പാവങ്ങളെ ചേർത്തുപിടിച്ച് ഇടതുപക്ഷം മുന്നോട്ടുപോകും –പിണറായി
text_fieldsകോതമംഗലം: പാവങ്ങളെ ചേർത്തുപിടിച്ച് ഇടതുപക്ഷം മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുസമ്മേളനം കോതമംഗലം മാർബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് 16 മാസം ക്ഷേമ പെൻഷനുകൾ മുടങ്ങിയിരുന്നു. അത്തരത്തിൽ പെൻഷൻ മുടങ്ങണമെന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. പ്രതിപക്ഷ നേതാവിന് എന്തിനാണ് ഇത്ര വേവലാതി?. പെൻഷൻ മുടക്കാൻ ഈ സർക്കാറിന് മനസ്സില്ല. ഉച്ചഭക്ഷണത്തിന് മിച്ചംവന്ന അരി വിതരണം ചെയ്യുന്നതിനെ ചോദ്യംചെയ്ത് തെരഞ്ഞെടുപ്പ് കമീഷന് പരാതി. എന്തൊരു മനസ്സാണിതെന്നും പിണറായി പറഞ്ഞു.
എൽ.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ എം.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോതമംഗലത്തെ എൽ.ഡി.എഫ് സ്ഥാനാർഥി ആൻറണി ജോൺ, മുവാറ്റുപുഴയിലെ സ്ഥാനാർഥി എൽദോ എബ്രഹാം, യാക്കോബായ സഭ മുൻ സെക്രട്ടറി തമ്പു ജോർജ് തുകലൻ, മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, മുൻ എം.പി. ജോയിസ് ജോർജ്, മുൻ എം.എൽ.എ എം.വി. മാണി, പിന്നാക്ക വികസന കോർപറേഷൻ ചെയർമാൻ ടി.കെ. സുരേഷ്, സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, എൽ.ഡി.എഫ് കൺവീനർ ആർ. അനിൽകുമാർ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
കോലഞ്ചേരി: വിദ്യാഭ്യാസം, ഐ.ടി, വ്യവസായം, കൃഷി, സാമൂഹികക്ഷേമം ഉള്‍പ്പെടെ കേരളത്തിെൻറ സമസ്ത മേഖലയിലും വന്‍ പുരോഗതിയാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുന്നത്തുനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.വി. ശ്രീനിജിെൻറ തെരഞ്ഞെടുപ്പ് പൊതുയോഗം പുത്തന്‍കുരിശില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ലൈഫ് മിഷന് പദ്ധതിയിലൂടെ അഞ്ച് ലക്ഷം പേര്‍ക്ക് വീട് നിർമിച്ചുനല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൽ.ഡി.എഫ് മണ്ഡലം ചെയര്മാന് എം.പി. ജോസഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി.ബി. ദേവദര്‍ശന്‍, ജില്ല കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, കെ.എസ്. അരുണ്‍കുമാര്‍, എം.പി. വര്‍ഗീസ്, സി.കെ. വര്‍ഗീസ്, കെ.വി. ഏല്യാസ്, പൗലോസ് മുടക്കുംതല, റെജി ഇല്ലിക്കപ്പറമ്പില്‍, വര്‍ഗീസ് പാങ്കോടന്‍, നാസര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.