നോർത്തിൽ ഒന്നും പറയാറായിട്ടില്ല
text_fieldsകോഴിക്കോട്: ഒന്നര പതിറ്റാണ്ടായി എൽ.ഡി.എഫ് തുടർവിജയം കൊയ്യുന്ന കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ പ്രചാരണം അവസാന ലാപ്പിലെത്തുേമ്പാൾ പ്രവചനാതീത പോരാട്ടം. പരിചയസമ്പത്തിെൻറ കരുത്തുമായി മുൻമേയർ തോട്ടത്തിൽ രവീന്ദ്രനും യുവത്വത്തിെൻറ ചുറുക്കുമായി കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം അഭിജിത്തും തമ്മിലുള്ള അങ്കം മൂർധന്യത്തിലാണ്.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിെൻറ സാന്നിധ്യം തുടക്കത്തിൽ ത്രികോണ മത്സരത്തിെൻറ പ്രതീതിയുണ്ടാക്കിയെങ്കിലും അവസാനഘട്ടത്തിൽ തോട്ടത്തിൽ രവീന്ദ്രനും അഭിജിത്തും തമ്മിലുള്ള ദ്വന്ദയുദ്ധത്തിനാണ് നഗരഹൃദയം സാക്ഷ്യം വഹിക്കുന്നത്.
നഗരത്തിലെ ഒരാളെപ്പോലുംതന്നെ പരിചയപ്പെടുത്തേണ്ടതില്ലെന്ന ബോധത്തോടെയാണ് തോട്ടത്തിൽ രവീന്ദ്രൻ പ്രചാരണത്തിലുള്ളത്. മികച്ച പ്രതികരണമാണെന്ന് എൽ.ഡി.എഫ് ക്യാമ്പ് അവകാശപ്പെടുന്നു. എ. പ്രദീപ് കുമാർ നടത്തിയ വികസനപ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്നാണ് എൽ.ഡി.എഫ് മുന്നോട്ടുവെക്കുന്നത്. പ്രദീപ് കുമാറും പ്രചാരണത്തിൽ സജീവമായുണ്ട്. കണ്ടുമടുത്ത മുഖമെന്നതും ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന യു.ഡി.എഫ് പ്രചാരണവും തോട്ടത്തിൽ രവീന്ദ്രന് എതിരായുണ്ട്. വീണ്ടും അവസരം കിട്ടാത്തതിൽ പ്രദീപ്കുമാറിനുള്ള അതൃപ്തി തങ്ങൾക്ക് അനുകൂലമാകുമെന്നും ചില യു.ഡി.എഫ് നേതാക്കൾ കണക്കുകൂട്ടുന്നു.
എന്നാൽ, ചിട്ടയായ നീക്കങ്ങളും പ്രചാരണവും വിജയം ഉറപ്പിക്കുന്നുവെന്നാണ് എൽ.ഡി.എഫിെൻറ അവകാശവാദം. അക്ഷരാർഥത്തിൽ ഓടി നടന്ന് വോട്ട് ചോദിക്കുന്ന അഭിജിത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. യുവാവെന്ന പ്ലസ്പോയൻറാണ് യു.ഡി.എഫ് ഉയർത്തിക്കാട്ടുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥികളിലൊരാളായ അഭിജിത്തിനുവേണ്ടി ന്യൂജെൻ പ്രചാരണമുറകളൊരുക്കുന്നത് യുവാക്കളുടെ സംഘമാണ്. എം.കെ. രാഘവൻ എം.പിയുടെ അതീവ ശ്രദ്ധയും ഈ മണ്ഡലത്തിലുണ്ട്.
അതേസമയം, നോർത്തിൽ സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിച്ച്, ഒടുവിൽ പട്ടികയിൽനിന്ന് പുറത്തായ യൂത്ത് കോൺഗ്രസ് നേതാവ് മണ്ഡലത്തിന് പുറത്താണ് കൂടുതലും പര്യടനത്തിനിറങ്ങിയതെന്നതും ശ്രദ്ധേയമാണ്. അതിനപ്പുറം, കാര്യമായ പടലപ്പിണക്കങ്ങളില്ലാതെ ഒറ്റക്കെട്ടായാണ് യു.ഡി.എഫ് പോരാട്ടം കടുപ്പിക്കുന്നത്.
ബി.ജെ.പിയിൽ ആദ്യഘട്ടത്തിലെ ഉഷാർ അൽപം കുറഞ്ഞിട്ടുണ്ട്. റോഡ് ഷോ അടക്കമുള്ള പ്രചാരണങ്ങളിൽ പ്രതീക്ഷിച്ച അണികളെത്തിയിരുന്നില്ല.
ശനിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നയിക്കുന്ന റോഡ്ഷോ പ്രവർത്തകർക്ക് ആവേശം പകരും. മണ്ഡലപര്യടന പരിപാടികൾ ഏറക്കുറെ പൂർത്തിയാക്കിയ സ്ഥാനാർഥികൾ റെസിഡൻസ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച പ്രവർത്തനവും ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.