വാഹനത്തിൽ എം.എൽ.എ ബോർഡില്ലാത്ത എം.എൽ.എ
text_fieldsമലപ്പുറം: വാഹനത്തിൽ എം.എൽ.എ ബോർഡില്ലാത്ത എം.എൽ.എ, അതായിരുന്നു ഒരുപതിറ്റാണ്ട് കൊണ്ടോട്ടി ജനപ്രതിനിധിയായിരുന്ന കെ. മുഹമ്മദുണ്ണി ഹാജി. 2006 മുതൽ 2016 വരെയാണ് ഇദ്ദേഹം കൊണ്ടോട്ടിയിൽനിന്ന് വിജയിച്ച് എം.എൽ.എയായത്. ഇൗ കാലയളവിൽ സ്വന്തം മണ്ഡലത്തിലും ജില്ലയിലും വാഹനത്തിൽ എം.എൽ.എ ബോർഡില്ലാതെയായിരുന്നു യാത്ര. എം.എൽ.എ ബോർഡില്ലെങ്കിലും ഇദ്ദേഹത്തിെൻറ പച്ച ക്വാളിസ് മണ്ഡലത്തിൽ അത്രയേറെ സുപരിചിതമായിരുന്നു.
പിന്നീട് എം.എൽ.എമാർ സ്വന്തം വാഹനത്തിൽ ബോർഡ് സ്ഥാപിക്കണെമന്ന നിർദേശം വന്നതോടെയാണ് മണ്ഡലത്തിന് പുറമെയുള്ള യാത്രകളിൽ ഉപയോഗിക്കാൻ തുടങ്ങിയത്. വിവിധ ചടങ്ങുകളിൽ അടക്കം പച്ച ക്വാളിസ് എത്തുേമ്പാൾ തന്നെ ആളുകൾക്ക് തിരിച്ചറിയാൻ സാധിക്കുമായിരുന്നു. അതിനിടെ വീണ്ടും എം.എൽ.എ ആയേപ്പാൾ പുതിയ വണ്ടി വാങ്ങി. യാത്ര പുതിയ വാഹനത്തിലേക്ക് മാറ്റിയെങ്കിലും എം.എൽ.എയെ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് പരാതി ഉയർന്നപ്പോൾ വീണ്ടും പഴയ വാഹനത്തിലേക്കുതന്നെ മാറി. അതിനിടെ, പലരും വണ്ടി വാങ്ങാനായി ഇദ്ദേഹത്തെ സമീപിച്ചെങ്കിലും കൊടുക്കുന്നില്ലെന്നായിരുന്നു മറുപടി.
2006ൽ ആദ്യമായി മത്സരിക്കുേമ്പാൾ സ്ഥാനാർഥി പര്യടനത്തിനിടെ സഹായിക്കണമെന്നാവശ്യപ്പെട്ട് വയോധികൻ സമീപിച്ചതും അദ്ദേഹം ഒാർക്കുന്നു. വിജയിച്ചതിന് ശേഷം കൊട്ടൂക്കരയിൽ നടന്ന ഒരു ചടങ്ങിലും സഹായം തേടി ഇദ്ദേഹം എത്തി. അറബിക് അധ്യാപകനായിരുന്നെങ്കിലും ജോലി നഷ്ടമായതിനാൽ പെൻഷൻ ലഭിക്കാൻ സഹായം ലഭിക്കണമെന്നുമായിരുന്നു ആവശ്യം.
വിഷയത്തിൽ നീണ്ട ഇടപെടലുകൾക്ക് ഒടുവിലാണ് പെൻഷൻ അനുവദിക്കാനായത്. അവധിക്ക് അപേക്ഷിച്ചതിെൻറ രേഖകൾ ലഭിച്ചതോടെയാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുെട സഹായത്തോടെ മിനിമം പെൻഷൻ ലഭിച്ചത്. ആദ്യ പെൻഷൻ ലഭിച്ചതിന് ശേഷം ഇദ്ദേഹം മധുരവുമായി കാണാനെത്തിയ ഒാർമയും അദ്ദേഹം പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.