ചെങ്കൊടിത്തണലിൽ കോങ്ങാട്
text_fieldsവി.എ.എം. നിഅമത്തുല്ല
കോങ്ങാട്: മണ്ഡലരൂപവത്കരണത്തിന് ശേഷം കോങ്ങാടിനിത് മൂന്നാം തെരഞ്ഞെടുപ്പാണ്. സ്ഥാനാർഥി നിർണയം മുതൽ പ്രചാരണരംഗം വെര വീറും വാശിയും നിറഞ്ഞുനിന്ന മണ്ഡലത്തിൽ യു.ഡി.എഫിെൻറ സ്ഥാനാർഥിയായി കളത്തിലിറങ്ങിയ ലീഗ് നേതാവ് യു.സി. രാമനെ 27,219 വോട്ടിെൻറ ഭൂരിപക്ഷത്തിൽ സി.പി.എമ്മിെൻറ കെ. ശാന്തകുമാരി തറപറ്റിച്ചപ്പോൾ ഇടതുമുന്നണിക്കിത് ഹാട്രിക് ജയം. കെ. ശാന്തകുമാരി 67,881 വോട്ട് നേടിയപ്പോൾ യു.സി. രാമൻ 40,662 വോട്ടും ബി.ജെ.പിയുടെ സ്ഥാനാർഥി എം. സുരേഷ് ബാബു 27,661 വോട്ടും നേടി.
പടലപ്പിണക്കവും അതൃപ്തിയും വിനയായപ്പോൾ യു.ഡി.എഫിന് മൂന്നാം തവണയും തിരിച്ചുവരവിനുള്ള അവസരം നഷ്ടമാവുകയായിരുന്നു. തുടക്കത്തിൽ സ്ഥാനാർഥി നിർണയം ഇരുമുന്നണികളിലും വെല്ലുവിളിയായിരുന്നുവെങ്കിലും അതെല്ലാം നിഷ്പ്രഭമാക്കുന്നതായി എൽ.ഡി.എഫിെൻറ ഫലം. യു.ഡി.എഫിേൻറതാകെട്ട അത് കൃത്യമായി പ്രതിഫലിപ്പിക്കുന്നതും. ഇടത് സർക്കാറിെൻറ ക്ഷേമ പ്രവർത്തനങ്ങൾ മണ്ഡലത്തിൽ വോട്ടാക്കി മാറ്റുന്നതിൽ എൽ.ഡി.എഫ് വിജയിക്കുകയായിരുന്നു. മണ്ഡലത്തിൽ സുപരിചിതയായ ആളെ സ്ഥാനാർഥിയാക്കിയതും മുന്നണിക്ക് ഗുണമായി.
മണ്ഡലത്തിൽ സാന്നിധ്യമുള്ള കേരള കോൺഗ്രസ് എമ്മിെൻറ മുന്നണിമാറ്റം ഇക്കുറി ഇടത് മുന്നണിക്ക് തുണയായി. മുസ്ലിം ലീഗിെൻറ സ്ഥാനാർഥിയായ യു.സി. രാമനെ പൂർണാർഥത്തിൽ ഉൾക്കൊള്ളാൻ യു.ഡി.എഫിന് പറ്റിയതുമില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം സമ്മാനിച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ ഇടതുമുന്നണിക്ക് യു.ഡി.എഫ് സ്വാധീനമുള്ളിടങ്ങളിൽ പോലും ഇക്കുറി വോട്ടുനേടാനായതായി വോട്ടുകണക്കുകൾ വ്യക്തമാക്കുന്നു. 2011ലാണ് പട്ടികജാതി സംവരണ മണ്ഡലമായ കോങ്ങാട് പിറവിയെടുക്കുന്നത്. 10,665 വോട്ടിെൻറ ഭൂരിപക്ഷത്തോടെയാണ് അന്ന് കെ.വി. വിജയദാസ് ജയിച്ചത്.
2016ൽ രണ്ടാമൂഴത്തിനിറങ്ങിയ വിജയദാസ് വീണ്ടും ഭൂരിപക്ഷമുയർത്തി, 13, 271 വോട്ട്. ഇക്കുറി 27, 219 വോട്ടിലേക്ക് ഭൂരിപക്ഷമുയർത്താൻ ശാന്തകുമാരിക്കായി. മണ്ഡലത്തിൽ ഇരുമുന്നണികൾക്കുമെതിരെ മത്സരത്തിനിറങ്ങിയ ബി.ജെ.പിക്ക് ഇക്കുറി അവരുടെ വോട്ടുബാങ്ക് വികസിപ്പിക്കാനായിട്ടുണ്ട്. 2016ൽ ബി.ജെ.പി.യുടെ രേണു സുരേഷ് നേടിയ 23,800 വോട്ടിൽനിന്ന് ഇത്തവണ 3861 വോട്ട് കൂടുതൽ നേടിയാണ് ബി.ജെ.പിയുടെ സ്ഥാനാർഥി എം. സുരേഷ് ബാബു മണ്ഡലത്തിൽ സാന്നിധ്യമറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.