ചിഹ്നം മറക്കരുതേ....
text_fieldsകെ.പി.എം. മുസ്തഫ
പെരിന്തൽമണ്ണ: എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കെ.പി.എം. മുസ്തഫയുടെ തെരഞ്ഞെടുപ്പ് പര്യടനം മൂന്നാംഘട്ടം ആരംഭിച്ചു. കവലകളിൽ വ്യക്തികളോടും പ്രത്യേകമായി വിളിച്ചുകൂട്ടിയ കുടുംബ യോഗങ്ങളിലും വോട്ടുതേടിയായിരുന്നു പര്യടനം.
ആനമങ്ങാട്, ഏലംകുളം, പുലാമന്തോൾ എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. പുന്നക്കോട്ടുനിന്ന് ആരംഭിച്ച പര്യടനം മുഴന്നമണ്ണ, ചേനാംപറമ്പ്, കുന്നക്കാവ്, മുതുകുർശ്ശി, പഴതൊടി, തെക്കുംപുറം, മലയങ്ങാട്, വടക്കേക്കര, പാപ്പാറ, ചൈതന്യ, കോരകുത്ത്, പാലത്തോൾ, പെരുംമ്പാറ, മണിക്കുണ്ടുപള്ളിയാൽ, മണലുംപുറം, ചീരട്ടാമല, തെങ്ങുംവളപ്പ്, വടക്കേക്കര, ചോലപ്പറമ്പ്, പുലാമന്തോൾ ടൗണ്, പാലൂർ സിറ്റി, കനാൽ, കിഴക്കേക്കര, ചീനിച്ചോട്, രണ്ടാംമയിൽ, ഞെളിയത് കുളമ്പ്, ബാങ്ക് കുളമ്പ്, ചാമകുണ്ട്, ആൽത്തറ, കോളനി, കോരങ്ങാട്, പൂശാലി കുളമ്പ്, പൂതാനി കുളമ്പ് എന്നിവിടങ്ങൾ സന്ദർശിച്ചതിനു ശേഷം നീരുകാവിൽ കുളമ്പിൽ അവസാനിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം സി.എച്ച്. ആഷിഖ്, യു. അജയൻ, രാജേഷ്, രാഹുൽ, ഹർഷ, ഗോവിന്ദ പ്രസാദ് എന്നിവർ അനുമിച്ചു.
പി. ഉബൈദുല്ല
മലപ്പുറം: നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി. ഉബൈദുല്ല മലപ്പുറം മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ വോട്ട് അഭ്യഥിച്ച് പര്യടനം നടത്തി. ഇത്തിൾ പറമ്പ്, മേലെ പൈത്തിനിപറമ്പ്, താഴെ പൈത്തിനിപറമ്പ്, ചീരങ്ങൻമുക്ക്, കള്ളാടിമുക്ക്, മാടത്തും പള്ളിയാളി, ചെറുപറമ്പ്, വടക്കേപ്പുറം, ആലുക്കൽ, പടിഞ്ഞാറേമുക്ക്, നൂറേങ്ങൽമുക്ക്, മേൽമുറി 27, പൊടിയാട്, ആലത്തൂർപടി, വലിയാട്ടപ്പടി, മുട്ടിപ്പടി, മച്ചിങ്ങൽ, കോണോംപാറ, അധികാരിത്തൊടി, പെരുമ്പറമ്പ്, ചുങ്കം, കാരാത്തോട് എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.