ചപ്പോൾതന്നെ രാത്രി വൈകി. സമാപനമായ പുതുവലിൽ എത്തിയപ്പോഴും ആവേശം മുഖത്ത് പ്രസരിപ്പിച്ചാണ് പ്രതിഭ വേദിയിലേക്ക് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.