യു.ഡി.എഫിെൻറ ഒറ്റത്തുരുത്തായി കോവളം; ഭൂരിപക്ഷം മൂന്നിരട്ടിയാക്കി വിജയം
text_fieldsതിരുവനന്തപുരം: ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും തലസ്ഥാനത്ത് യു.ഡി.എഫിെൻറ ഒറ്റത്തുരുത്തായി കോവളം. രണ്ടാംതവണയും വിജയിച്ച് എം. വിൻസെൻറാണ് തലസ്ഥാന ജില്ലയിലെ യു.ഡി.എഫിെൻറ ഏക എം.എൽ.എയായി മാറിയത്. 2016ൽ ആദ്യ ഉൗഴത്തിൽ 2615 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജമീല പ്രകാശത്തെ തോൽപിച്ചായിരുന്നു വിൻസെൻറ് ആദ്യം സഭയിലെത്തിയതെങ്കിൽ ഇത്തവണ മുൻമന്ത്രിയും പലതവണ കോവളത്തെ പ്രതിനിധീകരിക്കുകയും ചെയ്ത നീലലോഹിത ദാസൻ നാടാരെ തോൽപിച്ചാണ് വിൻസെൻറിെൻറ രണ്ടാമൂഴം.
11562 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിൻസെൻറ് തെരഞ്ഞെടുക്കപ്പെട്ടത്. വിൻസെൻറ് 74,868 വോട്ട് നേടിയപ്പോൾ നീലലോഹിതദാസിന് ലഭിച്ചത് 63,306 വോട്ടുകളാണ്. ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച വിഷ്ണുപുരം ചന്ദ്രശേഖരൻ 18,664 വോട്ടുകളും നേടി. 2016ൽ വിൻസെൻറ് 60,268 വോട്ടും ജമീല പ്രകാശം 57,653 വോട്ടുമാണ് നേടിയിരുന്നത്. കഴിഞ്ഞതവണ ബി.ഡി.ജെ.എസ് സ്ഥാനാർഥി കോവളം ടി.എൻ. സുരേഷിന് 30987 വോട്ട് ലഭിച്ചപ്പോൾ ഇത്തവണ ബി.ജെ.പിക്ക് േവാട്ടിൽ കാര്യമായ കുറവുണ്ടായി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 14,600 വോട്ടുകളാണ് വിൻസെൻറ് അധികമായി നേടിയത്.
ഭാര്യയായ ജമീല പ്രകാശത്തെ അപേക്ഷിച്ച് 5,653 വോട്ട് അധികമായി നീലലോഹിതദാസ് നേടി. മണ്ഡലത്തിൽ സജീവ സാന്നിധ്യമായത് തന്നെയാണ് വിൻസെൻറിെൻറ വിജയത്തിന് ആധാരം. കഴിഞ്ഞതവണ ബി.ഡി.ജെ.എസ് സ്ഥാനാർഥി നേടിയ വോട്ടിെൻറ നല്ലൊരു ശതമാനം ഇത്തവണ ബി.െജ.പിക്ക് നഷ്ടപ്പെട്ടപ്പോൾ അതിെൻറ ഗുണം ലഭിച്ചതും വിൻസെൻറിനാണ്. മണ്ഡലം തിരിച്ചുപിടിക്കാൻ മുൻ സാരഥി കൂടിയായ നീലലോഹിതദാസിനെ തന്നെ ഇറക്കിയുള്ള എൽ.ഡി.എഫിനെ നീക്കം ലക്ഷ്യം കണ്ടതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.