കോങ്ങാട് കൊടിയുയർത്താൻ...
text_fieldsവി.എ.എം. നിഅമത്തുല്ല
കോങ്ങാട്: രണ്ടുതവണ ഇടതു മുന്നണിയെ വരിച്ച പാരമ്പര്യമുള്ള കോങ്ങാട് കളമറിഞ്ഞു കളിക്കാൻ കരുത്തരായ സ്ഥാനാർഥികളുമായി മുന്നണികൾ രംഗത്തെത്തിയതോടെ ഇക്കുറി തീപാറുന്ന പോരാട്ടമാണ്. മീനവെയിലിൽ വിയർത്തൊലിക്കുേമ്പാഴും ഗ്രാമ നഗര ഭേദമന്യേ തെരഞ്ഞെടുപ്പാവേശത്തിൽ അണിനിരക്കുന്ന ജനക്കൂട്ടങ്ങൾ വിളിച്ചുപറയുന്നതുമതാണ്. വാഴുന്നവരും വീഴുന്നവരും ആെരന്നറിയാൻ ൈക്ലമാക്സ് ദിനം വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഒരുവിഭാഗം പറയുേമ്പാൾ അത്രക്കുവേണ്ട ഞങ്ങൾ തന്നെ ഇക്കുറിയെന്ന് പറയാൻ മാത്രം ആത്മവിശ്വാസമാണ് ഒാരോ മുന്നണി ക്യാമ്പിലും.
തുടർച്ച തേടി ശാന്തകുമാരി
നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ശാന്തകുമാരിയുടെ വോട്ടുയാത്ര കോങ്ങാട്ടെ താമസസ്ഥലത്ത് നിന്ന് രാവിലെ ഏഴരയോടെയാണ് ആരംഭിച്ചത്. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ ചൂരിയോട് നിന്നാണ് ഗൃഹസന്ദർശനത്തോടെ പര്യടനത്തിന് തുടക്കം. ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനത്തിന് പിറകെ സ്ഥാനാർഥിയും അകമ്പടി വാഹനങ്ങളും. പോകുന്ന വഴിയിൽ കുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തിലും പൊന്നംകോട് ഫെറോന ചർച്ചിലും സന്ദർശനം നടത്തി. തുടർന്ന് കൂറ്റമ്പാടം, പുത്തൻകുളം നാട്ടുപാതകൾ താണ്ടി വീടുകളിലും കടകളിലും കയറി വോട്ട് അഭ്യർഥിച്ചു. ആളാറം പടിയിലും തോടുകുളത്തും മുതിർന്നവരെ ചേർത്തുപിടിച്ചും കുട്ടികളോട് കുശലം പറഞ്ഞും കെ.വി. വിജയദാസ് എം.എൽ.എ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ പറഞ്ഞും വികസന തുടർച്ചക്ക് വോട്ട് ചോദിച്ചും അൽപനേരം. ആളാറം പടിയിലും തോട് കുളത്തും സ്ഥാനാർഥിയെ സ്വീകരിക്കാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ കാത്തുനിന്നിരുന്നു. ഉച്ചയോടെ പിച്ചള മുണ്ടയിൽ അഡ്വ. പി.സി. മാണിയുടെ വസതിയിലായിരുന്നു ഉച്ച ഊണൊരുക്കിയിരുന്നത്. തുടർന്ന് ഒരു മണിക്കൂർ വിശ്രമം. മലയോര മേഖലയോട് ചേർന്ന മൂന്നാം തോട് നിന്നാണ് ഉച്ചതിരിഞ്ഞ് പര്യടനം തുടങ്ങിയത്. പായപ്പുല്ലിലും നിരവിലും ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക് സ്വീകരണമൊരുക്കിയിരുന്നു. കൊന്നപ്പൂവും കണ്ണിമാങ്ങയും ഇളനീർ കുലകളും നൽകിയുള്ള സ്വീകരണങ്ങളിൽ മനസ്സു നിറഞ്ഞെന്ന് പുഞ്ചിരിയോടെ സ്ഥാനാർഥി. പൊന്നങ്കോട് സമാപന സ്വീകരണത്തോടെയാണ് പര്യടനം പര്യവസാനിച്ചത്. അപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.
