കൊയിലാണ്ടി: പൊരിവെയിലിൽ പൊരിഞ്ഞ പോരാട്ടം
text_fieldsകൊയിലാണ്ടി: അവസാന ലാപ്പിലേക്കു നീങ്ങെവ തെരഞ്ഞെടുപ്പ് രംഗം പൊരിഞ്ഞ പോരാട്ടത്തിലേക്ക്. സ്ഥാനാർഥി പര്യടനം, കുടുംബയോഗങ്ങൾ, കൺവെൻഷനുകൾ എന്നിവയെല്ലാം തകൃതിയായി നടക്കുന്നു.
പര്യടനങ്ങൾക്ക് ആവേശംപകരാൻ തെരുവുനാടകം, ഗായക സംഘങ്ങൾ, ബാൻഡ് വാദ്യങ്ങൾ തുടങ്ങിയവയുണ്ട്. എൽ.ഡി.എഫ് സ്ഥാനാർഥി കാനത്തിൽ ജമീലയുടെ രണ്ടാംഘട്ട മണ്ഡലപര്യടനം വെങ്ങളം പള്ളിയറയിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം പി. വിശ്വൻ ഉദ്ഘാടനം ചെയ്തു.
കോരപ്പുഴ, വെങ്ങളം കുനിയിൽ താഴെ, കല്ലടതാഴെ പെരുപ്പാംവയൽ, അരങ്ങിൽ കുനി, കാപ്പാട്, ഗൾഫ് റോഡ്, പുക്കാട്, ജോളി ബ്രദേഴ്സ്, പൊയിൽക്കാവ് ലക്ഷം വീട്, കൂഞ്ഞിലാരി, ചേലിയ ഈസ്റ്റ്, ചേലിയ ടൗൺ, എളാട്ടേരി, കൊണ്ടംവള്ളി, മേലൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ഞാണം പൊയിലിൽ സമാപിച്ചു. സി.പി.ഐ ജില്ല അസി. സെക്രട്ടറി എം. നാരായണൻ, കെ.കെ. മുഹമ്മദ്, ടി. ചന്തു, എം.പി. ശിവാനന്ദൻ, സി. സത്യചന്ദ്രൻ, രാമചന്ദ്രൻ കുയ്യാണ്ടി, സി. അശ്വനി ദേവ്, എസ്. സുനിൽ മോഹൻ, സുരേഷ് ചങ്ങാടത്ത് എന്നിവർ സ്ഥാനാർഥി യോടൊപ്പമുണ്ടായിരുന്നു.
യു.ഡി.എഫ് സ്ഥാനാർഥി എൻ. സുബ്രഹ്മണ്യെൻറ കൊയിലാണ്ടി നഗരസഭയിലെ രണ്ടാം ഘട്ട പര്യടനം സിൽക് ബസാറിൽ മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് വി.പി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് യു. രാജീവൻ, എം.എ. റസാഖ്, കെ.എം. നജീബ് എന്നിവർ സംസാരിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വി.പി. ഭാസ്കരൻ, പി. രത്നവല്ലി, വി.ടി. സുരേന്ദ്രൻ, വി.വി. സുധാകരൻ, രാജേഷ് കീഴരിയൂർ, കെ.പി. വിനോദ് കുമാർ, കെ.കെ. റിയാസ്, റഷീദ് വെങ്ങളം, തൻഹീർ കൊല്ലം, അലി കൊയിലാണ്ടി, എം. സതീഷ് കുമാർ, നടേരി ഭാസ്കരൻ, രജീഷ് വെങ്ങളന്നുകണ്ടി എന്നിവർ സംസാരിച്ചു. ആനക്കുളം, കണ്ണൻ കണ്ടിതാഴ, കന്മനമീത്തൽ, പുളിയഞ്ചേരി പള്ളിക്കു സമീപം, കൊടക്കാട്ടു മുറി, കോരകൈ കോളനി, വിയ്യൂർ ഇല്ലത്തുതാഴ, കൊല്ലം കുട്ടത്തു കുന്ന്, വിയ്യൂർ അരീക്കൽ താഴ, പെരുവട്ടൂർ മുക്ക്, അറുവയൽ, മുത്താമ്പി, ചെക്കുമുക്ക്, ഒറ്റക്കണ്ടം, മൂഴിക്കു മീത്തൽ, മരുതൂർ, കാവുംവട്ടം എന്നിവിടങ്ങളിൽ വരവേൽപ് ലഭിച്ചു. എൻ.ഡി.എ സ്ഥാനാർഥി എൻ.പി. രാധാകൃഷ്ണെൻറ ചേമഞ്ചേരി പഞ്ചായത്ത്, ചെങ്ങോട്ടുകാവ് പഞ്ചായത്ത്, കൊയിലാണ്ടി നഗരസഭകളിലെ വിവിധ വാർഡുകൾ എന്നിവിടങ്ങളിൽ പര്യടനം നടത്തി.
കാട്ടിൽ പിടികയിൽ നിന്ന് ആരംഭിച്ചു എം.കെ. ശശീന്ദ്രൻ, ടി.കെ. പത്മനാഭൻ, വായനാരി വിനോദ്, എസ്.ആർ. ജയ്കിഷ്, കെ.പി. മോഹനൻ. വിശ്വൻ പിലാച്ചേരി, സി.പി. രവീന്ദ്രൻ, ബൈജു പയ്യോളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.