കുഞ്ഞിപ്പാത്തുമ്മക്കും മകനും ഇനി 'സൽവ'യുടെ തണൽ
text_fieldsകോട്ടക്കൽ: സ്വന്തമായി വീടില്ലാതെ ദുരിതമനുഭവിക്കുന്ന വയോധികക്കും ഭിന്നശേഷിക്കാരനായ മകനും സംരക്ഷണമൊരുക്കി സന്നദ്ധ സംഘടന. അരീക്കോട് വെറ്റിലപ്പാറ കുന്നേലടത്തിൽ കുഞ്ഞിപ്പാത്തുമ്മക്കും (70) മകൻ ഷാജിക്കുമാണ് പാണ്ടിക്കാട് സൽവ കെയർ ഹോം അധികൃതർ തുണയായത്. ആമപ്പാറയിലെ കെട്ടിടത്തിൽ ഒരാഴ്ചയായി കഴിയുന്ന ഇവരുടെ ദുരവസ്ഥ സംബന്ധിച്ച് 'മാധ്യമം'വാർത്ത നൽകിയിരുന്നു.
വാർധക്യസഹജമായ രോഗങ്ങളാൽ പ്രയാസപ്പെടുകയാണ് കുഞ്ഞിപ്പാത്തുമ്മ. ഭിന്നശേഷിക്കാരനായ മകന് കാഴ്ചശക്തിയുമില്ല. ഭർത്താവിെൻറ മരണശേഷം പലയിടങ്ങളിലായായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. ആമപ്പാറയിൽ പുളിക്കൽ മുഹമ്മദ് ഹാജിയുടെ കെട്ടിടത്തിൽ ദിവസങ്ങൾക്കു മുമ്പാണ് ഇവർ താമസം തുടങ്ങിയത്. സൽവ സെക്രട്ടറി കെ. അറഫാത്ത്, വർക്കിങ് കമ്മിറ്റി അംഗങ്ങളായ പി. മുസ്തഫ, വി.എം. ഉസ്മാൻ എന്നിവരാണ് ഇരുവരെയും ഏറ്റെടുത്തത്.
നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ പി.ടി. അബ്ദു, സാമൂഹിക പ്രവർത്തക ടി.വി. മുംതാസ്, പൊതുപ്രവർത്തകരായ എ.പി. മജീദ്, പാറമ്മൽ ജാബിർമോൻ, കടായിക്കൽ അബ്ദു തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. അരീക്കോട് സ്വന്തമായി ഭൂമിയുള്ള ഇവരെ സംരക്ഷിക്കാൻ ഒരുക്കമാണെന്ന് അരീക്കോട് പരിവാർ കൂട്ടായ്മയും വീട് നിർമിച്ചുനൽകാൻ സന്നദ്ധമാണെന്ന് വെറ്റിലപ്പാറ ഗവ. ഹൈസ്കൂളിലെ സഹപാഠിക്കൊരു വീട് പദ്ധതിയുടെ കോഓഡിനേറ്റർ പി. മജീദും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.