ജനാഭിലാഷം നിറവേറ്റാൻ യു.സി. രാമൻ
തൂവെള്ള ഖദർ ഷർട്ടും മുണ്ടും ധരിച്ച് മണ്ഡലത്തിലെങ്ങും പ്രചാരണവുമായെത്തുന്ന യു.ഡി.എഫ് സ്ഥാനാർഥി യു.സി. രാമന് മണ്ഡലത്തിൽ മിക്ക സ്ഥലങ്ങളും കാണാപാഠമാണ്. ഇത്രപെെട്ടന്ന് മണ്ഡലം പഠിച്ചോ എന്നുചോദിച്ചാൽ പുഞ്ചിരിയാണ് മറുപടി. മങ്കര ഗ്രാമപഞ്ചായത്തിലെ ഞാറക്കോട്ട് കാവിൽ നിന്നായിരുന്നു ചൊവ്വാഴ്ച യു.സി. രാമൻ പര്യടനം തുടങ്ങിയത്. അനൗൺസ്മെൻറ് വാഹനത്തിനും അകമ്പടി വാഹനത്തിനുമൊപ്പം ചൂടിനൊപ്പം ചുറുചുറുക്കോടെയുള്ള പ്രചാരണം. കോങ്ങാട് നിയോജക മണ്ഡലത്തിലെ പ്രശ്നങ്ങളും പോരായ്മകളും ചൂണ്ടിക്കാട്ടുന്നതോടൊപ്പം മാറ്റത്തിെൻറ നേട്ടങ്ങളും വിവരിച്ചാണ് വോട്ട് തേടുന്നത്.
അതിർക്കാട്ടെ വീടുകളും കടകളും കയറിയിറങ്ങി മങ്കര റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തിയപ്പോൾ സ്റ്റേഷെൻറ പരാധീനതയും പ്രചാരണവിഷയമായി. വോട്ട് തേടിയുള്ള യാത്രക്കിടെ ചേറ്റൂർ ശങ്കരൻ നായർ സ്മൃതി മണ്ഡപത്തിൽ അൽപനേരം. കോട്ടയും പുന്നേക്കാടും ജനസമ്പർക്കം പൂർത്തിയാവുമ്പോൾ സമയം ഉച്ചയോടടുത്തിരുന്നു. തിരക്കിട്ട് ഉച്ചഭക്ഷണം. തുടർന്ന് കോങ്ങാട് ഗ്രാമപഞ്ചായത്തിലേക്ക്. ഗ്രാമങ്ങളിലൂടെയുള്ള പ്രചാരണ യാത്രക്കിടയിൽ വീട്ടമ്മമാരടക്കമുള്ളവരോട് കുശലാന്വേഷണം. ഇതിനിടെ ജലക്ഷാമത്തിെൻറ ദുരിതം സ്ഥാനാർഥിയോട് നാട്ടുകാർ പങ്കുവെച്ചു.
ജയിച്ചു വന്നാൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്ന് യു.സി. രാമൻ ഉറപ്പ് നൽകി. കിളിയരികിലും തൃപ്പലമുണ്ടയിലും രാത്രി ഏറെ വൈകിയും സ്ഥാനാർഥിയെ പ്രവർത്തകരടക്കമുള്ളവർ കാത്തുനിന്നിരുന്നു. തുടർന്ന് തൃപ്പലമുണ്ടയിൽ വൈകിയാണ് ചൊവ്വാഴ്ചത്തെ പ്രചാരണ പരിപാടികൾ അവസാനിച്ചത്.
മാറ്റത്തിനായി വോട്ട് തേടി എം. സുരേഷ് ബാബു
എൻ.ഡി.എ സ്ഥാനാർഥി എം. സുരേഷ് ബാബു കരിമ്പ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ ചെമ്പൻതിട്ടയിൽ നിന്നാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. പാറയ്ക്കാൽ, മൂന്നേക്കർ തുടങ്ങിയ പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നതിനിടെ പുതുതലമുറ വോട്ടർമാരോടൊപ്പം സെൽഫിക്ക് പോസ് ചെയ്യാനും മറന്നില്ല.
മാറ്റം കൊണ്ടുവരുകതന്നെ ചെയ്യുെമന്ന് പറയുേമ്പാൾ സുരേഷിെൻറ മുഖത്ത് ആത്മവിശ്വാസത്തിെൻറ ചിരി. വന്യമൃഗശല്യവും കുടിവെള്ള ക്ഷാമവും ചൂണ്ടിക്കാണിച്ച പ്രദേശവാസികളായ വോട്ടർമാരോട് ജയിച്ചാൽ പരിഹാരമെന്ന് സുരേഷ് ബാബുവിെൻറ ഉറപ്പ്. മലയോര നാട്ടുപാതകൾ താണ്ടി പറക്കാട്, ഇരട്ടക്കൽ എന്നീ സ്ഥലങ്ങളിലെത്തിയപ്പോൾ സ്ഥാനാർഥിയെ സ്വീകരിക്കാൻ വോട്ടർമാർ കാത്തുനിന്നിരുന്നു.
പര്യടന പരിപാടികൾ അവസാന ഘട്ടത്തിലെത്തിയതിനാൽ ബൂത്ത് തലങ്ങളിൽ സ്ഥാനാർഥിക്ക് സ്വീകരണമാണ് ഒരുക്കിയിരുന്നത്. ചൊവ്വാഴ്ച വൈകിയാണ് പ്രചാരണ പരിപാടികൾ അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.