വിജയം ഉറപ്പ്; ഉത്തരവാദിത്തം നിറവേറ്റും
text_fieldsമാവേലിക്കര: വീടുകൾ കയറി വോട്ട് അഭ്യർഥിക്കുന്ന തിരക്കിലാണ് മാവേലിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ്. അരുൺകുമാറിെൻറ ഭാര്യ സ്നേഹ. എന്നും രാവിലെ അഞ്ചരയോടെ വീട്ടിൽനിന്ന് ഇറങ്ങും. ചുനക്കരയിെല സ്നേഹയുടെ വീട്ടിലെത്തി ഒരുവയസ്സുള്ള മകൾ അലൈഡയെ അവിടെ ഏൽപിച്ച ശേഷം ഒമ്പതുമണിയോടെ പ്രാദേശിക പ്രവർത്തകർ പറയുന്ന പ്രദേശങ്ങളിലാണ് പ്രചാരണം.
കുഞ്ഞുള്ളതിനാൽ പരമാവധി നേരേത്ത തിരിച്ചെത്താൻ ശ്രമിക്കും. പിന്നീട് സമയം കണ്ടെത്തിയാണ് പ്രവർത്തനം. ഇടക്ക് ഫോണിലൂടെയും വോട്ട് ചോദിക്കും. ആദ്യമൊക്കെ കുഞ്ഞ് ശാഠ്യം പിടിച്ചിരുന്നെങ്കിലും ഇപ്പോൾ വല്യപ്രശ്നമില്ല. വെള്ളിയാഴ്ച മാത്രമാണ് കുഞ്ഞുമായി പ്ോരണത്തിന് ഇറങ്ങിയത്.
പാർട്ടി ഏൽപിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റും. മാവേലിക്കരക്കാർക്ക് സുപരിചിതനാണ് അരുൺ. മാവേലിക്കരയിലെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വോട്ട് ചോദിക്കുന്നത്. ജനങ്ങൾ നൽകുന്ന സ്നേഹവും പിന്തുണയും തീർച്ചയായും വിജയത്തിലെത്തിക്കുമെന്നും എം.ബി.എ ബിരുദധാരിയായ സ്നേഹ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.