ഫ്ലാഷ് േമാബ് മുതൽ ഡി.ജെ വരെ പ്രചാരണം @ ന്യൂ ജനറേഷൻ
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ പുത്തൻ രീതികളുമായി മുന്നണികൾ. തെരുവ് നാടകവും പന്തംകൊളുത്തി പ്രകടനവുമെല്ലാം പലയിടത്തും അരങ്ങൊഴിഞ്ഞപ്പോൾ ഫ്ലാഷ് േമാബ്, മോണിങ് വാക്ക്, യൂത്ത്വാക്ക്, ഡി.ജെ വരെയാണ് മുന്നണികൾ പയറ്റുന്നത്.
മുമ്പ് സ്ഥാനാർഥികൾക്കാപ്പം ചെണ്ടവാദ്യ സംഘമാണ് ഉണ്ടായിരുന്നെതങ്കിൽ ഇപ്പോൾ ബാൻഡ്, ഡിജിറ്റൽ തേമ്പാല ടീമുകളാണ്. കുടുംബയോഗങ്ങൾക്കും കുറവില്ല.
ഓരോ മണ്ഡലത്തിലും 200വെര കുടുംബയോഗങ്ങളാണ് നടന്നത്. ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം, ഇന്ദിര വിചാർ വേദി തുടങ്ങിയവയുടെ നേതൃത്വത്തിലാണ് മുമ്പ് സ്ഥാനാർഥി സ്വീകരണ കേന്ദ്രങ്ങളിൽ സാമൂഹിക പ്രശ്നങ്ങളും വികസന കാര്യങ്ങളും ചൂണ്ടിക്കാട്ടി തെരുവ് നാടകങ്ങൾ അവതരിപ്പിച്ചിരുന്നത്.
ഇപ്പോഴിതിന് പകരമായി എസ്.എഫ്.ഐ, ബാലസംഘം, കെ.എസ്.യു, എ.ബി.വി.പി എന്നിവയുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബുകളാണ് കൂടുതലായി നടന്നുവരുന്നത്.
മിക്ക സ്ഥാനാർഥികൾക്കുമായി ഫ്ലാഷ്മോബ് സംഘങ്ങൾ രംഗത്തുണ്ട്. ഇതിന് വലിയ ശ്രദ്ധ കിട്ടുന്നുെവന്നാണ് മുന്നണികൾ പറയുന്നത്. നേരത്തെ െതരഞ്ഞെടുപ്പ് കാലത്ത് ഉൾനാടുകളിൽ ഉണ്ടായിരുന്ന ചെറിയ ഗാനമേളയും പന്തംകൊളുത്തി പ്രകടനവുമെല്ലാം ഒരുപരിധിവരെ ഇല്ലാതായി. ചാക്ക് ബോർഡുകൾ മാറി ഫ്ലക്സ് ബോർഡുകൾ വാഴുന്ന കാലത്ത് ഡിജിറ്റലായുള്ള പ്രചാരണങ്ങളും ഏറെ. വാഹനങ്ങളിൽ കൂറ്റൻ സ്ക്രീനുകൾ സ്ഥാപിച്ചുള്ള ഡിജിറ്റൽ പ്രചാരണത്തിൽ മുന്നിൽ ബി.ജെ.പിയാണ്.
പ്രാദേശിക വികസന കാര്യങ്ങളും പിന്നാക്കാവസ്ഥയും ചൂണ്ടിക്കാട്ടി വിഡിയോകൾ നിർമിച്ചും വാട്സ് ആപ്, ഫേസ് ബുക്ക് എന്നിവയിൽ ഷെയർ െചയ്തും സൈബർ ടീമുകൾ സജീവമാണ്. ഇവർക്ക് മുന്നണികൾ പരിശീലനവും നൽകിയിരുന്നു. കോഴിക്കോട് നോര്‍ത്ത് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി തോട്ടത്തില്‍ രവീന്ദ്രെൻറ വിജയത്തിനായി എല്‍.ഡി.വൈ.എഫിെൻറ നേതൃത്വത്തില്‍ ചൊവ്വാഴ്ച യൂത്ത് റൈഡ് വിത്ത് ഡി.ജെ മ്യൂസിക് റാലി നടക്കും.
വൈകീട്ട് മനോരമ ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന റാലി വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ബീച്ചില്‍ സമാപിക്കും. കെ.എം. അഭിജിത്ത്, പി.എം. നിയാസ്, പി.എ. മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെ മോർണിങ്വാക്ക്, യൂത്ത്വാക്ക് എന്നിവയും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.