ഇ.കെ. വിജയൻ മന്ത്രിസഭയിൽ ഇടംനേടിയേക്കും
text_fieldsനാദാപുരം: മന്ത്രിസഭ രൂപവത്കരണ ചർച്ചകൾ സജീവമായിരിക്കേ നാദാപുരവും മന്ത്രിപ്പട്ടികയിൽ ഇടംപിടിച്ചേക്കും.
സി.പി.ഐയുടെ 17 എം.എൽ.എമാരിൽ മലബാറിൽനിന്ന് രണ്ടു പേരാണുള്ളത്. കാഞ്ഞങ്ങാടുനിന്ന് വിജയിച്ച മുൻ മന്ത്രി ഇ. ചന്ദ്രശേഖരനും നാദാപുരം എം.എൽ.എ ഇ.കെ. വിജയനും. സി.പി.ഐയുടെ പാർട്ടി നയം അനുസരിച്ച് ഒറ്റത്തവണ മാത്രമാണ് മന്ത്രിസ്ഥാനം അനുവദിക്കുക.
ഇ. ചന്ദ്രശേഖരൻ കാലാവധി കഴിഞ്ഞ മന്ത്രിസഭയിലെ അംഗമാണ്. ഇദ്ദേഹത്തെ വീണ്ടും പരിഗണിക്കുകയാണെങ്കിൽ കഴിഞ്ഞതവണ പാർട്ടി നടപ്പിലാക്കിയ ടേം മാനദണ്ഡം ഉപേക്ഷിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് ഇ.കെ. വിജയന് സാധ്യത കൽപിക്കപ്പെടുന്നത്. 2006ൽ ബിനോയ് വിശ്വം നാദാപുരത്തുനിന്ന് മന്ത്രിയായിരുന്നു.
ദീർഘകാലം കോഴിക്കോട് ജില്ല െസക്രട്ടറിയും നിലവിൽ സംസ്ഥാനസമിതി അംഗവുമാണ്. മണ്ഡലം നിലനിർത്താൻ രണ്ടുതവണ മാനദണ്ഡത്തിൽ ഇളവുനൽകിയാണ് നാദാപുരത്ത് ഇ.കെ. വിജയനെ വീണ്ടും മത്സരിപ്പിച്ചത്. ഇ.കെ. വിജയൻ മന്ത്രിയാവണമെന്നാണ് മണ്ഡലത്തിെല പ്രവർത്തകരുടെ പൊതുവികാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.