നാലു തലമുറ കൂടെ; നബീസക്ക് 98ാം വയസ്സിലും നിറചിരി വോട്ട്
text_fieldsകൊച്ചി: കസവുതട്ടം തലയിൽ വലിച്ചിട്ട് കൈവിരലുകളിൽ മോതിരങ്ങളും അണിഞ്ഞ് ഒരുങ്ങിത്തന്നെയാണ് നെല്ലിക്കുഴിക്കാരി നബീസ വോട്ടുചെയ്യാൻ എത്തിയത്.
98ാം വയസ്സിലും ചുറുചുറുക്ക് കുറയാതെ പോളിങ് ബൂത്തിെൻറ പടികയറി. നാട്ടുകാരെയും ബന്ധുക്കളെയും കണ്ടപ്പോൾ മുഖം നിറയെ ചിരി. ഇക്കുറി വീട്ടിൽ വോട്ടുചെയ്യാൻ സൗകര്യമുണ്ടായിട്ടും നെല്ലിക്കുഴി പഞ്ചായത്ത് ഹൈസ്കൂളിലെ ബൂത്തിൽ എത്തി വോട്ടുചെയ്യണമെന്ന് നിർബന്ധം.
എന്താണ് അതെന്ന് എന്ന് ചോദിക്കുേമ്പാൾ ''എല്ലാവരെയും കാണുേമ്പാഴുള്ള സന്തോഷം വലുതല്ലേ'' എന്ന് പാലത്തിങ്കൽ പരേതനായ മുസ്തഫയുടെ ഭാര്യയായ നബീസ ചോദിക്കുന്നു.
കോതമംഗലം മണ്ഡലത്തിലാണ് നെല്ലിക്കുഴി. നബീസ വല്യുമ്മയെ വോട്ടുചെയ്യാൻ കൊണ്ടുവരുേമ്പാൾ നാല് തലമുറയും കൂടെയിറങ്ങും. നബീസയുടെ മകനായ സലീമിെൻറ മകൻ നൗഫലും ഭാര്യ അൽമാസും ഇവരുടെ മക്കൾ ഫർസീനും ഹിബയും തുടങ്ങി കുടുംബക്കാരൊക്കെ കൂട്ടിനുണ്ട്.
വോട്ടുചെയ്തിറങ്ങിയപ്പോൾ വിശേഷം ചോദിക്കാൻ അയൽക്കാരും ബന്ധുക്കളും ചുറ്റും നിറഞ്ഞു. ഫോട്ടോക്ക് ചിരിയോെട നബീസ പോസ് ചെയ്തത് കണ്ടപ്പോൾ മരുമകളുടെ കമൻറ് -''ചിരിക്കുേമ്പാൾ കൂടുതൽ സുന്ദരിയാണ്''. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്ത നബീസക്ക് നോൺവെജാണ് പ്രിയം. ചുറ്റും ആളേറെയുണ്ടെങ്കിലും സ്വന്തം കാര്യങ്ങളൊക്കെ സ്വയം ചെയ്യും.
ഒപ്പം നാട്ടുവിശേഷവും വാർത്തകളും എല്ലാം അറിയാനും പ്രിയം. ഇത് എത്രാമത്തെ വോട്ടുകാലമാണെന്ന് ചോദിച്ചാൽ എണ്ണിയാൽ തീരാത്തതെന്ന് മറുപടിയും വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.