ഷാജുവിന്റെ വികസന നിലപാട് തുണക്കും; വിജയിക്കും
text_fieldsമാവേലിക്കര: സ്ഥാനാർഥിയായി പ്രഖ്യാപിച്ച ദിവസം മുതൽ മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.കെ. ഷാജുവിെൻറ ഭാര്യ സീമ പ്രചാരണരംഗത്ത് സജീവമാണ്. രാവിലെ ഒമ്പേതാടെ ആരംഭിക്കുന്ന വോട്ടുതേടൽ ഉച്ചക്ക് രണ്ടരയോടെ നിർത്തുന്നതാണ് പതിവ്. സമയം കിട്ടുമ്പോഴൊക്കെ ഇവർ താമസിക്കുന്ന നൂറനാട് പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിലെത്തി വോട്ട് ചോദിക്കും.
അത്യാവശ്യമായി ചെല്ലണമെന്ന് പ്രവർത്തകർ പറയുന്ന സ്ഥലങ്ങളിലും പോയാണ് പ്രചാരണം. ശനിയാഴ്ച നടന്ന റോഡ് ഷോയിലടക്കം പങ്കെടുത്തു. പന്തളത്തുനിന്ന് വിജയിച്ച് എം.എൽ.എ ആയ ഘട്ടത്തിൽ അവിടെ ജനങ്ങളിലുണ്ടായ സ്വീകാര്യതയും എം.എൽ.എ എന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളും താരതമ്യം ചെയ്യുന്നത് വിജയസാധ്യത വർധിപ്പിക്കുന്നതായി സീമ പറഞ്ഞു. വോട്ട് തേടിയെത്തുമ്പോൾ എം.എൽ.എ ആയിരുന്നപ്പോഴത്തെ വികസനങ്ങൾ നാട്ടുകാർ അഭിമാനത്തോടെയാണ് പറയുന്നത്.
അത്രത്തോളം ആത്മബന്ധമാണ് മാവേലിക്കരയുമായി ഉള്ളത്. എല്ലാവർക്കും അറിയാമെന്നതിനാൽ വിജയം ഉറപ്പാണെന്ന് സീമ പറഞ്ഞു. നിയമ വിദ്യാർഥിയായ മകൻ ശരത് ബാബുവും പിതാവിനായി വോട്ട് ചോദിക്കുന്നു. പ്ലസ് ടു വിദ്യാർഥിയായ മകൾ സീതലക്ഷ്മി പരീക്ഷ അടുത്തതിനാൽ പഠനത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.