ഇന്ദിര ഗാന്ധിയുടെ സ്വീകരണ സ്മരണയിൽ സി.വി
text_fieldsനാദാപുരം: രാഷ്ട്രീയത്തിൽ ലഭിക്കുന്ന ചില അപൂർവ സൗഭാഗ്യങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി കോൺഗ്രസിലെ സി.വി എന്ന സി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ. രാഹുൽ ഗാന്ധിയുടെ മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിര ഗാന്ധിക്ക് നൽകിയ സ്വീകരണത്തിന് നേതൃത്വംനൽകിയ കോൺഗ്രസ് നേതാവ് സി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഇന്ന് രാഹുൽ ഗാന്ധിക്ക് നൽകുന്ന സ്വീകരണവും വിജയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. 1
1.30ന് വട്ടോളി നാഷനൽ െഹെസ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങുന്ന രാഹുൽ റോഡ് മാർഗം പുറമേരിയിൽ എത്തും. 1982ൽ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനാണ് ഇന്ദിര ഗാന്ധിയും പുറമേരിയിൽ എത്തിയത്. നാദാപുരത്ത് കോൺഗ്രസിലെ എം.ടി. പത്മയും മേപ്പയൂരിൽ മുസ്ലിം ലീഗിലെ എ.സി. അബ്ദുല്ലയുമായിരുന്നു സ്ഥാനാർഥികൾ. പുറമേരി ഹൈസ്കൂൾ മൈതാനിയിൽ തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തിനു മുന്നിൽ തത്സമയ വിവരങ്ങൾ അറിയിപ്പായി നൽകാനുള്ള ചുമതല സി.വിക്കായിരുന്നു. സുരക്ഷ ചുമതല വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥനായിരുന്നു വിവരങ്ങൾ കൈമാറി അദ്ദേഹത്തെ സഹായിച്ചത്. അദ്ദേഹം നൽകുന്ന വിവരങ്ങൾ മൈക്കിലൂടെ പ്രവർത്തകർക്കു കൈമാറുമ്പോൾ പ്രവർത്തകരിൽ നിന്നും ലഭിച്ച ഹർഷാരവം ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. അന്ന് റെേക്കാഡ് ജനക്കൂട്ടമാണ് മൈതാനിയിൽ തടിച്ചുകൂടിയത്. ഇന്ദിര ഗാന്ധി മടപ്പള്ളി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ ഇറങ്ങി പുറേമരിയിൽ റോഡ് മാർഗം എത്തിച്ചേരുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് രാഹുൽ ഗാന്ധി പുറമേരിയിൽ യു.ഡി.എഫിെൻറ പ്രചാരണത്തിനെത്തുേമ്പാൾ പരിപാടിക്ക് നേതൃപരമായ പങ്കു വഹിക്കാനായതിെൻറ സന്തോഷത്തിലാണ് കുഞ്ഞികൃഷ്ണൻ മാസ്റ്റർ. പ്രായം എഴുപതിനോടടുത്തിട്ടും മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിന് ചിട്ടയായ നേതൃത്വവും സി.വി യുടെ കീഴിലാണ്.
35 വർഷത്തോളം നാദാപുരം ഗ്രാമ പഞ്ചായത്തിെൻറ വൈസ് പ്രസിഡൻറായി പ്രവർത്തിച്ചു എന്നത് മാത്രമാണ് ഇദ്ദേഹത്തിന് ലഭിച്ച രാഷ്ട്രീയ അംഗികാരം. നിലവിൽ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.