കുറ്റ്യാടിയിൽ ഇനിയും വരാത്ത ആ മൂന്നു പദ്ധതികൾ
text_fieldsകുറ്റ്യാടി: കുറ്റ്യാടിയിൽ ഇത്തവണ ഏറ്റവും കൂടുതൽ ചർച്ചയാവുന്നത് ഇനിയും യാഥാർഥ്യമാവാത്ത മൂന്നു പദ്ധതികൾ. വേളത്തെ കുറ്റ്യാടി നാളിേകര പാർക്ക്, കുറ്റ്യാടി ബൈപാസ്, അട്ടക്കുണ്ട് കടവ് റോഡ് എന്നിവയാണ് ഇത്തവണ തുടക്കം മുതൽ അവസാനം വരെ നിലനിൽക്കുന്ന ഇഷ്യൂ. സ്ഥാനാർഥി പര്യടനങ്ങളിൽ ഇവ നടപ്പാക്കാത്തത് സ്ഥലം എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ പോരായ്കയായി എൽ.ഡി.എഫ് ഉന്നയിക്കുേമ്പാൾ സംസ്ഥാന സർക്കാറിൽ സമ്മർദം ചെലുത്തി നടപ്പാക്കുന്നത് ഭരണകക്ഷി ഇല്ലാതാക്കിയെന്ന് യു.ഡി.എഫും പറയുന്നു.
ജില്ലയിലെ മറ്റു മണ്ഡലങ്ങളിലുണ്ടായ വികസനം കുറ്റ്യാടിയിൽ നടപ്പാക്കിയില്ലെന്നും കുറ്റ്യാടിയിലേത് പാർട്ട്ടൈം എം.എൽ.എയാണെന്നുമാണ് സി.പി.എം ജില്ല സെക്രട്ടറി ആരോപിച്ചത്. എന്നാൽ, 700 കോടിയുടെ വികസനം കുറ്റ്യാടി മണ്ഡലത്തിൽ നടപ്പാക്കിയത് സംസ്ഥാന സർക്കാറിെൻറ നേട്ടമായും കുറ്റ്യാടി ബൈപാസ്, നാളികേര പാർക്ക്, അട്ടക്കുണ്ട് കടവ് റോഡ് എന്നിവ പ്രാവർത്തികമാകാത്തത് എം.എൽ.എയുടെ കുറ്റമായും ചിത്രീകരിക്കുന്നത് വിരോധാഭാസമാണെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. 2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാറിെൻറ കാലത്ത് ആരംഭിച്ചതാണ് കുറ്റ്യാടി നാളികേര പാർക്കിനും ബൈപാസിനും േവണ്ടിയുള്ള നടപടികൾ. തുടർന്ന് രണ്ടു സർക്കാറുകൾ വന്നുപോയിട്ടും രണ്ടു പദ്ധതികളും പ്രാവർത്തികമായില്ല. േനരേത്ത രണ്ടുതവണ ഇൗ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത കെ.കെ. ലതികയുടെ പോരായ്കയായി കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് ആരോപിച്ചു. എന്നാൽ, ഉമ്മൻ ചാണ്ടി സർക്കാറിെൻറ പോരായ്കയായാണ് എൽ.ഡി.എഫ് പ്രചരിപ്പിച്ചത്.
കുറ്റ്യാടി ബൈപാസിെൻറയും സ്ഥിതി ഇതുതന്നെ. ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കോഴിക്കോട്, വടകര റോഡുകളെ ബന്ധിപ്പിച്ചാണ് ബൈപാസ് നിർമിക്കുന്നത്. സ്വകാര്യ ഭൂമി ഇതിനാൽ അക്വയർ ചെയ്യണം. പദ്ധതിക്ക് ബജറ്റിൽ പണം വകയിരുത്തിയെങ്കിലും കെ.കെ. ലതികയുടെ കാലത്ത് സ്ഥലം ഉടമകൾ തടസ്സവാദവുമായി വന്നതിനാൽ നടപടികൾ കാര്യമായി മുന്നോട്ടു കൊണ്ടുപോകാനായില്ല. പാറക്കൽ അബ്ദുല്ലയുടെ കാലത്ത് തടസ്സങ്ങൾ നീങ്ങി േറാഡിെൻറ സ്ഥാനനിർണയം നടത്തിെയങ്കിലും സ്ഥലം അക്വയർ ചെയ്യാനുള്ള നടപടി ആരംഭിക്കാനായില്ല. ഏതായാലും ഇത്തവണ ആര് ജയിച്ചാലും ഇൗ രണ്ടു പദ്ധതികളും അഭിമാന പദ്ധതികളായി കണ്ട് പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്നാണ് നാട്ടുകാർക്ക് ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.