ഇവിടെയുണ്ട്, കോട്ടയത്തിെൻറ ആദ്യമന്ത്രി
text_fieldsകോട്ടയം: അഡ്വ. എം.പി. ഗോവിന്ദൻ നായരോട് ഏതു വിഷയത്തെക്കുറിച്ച് സംസാരിച്ചാലും അവസാനം കോൺഗ്രസിലെത്തി നിൽക്കും. അത്രമേൽ പാർട്ടിയുമായി ഇഴുകിച്ചേർന്നതാണ് അദ്ദേഹത്തിെൻറ ജീവിതം. ഇന്ത്യ മുഴുവൻ ഭരിച്ച കോൺഗ്രസിെൻറ പ്രതാപകാലത്തിൽ തട്ടിനിൽക്കുകയാണ് അഡ്വ. എം.പി. ഗോവിന്ദൻ നായർ എന്ന മുൻ മന്ത്രിയുടെ ഓർമകളിപ്പോഴും.
തെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ദിര ഗാന്ധി കോട്ടയത്ത് എത്തിയതിെൻറയും അന്നത്തെ ജനത്തിരക്കിെൻറയും ചിത്രങ്ങൾ 95ാം വയസ്സിലും തെളിമയോടെ മനസ്സിലുണ്ട്.
ആർ. ശങ്കർ മന്ത്രിസഭയിലെ (1962-64) ആരോഗ്യമന്ത്രി, കോട്ടയം മണ്ഡലത്തിലെ രണ്ടാമത്തെ എം.എൽ.എ, ആദ്യത്തെ മന്ത്രി, വിജയപുരം പഞ്ചായത്ത് പ്രസിഡൻറ്, അഭിഭാഷകൻ, എൻ.എസ്.എസ് പ്രതിനിധി സഭാംഗം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് തുടങ്ങിയ ഒട്ടേറെ പദവികൾ വഹിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പൂർണമായി അകന്ന് ഈരയിൽകടവിലെ 'സുധർമ'യിൽ വിശ്രമത്തിലാണ് ഇപ്പോൾ. നിയമസഭ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ 64 വർഷം മുമ്പത്തെ തെൻറ തെരഞ്ഞെടുപ്പ് ഓർമകൾ പങ്കുവെക്കുകയാണ് എം.പി. ഗോവിന്ദൻ നായർ.
വിദ്യാർഥി കോൺഗ്രസിെൻറ പ്രതിനിധിയായാണ് 1957ൽ പാർട്ടിയുടെ നിർദേശപ്രകാരം മത്സരത്തിനിറങ്ങുന്നത്. ആദ്യമത്സരത്തിൽ സി.പി.ഐയുടെ പി. ഭാസ്കരൻ നായരോട് (കോട്ടയം ഭാസി) തോറ്റു. 1960ൽ രണ്ടാമത്തെ മത്സരത്തിൽ വിജയിച്ചു. പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായി പോയതിനെത്തുടർന്ന് 1962ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായി.
ആ മന്ത്രിസഭയിലാണ് ഗോവിന്ദൻ നായർ 'ആരോഗ്യം' നേടിയത്. അവിശ്വാസത്തിലൂടെ മന്ത്രിസഭ പുറത്തായതിനാൽ രണ്ടുവർഷമേ ആ സ്ഥാനത്തിരിക്കാൻ കഴിഞ്ഞുള്ളൂ. 1965ൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അപ്പോഴേക്കും അഭിഭാഷകവൃത്തിയിൽ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. പിന്നീട് തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും പാർട്ടിയുടെ സജീവപ്രവർത്തകനായി തുടർന്നു.
അന്നത്തെയും ഇന്നത്തെയും രാഷ്ട്രീയം താരതമ്യപ്പെടുത്താൻപോലും കഴിയില്ലെന്നാണ് ഇദ്ദേഹത്തിെൻറ പക്ഷം. അന്ന് പാർട്ടികൾ തമ്മിൽ ശത്രുത കുറവാണ്. ഒരാൾ പാർട്ടി വിട്ടാലും വ്യത്യസ്ത പാർട്ടികളുടെ സ്ഥാനാർഥികളായാലും സൗഹൃദത്തിന് കുറവുണ്ടായിരുന്നില്ല. കള്ളവോട്ടുകളും അപൂർവമായിരുന്നു.
പാർട്ടികൾ രാഷ്്ട്രീയ മാന്യത കാണിച്ചിരുന്നു. രാഷ്ട്രീയക്കാരുടെ എണ്ണം കുറവായിരുന്നതിനാൽ ഇന്നത്തെപ്പോലെ മുക്കിലും മൂലയിലും സമ്മേളനങ്ങളില്ല. പക്ഷേ, ആവേശം കൂടുതലായിരുന്നു. എല്ലായിടത്തുനിന്ന് ലോറിയിൽ കയറിയും നടന്നുമൊക്കെ പ്രവർത്തകരെത്തും. രാഷ്ട്രീയ നേതാക്കളെ അടുത്തുനിന്നുകാണാൻ കിട്ടുന്ന അവസരം കുറവായതിനാൽ പാർട്ടിക്കാരല്ലാത്തവരും വരും.
വാഹനങ്ങളിൽ കയറുന്നവരൊക്കെ അപൂർവമാണന്ന്. മണ്ഡലം മുഴുവൻ കാൽനടജാഥയായി നീങ്ങും. കർഷക തൊഴിലാളികളും യൂനിയൻ പ്രവർത്തകരുമാകും അധികവും.
അഭിഭാഷകേജാലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് മാറിനിന്നത്. എങ്കിലും പാർട്ടിയുടെ എല്ലാ പരിപാടികളിലും ഹാജരുണ്ടാകും. ആർ. ശങ്കറുമായി നല്ല സൗഹൃദം കാത്തുസൂക്ഷിച്ചു. അദ്ദേഹം പാർട്ടിയുമായി വേർപിരിഞ്ഞപ്പോഴും ആ ബന്ധത്തിന് ഉലച്ചിൽ തട്ടിയില്ല.
ഇന്ന് പാർട്ടി ബന്ധങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും മാറി. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തനശൈലി ഒന്നായി. ഒന്നിനും വേറിട്ട രീതി ഇല്ല. ഭരണമാറ്റമനുസരിച്ച് മാറുന്ന സാഹചര്യം അന്നില്ലായിരുന്നു. ഇപ്പോൾ ഒരു പാർട്ടിയിൽനിന്ന് തള്ളിയാൽ അടുത്ത പാർട്ടിയിലേക്ക് എന്നതാണ് സ്ഥിതി. പാർട്ടികളുടെ എണ്ണവും കൂടി.
കോട്ടയം മണ്ഡലത്തിൽ ആരുജയിക്കുമെന്നു ചോദിച്ചാൽ ചിരിയോടെയാണ് മറുപടി. '' അതു ഞാൻ പറയില്ല. യു.ഡി.എഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനും എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. അനിൽകുമാറും എനിക്ക് പ്രിയപ്പെട്ടവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.