കോന്നിയിൽ അടിയൊഴുക്ക് ശക്തം
text_fieldsകോന്നി: കനത്ത ചൂടിെനയും ഉച്ചക്കുശേഷം പെയ്ത മഴെയയും അവഗണിച്ച് കോന്നിയിൽ പോളിങ് സ്റ്റേഷനിലേക്ക് വോട്ടർമാർ ഒഴുകിയെത്തി.
ഉച്ചക്ക് 12 വരെ 37 ശതമാനം പേരാണ് കോന്നി നിയോജക മണ്ഡലത്തിലെ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ, വൈകീട്ട് നാലരയോടെ പോളിങ് ശതമാനം ഇരട്ടിയായതോടെ സ്ഥാനാർഥികളും മുന്നണികളും വിജയ പ്രതീക്ഷയിലായി. 2016ൽ നടന്ന നിയമസഭ െതരഞ്ഞെടുപ്പിൽ 72.99 ശതമാനം ആയിരുന്നു പോളിങ്.
എന്നാൽ, 2019ലെ നിയമസഭ ഉപെതരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം 76നും 80നും മധ്യേ എത്തിയപ്പോൾ ഏറ്റവും വിജയപ്രതീക്ഷ യു.ഡി.എഫിനായിരുന്നു. എന്നാൽ, അവർക്ക് അടിതെറ്റി.
ഇപ്പോഴത്തെ നിയമസഭ െതരഞ്ഞെടുപ്പിലും ഏകദേശം അതിനോടടുത്ത് പോളിങ് ശതമാനം എത്തി. എന്നാൽ, ഇത്തവണ മണ്ഡലത്തിൽ അടിയൊഴുക്കുകൾ അതിശക്തമാണെന്ന സൂചനയാണ് പുറത്തുവരുന്നത്.
യു.ഡി.എഫിനുള്ളിൽ കാലുവാരൽ നടന്നതിെൻറ സൂചനകളുമുണ്ട്. അതുകൊണ്ടുതന്നെ യു.ഡി.എഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മിക്ക പഞ്ചായത്തിലും പ്രതീക്ഷിക്കുന്ന ലീഡ് നിലനിർത്താൻ സാധ്യതയില്ലെന്നാണ് സൂചന. എൻ.ഡി.എ വോട്ടുനില ഉയർത്തിയാൽ ഗുണം എൽ.ഡി.എഫിനാകുമെന്നും പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.