പുതിയ കുട്ടിയാനയെ കോന്നിയിൽ എത്തിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം
text_fieldsആങ്ങമൂഴി വനമേഖലയിൽ ആഗസ്റ്റ് 19ന് കൂട്ടത്തിൽനിന്ന് ഒറ്റപ്പെട്ട് കണ്ടെത്തിയ കുട്ടിയാനയെ ആനക്കൂട്ടത്തിനൊപ്പം കാടുകയറ്റിവിടാനായിരുന്നു ആദ്യ ശ്രമം
കോന്നി: ഗ്രൂഡിക്കൽ റേഞ്ച് ആങ്ങമൂഴി വനാതിർത്തിയിൽ കൂട്ടംതെറ്റി ഈമാസം 19ാം തീയതി വനംവകുപ്പ് റാന്നി ഡിവിഷെൻറ കൈകളിൽ എത്തിയ കുട്ടിക്കൊമ്പനെ കോന്നി ആനത്താവളത്തിൽ എത്തിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം.
ഈ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് വനംവകുപ്പ് അധികൃതർ പറയുമ്പോഴും കോന്നി ആനത്താവളത്തിൽ ആനകളെ പരിചരിക്കാൻ കഴിവുള്ള വെറ്ററിനറി ഡോക്ടർമാരില്ലത്തതാണ് വനംവകുപ്പിനെ കുഴക്കുന്നത്. കോന്നി ആനത്താവളത്തിനോട് ചേർന്നുതന്നെയാണ് സംസ്ഥാനത്തെ ഏക ചീഫ് വെറ്ററിനറി സർജെൻറ കാര്യാലയം പ്രവർത്തിച്ചിരുന്നത്. ഈ ഓഫിസും ഡോക്ടറുടെ സേവനവും നിരന്തരം ലഭിച്ചതിനാൽ ആനകൾക്ക് ഇവിടെ സുഖചികിത്സയും ലഭിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഈ ഓഫിസ് വയനാട്ടിലേക്ക് മാറ്റിയശേഷം അസി. വെറ്ററിനറി ഡോക്ടറുടെ സേവനം മാത്രമാണ് ഇവിടെയുള്ളത്. പൂർണസമയം പരിചയസമ്പത്തുള്ള ഡോക്ടർമാരുടെ സേവനം ലഭിക്കാതായതോടെയാണ് ആനത്താവളത്തിൽ മുൻ വർഷങ്ങളിൽ വിവിധ കാരണങ്ങളാൽ ആനക്കുട്ടികൾ െചരിഞ്ഞതെന്ന് ആക്ഷേപമുണ്ട്.
ആങ്ങമൂഴി വനമേഖലയിൽ ആഗസ്റ്റ് 19ന് കൂട്ടത്തിൽനിന്ന് ഒറ്റപ്പെട്ട് കണ്ടെത്തിയ കുട്ടിയാനയെ ആനക്കൂട്ടത്തിനൊപ്പം കാടുകയറ്റിവിടാനായിരുന്നു ആദ്യ ശ്രമം. ഇതിനായി വനമേഖലയിൽ കൂടൊരുക്കി നാലുദിവസം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇതിനെ പത്തനംതിട്ട വലിയകോയിക്കൽ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ആനക്കുട്ടിയെ കോന്നി ആനത്താവളത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. കോന്നി ആനത്താവളത്തിൽ കഴിഞ്ഞ ഏഴുവർഷത്തിനുള്ളിൽ െചരിയുന്ന നാലാമത്തെ ആനയാണ് ജൂനിയർ സുരേന്ദ്രൻ. 2015ൽ ലക്ഷ്മിയും 2020ൽ പിഞ്ചു എന്നീ കുട്ടിയാനകളും മുതിർന്ന താപ്പാന മണിയനും െചരിഞ്ഞിരുന്നു. ലക്ഷ്മിയും അമ്മുവും ഒഴികെ ലഭിച്ച കുട്ടിയാനകൾക്കെല്ലാം ശാരീരിക വൈകല്യങ്ങൾ സംഭവിച്ചിരുന്നു.
അമ്മുവും ലക്ഷ്മിയും ഹെർപ്പിസ് രോഗം ബാധിച്ചാണ് െചരിഞ്ഞത്. കാട്ടാനക്കൂട്ടത്തിൽനിന്ന് പലവിധ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെടുന്ന കുട്ടിയാനകളെ കോന്നിയിൽ എത്തിച്ച് സംരക്ഷിക്കുവാൻ ശ്രമിക്കുമ്പോഴും ആനക്കുട്ടികളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്തതിലുള്ള വിഷമസ്ഥിതിയിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.