'ഒരുപാട് കാര്യങ്ങള്‍ ചെയ്തോറാ, ഓറ് ജയിക്കണം'; 'ഇത്തവണ, മ്മക്ക്, മ്മളെ മാഷ് മതി'
text_fieldsവടകര: തിങ്കളാഴ്ച രാവിലെ 10ന് മെകേരിയില് നിന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ പര്യടനം ആരംഭിച്ചത്. സ്ഥാനാര്ഥിെയത്തും മുെമ്പ പ്രവര്‍ത്തകര്‍ ടൗണില്‍ സജ്ജരായിരുന്നു.
മൊകേരിയില്‍ പരിപാടി കെ.പി.സി.സി സെക്രട്ടറി വി.എം. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്, വിവിധ സ്വീകരണ കേന്ദ്രങ്ങളിലേക്കുള്ള യാത്ര. ഇതിനിടെ, വട്ടോളിയിലെ സ്വീകരണ വേദിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മനും പ്രസംഗകനായെത്തി.
ഇതോടെ, പ്രവര്‍ത്തകര്‍ കൂടുതല്‍ ആവേശത്തിലായി. മുറുവശ്ശേരി, ചെക്യാട്, പിലാശ്ശേരി, മീത്തലെവയല്, ചെറിയ കൈവേലി എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഉച്ച ഒരുമണിയോടെയാണ് ചന്തങ്കണ്ടിയിെലത്തിയത്. 11മണിക്കാണിവിടെ എത്തേണ്ടിയിരുന്നത്.
ഇവിടെ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് അനുവദിച്ച 14 റോഡുകളുടെ പേരെഴുതിയ പ്ലക്കാർഡും കൈയില്‍ പിടിച്ച് വിദ്യാര്‍ഥികള്‍ നില്ക്കുന്നുണ്ടായിരുന്നു. സ്ഥാനാര്‍ഥിയെ പൂമാല ചാര്‍ത്തി സ്വീകരിച്ചു. ഇതിനിടെ, അവിടെ കൂടിയവരില്‍ പലരും പറയുന്നുണ്ടായിരുന്നു, 'ഓറ്, ഒരുപാട് കാര്യങ്ങള്‍ ചെയ്തോറാ, ഓറ് ജയിക്കും'. എല്ലാവരോടും നന്ദി പറഞ്ഞ്, വികസന തുടര്‍ച്ച വാഗ്ദാനം ചെയ്ത ചെറുപ്രസംഗമാണ് പാറക്കലിേൻറത്.
യാത്രയിലുടനീളം നാട്ടുകാര്‍ കാണിക്കുന്ന സ്നേഹം മാത്രമാണിപ്പോഴെെൻറ കൈമുതലെന്ന് പാറക്കല്‍ പറയുന്നു. മുയ്യാട്ട്ചാല് മുക്ക്, വട്ടോളി, കാഞ്ഞിരപ്പാറ, അമ്പലക്കുളങ്ങര, പുത്തലത്ത് മുക്ക്, കുളങ്ങരത്ത്, നടേമ്മല്‍, കോട്ട്മുക്ക്, എറുമ്പന്കുനി, കല്ലുമ്പുറം, മാണിക്കൊത്ത് മുക്ക്, വട്ടപ്പൊയില്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം രാത്രി വൈകിയാണ് എളയടത്ത് സമാപിച്ചത്.
പര്യടനത്തില്‍ ബാബു, കെ. അമ്മദ്, പി.എം. അബൂബക്കര്‍, അഡ്വ. പ്രമോദ് കക്കട്ടില്‍, ദാമോദരന്‍, അബു, കെ.ടി. അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.
വടകര: എല്‍.ഡി.എഫ് കുറ്റ്യാടി മണ്ഡലം സ്ഥാനാര്‍ഥി കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് തിങ്കളാഴ്ച രണ്ടാംഘട്ട പര്യടനത്തിെൻറ തുടക്കമായിരുന്നു. കുറ്റ്യാടി പഞ്ചായത്തിലെ ഞള്ളോറയിലായിരുന്നു ആദ്യ സ്വീകരണം. ഇവിടെ, സ്ഥാനാര്ഥിയെത്തുംമുെമ്പ സ്ത്രീകളുള്‍പ്പെടെ നിരവധി പേര് കാത്തിരിക്കുന്നു.
മാഷെയെന്ന വിളിയോടെയാണ് എല്ലാവരും സൗഹൃദം പുതുക്കുന്നത്. 'ഭരണ തുടര്‍ച്ചക്ക് വേണ്ടിയാവണം നമ്മുടെ വോട്ട്, കുറ്റ്യാടിയില്‍ ഏറെ വികസനം വരാനുണ്ടെന്നും സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭ്യമായിട്ടും പല പദ്ധതികളും തുടങ്ങാന്‍ കഴിയാത്ത നിലവിലെ എം.എല്‍.എയെ കുറ്റപ്പെടുത്തിയുമാണ് കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ സ്വീകരണ വേദികളിലെ പ്രസംഗം.
വേനല്‍ചൂടിനെ വകവെക്കാതെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പലയിടത്തും കണിക്കൊന്നയും പൂമാലകളും സ്ഥാനാര്‍ഥിക്ക് സമ്മാനിച്ചു. പലയിടത്തു നിന്നും പ്രായം ചെന്നവര്‍ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. യാത്രാവഴിയില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനായി ജനങ്ങെളത്തിയിരുന്നു. ഇതിനിടെ, പലയിടത്തുനിന്നും പഴയകാല സുഹൃത്തുക്കള്‍ കണ്ടുമുണ്ടുന്നുണ്ടായിരുന്നു.
'ഇത്തവണ, മ്മക്ക്, മ്മളെ മാഷ് മതി' യെന്നാണ് അവര്‍ക്ക് പറയാനുള്ളത്. കുറ്റ്യാടി, വേളം, കുന്നുമ്മല്‍ പഞ്ചായത്തുകളിലെ 23 കേന്ദ്രങ്ങളിലാണ് ഇന്നലെ പര്യടനം നടത്തിയത്.
എല്ലായിടത്തും തീജ്വാല നവമാധ്യമ കൂട്ടായ്മയുടെ കലാപരിപാടികളും അരങ്ങേറി. സ്വീകരണ കേന്ദ്രങ്ങളില്‍ ഇടതുമുന്നണി നേതാക്കളായ കെ.കെ. ലതിക, കെ.കെ. ദിനേശന്, കെ.കെ. നാരായണന്, കോറോത്ത് ശ്രീധരന്, കൂടത്താംകണ്ടി സുരേഷ്, ആയാടത്തില്‍ രവീന്ദ്രന്, സി.എച്ച്. ഹമീദ്, വടയക്കണ്ടി നാരായണന്, പി. സുരേഷ് ബാബു, ടി. രാധാകൃഷ്ണന് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. ടി.കെ. മോഹന്‍ദാസ്, പി. സുരേഷ് ബാബു, ടി.എം. അഷ്റഫ്, റീന സുരേഷ്, വിനോദ് ചെറിയത്ത്, അഡ്വ. എ.പി. ബിനൂപ്, കെ.പി. കുഞ്ഞിരാമന്, പി.സി. ഷൈജു, നിധിന് കെ. വൈദ്യര് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.