കോട്ടയത്ത് പോളിങ് ചൂട്, മഴയിൽ തണുത്തു; നൊമ്പരമായി വീട്ടമ്മയുടെ മരണം
text_fieldsകോട്ടയം: ജില്ല വോട്ടെടുപ്പ് ആവേശത്തോടെ തുടങ്ങിയെങ്കിലും ഉച്ചയോടെ പെയ്ത മഴയിൽ വോട്ടാവേശം ചോർന്നു. പതിവില്‍നിന്ന് വ്യത്യസ്തമായി രാവിലെ കനത്ത പോളിങ്ങായിരുന്നു. പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങളിലായിരുന്നു ഉയര്‍ന്ന പോളിങ് ശതമാനം.
ആദ്യഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 7.70 ശതമാനമായിരുന്നു ജില്ലയിലെ പോളിങ്. കോട്ടയം, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി മണ്ഡലങ്ങളിലെ ഭൂരിഭാഗം ബൂത്തുകളിലും ആദ്യമണിക്കൂറില്‍ നീണ്ടനിരയായിരുന്നു. എന്നാൽ, കടുത്ത മത്സരം നടക്കുന്ന കടുത്തുരുത്തി, പൂഞ്ഞാര്‍, പാലാ മണ്ഡലങ്ങളില്‍ തുടക്കത്തിൽ മന്ദഗതിയിലായിരുന്നു വോട്ടർമാർ എത്തിയത്.
രാവിലെ ഒമ്പതോടെ 14.71 ശതമാനം പേർ വോട്ടുരേഖപ്പെടുത്തി. പാലാ -14.76, കടുത്തുരുത്തി -13.77, ൈവക്കം -15.72,ഏറ്റുമാനൂർ -15.91, കോട്ടയം -16.65, പുതുപ്പള്ളി -16.38, ചങ്ങനാശ്ശേരി -16.47, കാഞ്ഞിരപ്പള്ളി -15.88, പൂഞ്ഞാർ -14.85 എന്നിങ്ങനെയായിരുന്നു ബൂത്തിലെത്തിയ വോട്ടർമാരുടെ ശതമാനക്കണക്ക്.
11ഓടെ ജില്ലയിലെ പോളിങ് 25 ശതമാനം പിന്നിട്ടു. തുടര്‍ന്നുള്ള മൂന്നു മണിക്കൂറില്‍ റെക്കോഡ് പോളിങ്ങിനാണ് ജില്ല സാക്ഷ്യം വഹിച്ചത്. ഉച്ചക്ക് 2.15ന് പോളിങ് ശതമാനം 50 പിന്നിട്ട് 52.66ലെത്തി. ആകെ 15,93,575 വോട്ടർമാരിൽ 8,52,756 പേർ വോട്ട് ചെയ്തു. ഈ സമയത്ത് പോളിങ് ശതമാനത്തിൽ പുതുപ്പള്ളിയായിരുന്നു മുന്നിൽ (55.57). ജില്ലയിലെ, മൊത്ത ശരാശരിയെക്കാള്‍ ഉയര്‍ന്ന നിലയിലായിരുന്നു ഈ സമയങ്ങളിലെല്ലാം കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലെ പോളിങ്. ഇതിനിടെ എത്തിയ മഴയിൽ വോട്ടർമാരുെട നിരഒഴിഞ്ഞു.
വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളില്‍ മുന്നണികളെ ഇത് കടുത്ത ആശങ്കയിലാക്കി. ചിലയിടങ്ങളിൽ മഴക്കൊപ്പം കാറ്റും വീശി. മഴക്കുശേഷം ബൂത്തുകൾ വീണ്ടും സജീവമാകുമെന്ന് കരുതിെയങ്കിലും വലിയ തിരക്ക് ഉണ്ടായില്ല. ഇത് മുന്നണികളിൽ ആശങ്ക നിറച്ചിരിക്കുകയാണ്.
മഴയോടെ പോളിങ് കേന്ദ്രങ്ങൾക്ക് സമീപം പാർട്ടി പ്രവർത്തകർ ഒരുക്കിയ ബൂത്തുകളുടെ പ്രവർത്തനവും നിലച്ചു. കുമരകമടക്കമുള്ള സ്ഥലങ്ങളിൽ യന്ത്രത്തകരാറിനെ തുടർന്ന് വോട്ടിങ് വൈകി. എന്നാൽ, മുൻവർഷത്തെ അപേക്ഷിച്ച് യന്ത്രങ്ങളുടെ തകരാറും ഇതേതുടര്‍ന്നുള്ള വോട്ടിങ്ങ് തടസ്സപ്പെടലും താരതമ്യേന കുറവായിരുന്നു.
അതേസമയം, നട്ടാശ്ശേരിയിൽ വയോധിക പോളിങ് ബൂത്തില്‍ കുഴഞ്ഞുവീണു മരിച്ചത് വോട്ടെടുപ്പ് ദിനത്തിലെ നൊമ്പരമായി. വയോധികര്‍ക്കു നേരേത്ത വീടുകളില്‍ വോട്ടിങ് സൗകര്യമൊരുക്കിയിരുന്നതിനാല് പോളിങ് ബൂത്തുകളില്‍ ആയാസപ്പെട്ടു വന്ന വയോധികരുടെ എണ്ണം കുറവായിരുന്നു.
തപാൽ വോട്ടുകൾ കണക്കിലെടുക്കാതെയാണ് പോളിങ് ശതമാനം. ഇതുകൂടി കണക്കിലെടുക്കുേമ്പാൾ ശതമാനത്തിൽ വർധനയുണ്ടാകും. രണ്ടുശതമാനത്തിെൻറ വർധനയാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.