ഊര് നിവാസികളുടെ സര്‍ഗവിരുന്നായി ചേവ ദൃശ്യസംഗീത കലാ ക്യാമ്പ്
text_fieldsകോന്നി: കോന്നി വനം ഡിവിഷനിലെ വനവികാസ ഏജന്‍സിയുടെയും കാട്ടാത്തി വന സംരക്ഷണ സമിതിയുടെയും സംയുക്ത നേതൃത്വത്തില്‍ നടത്തിയ ചേവ ചേവ ദൃശ്യ സംഗീത കലാ ക്യാമ്പ് ഗോത്രവര്‍ഗ ഊര് നിവാസികളുടെ സര്‍ഗവൈഭവങ്ങളാല്‍ സമ്പന്നമായി. കാട്ടാത്തി, കോട്ടാമ്പാറ, ആവണിപ്പാറ എന്നീ ഊരുകളിലെ അംഗങ്ങളാണ് ചേവയിലൂടെ നാടന്‍പാട്ട്, ചിത്രകല, കുരുത്തോല കൈവേല, വാദ്യ ഉപകരണം എന്നിവ പരിശീലിച്ചത്.
ഗോത്രഗാനം ആലപിച്ച് കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. കോന്നി ഡി.എഫ്.ഒ കെ.എന്‍. ശ്യാം മോഹന്‍ലാല്‍ അധ്യക്ഷത വഹിച്ചു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം, കാട്ടാത്തി വനസംരക്ഷണ സമിതി സെക്രട്ടറി ഷൈന്‍ സലാം, കാട്ടാത്തി സമിതി പ്രസിഡന്റ് എ.പി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
നാടന്‍പാട്ട് കലാകാരന്മാരായ ഉല്ലാസ് കോവൂര്‍, ബൈജു മലനട, അമ്പാടി കല്ലട, സജിത്ത്, ചിത്രകാരന്‍ ജിനേഷ് ഉണ്ണിത്താന്‍, സാഹിത്യകാരന്‍ ഡോ. സനല്‍ ഭാസ്‌കര്‍, സംഗീത്, അരുണ്‍ കുമാര്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.