മുസിരിസിന്റെ കായലോളങ്ങളിൽ ഹെര്‍മപോളന്‍ ബോട്ടിന്റെ കന്നിയാത്ര
text_fieldsകൊടുങ്ങല്ലൂർ: മുസിരിസ് കായലോളങ്ങളിൽ ഇനി പൈതൃക പദ്ധതിയുടെ എം.എച്ച്.പി ഹെര്‍മപോളന്‍ ബോട്ടും. കേരള ഷിപ്പിങ് ആൻഡ് ഇന്‍ലാൻഡ് നാവിഗേഷന്‍ കോര്പറേഷന് നിര്‍മിച്ചുനല്‍കിയ ബോട്ടാണ് കന്നിയാത്ര നടത്തിയത്. ആധുനിക രീതിയില്‍ ഓഡിയോ വിഷ്വല്‍ സംവിധാനങ്ങൾ അടങ്ങിയതാണ് ഈ ബോട്ട്.
എം.എൽ.എമാരായ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, അഡ്വ വി.ആര്. സുനിൽകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം കായലിലൂടെ ആരംഭിച്ച യാത്ര കനോലി കനാൽ ഒഴുകുന്ന എസ്.എന്‍ പുരം, മതിലകം, എടത്തുരുത്തി, പെരിഞ്ഞനം, കയ്പമംഗലം പഞ്ചായത്തുകളിലൂടെ കടന്ന് വൈകീട്ടോടെ തിരികെ കോട്ടപ്പുറത്തെത്തി.
മുസിരിസ് പൈതൃക സര്‍ക്യൂട്ടിലെ 15ാംമത്തെ ബോട്ട് ജെട്ടിയായ മതിലകവും സംഘം സന്ദര്‍ശിച്ചു. കരൂപ്പടന്ന, ഇലവഞ്ചിക്കുളം തുടങ്ങിയ ചരിത്രമുറങ്ങുന്ന സ്ഥലങ്ങളുടെ വികസനം മുസിരിസ് പൈതൃക പദ്ധതിയുടെ അടുത്തഘട്ടങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയതാണെന്നും അത് ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി.എം. നൗഷാദ് പറഞ്ഞു.
കേരള ഷിപ്പിങ് ആൻഡ് ഇന്‍ലാൻഡ് നാവിഗേഷന്‍ കോര്പറേഷന് അത്യാധുനിക സംവിധാനങ്ങളുള്ള 24 സീറ്റിന്റെ മൂന്ന് ബോട്ടും ഒരു സുരക്ഷ ബോട്ടുമാണ് നിര്‍മിച്ചു നല്‍കുന്നത്. ഇതില്‍ ഒരുബോട്ടാണ് ജലപാതയിലിറങ്ങിയത്. സുരക്ഷ ബോട്ട് നേരത്തേ തന്നെ പൈതൃക പദ്ധതിക്ക് കൈമാറിയിരുന്നു. നാല് ബോട്ടുകള്‍ക്കുമായി 3.13 കോടി രൂപയാണ് ചെലവഴിക്കുന്നത്. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി പുതിയ ജലാശയ ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിവിധയിനം ബോട്ടുകള്‍ നീറ്റിലിറക്കുന്നത്.
ഉള്‍നാടന്‍ ജലഗതാഗത സാധ്യതകള്‍ കണ്ടെത്താനായും വില്ലേജ് ടൂറിസം പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ള വിവിധ തരത്തിലുള്ളതായിരിക്കും ജലാശയ ടൂര്‍ പാക്കേജുകള്‍. യാത്രാസംഘത്തില്‍ മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍, വാര്‍ഡ് മെംബര്‍ ഒ.എ. ജെന്ഡ്രിന്, മുസിരിസ് പദ്ധതി മാര്‍ക്കറ്റിങ് മാനേജര്‍ ഇബ്രാഹിം സെബിന് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.