നെന്മാറയിലെ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ കോടികളുടെ അഴിമതി ആരോപണവുമായി കരുവൻതിരുത്തി ബാങ്ക് ഭരണസമിതി
text_fieldsകോഴിക്കോട്: സഹകാരിയും എം.വി.ആർ കാൻസർ സെൻറർ െചയർമാനുമായ സി.എൻ. വിജയകൃഷ്ണനെതിരെ കോടികളുടെ അഴിമതി ആരോപണവുമായി കരുവന്തിരുത്തി സര്‍വിസ് സഹകരണ ബാങ്ക് ഭാരവാഹികള്‍.
കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ ബാങ്കിലെ പൊതുജന നിക്ഷേപത്തിൽനിന്ന് 1000 കോടിയിലധികം രൂപ അനധികൃതമായി വിജയകൃഷ്ണൻ ചെയർമാനായ എം.വി.ആർ കാൻസർ സെൻററിലേക്കും ലാഡർ എന്ന സഹകരണ സ്ഥാപനത്തിലേക്കും മാറ്റിയതായി കരുവൻതിരുത്തി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.എം. ബഷീർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
2019 മാർച്ചിൽ സഹകരണവകുപ്പ് കാലിക്കറ്റ് സിറ്റി സർവിസ് സഹകരണബാങ്കിൽ നടത്തിയ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 650 കോടി രൂപയാണ് അനധികൃതമായി എം.വി.ആർ കാൻസർ സെൻററിലേക്ക് വായ്പയായി മാറ്റിയത്. ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് എം.വി.ആർ കാൻസർ സെൻറർ 209.77 കോടി രൂപയും ലാഡർ 50.84 കോടി രൂപയും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. പണം മാറ്റിയതിനെതിരെ സിറ്റി ബാങ്കിെൻറ ആദ്യ പ്രസിഡൻറ് പി.കെ. അബ്ദുൽ നാസർ സഹകരണ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
2016ലെ ഭരണസമിതി തെരഞ്ഞെടുപ്പ് സംബന്ധിച്ചതുൾപ്പെടെ കരുവൻതിരുത്തി സർവിസ് സഹകരണ ബാങ്കിനെതിരെ ചില അംഗങ്ങൾ നൽകിയ ആറ് പരാതികളും ഹൈകോടതി തള്ളിയെന്നും ഭരണസമിതി അറിയിച്ചു.
2010 മുതൽ ബാങ്ക് ഭരണം നഷ്ടപ്പെട്ടതിെൻറ പ്രതികാരത്തിൽ ഓരോ ആരോപണങ്ങൾ കെട്ടിച്ചമച്ച് നൽകിയ കേസുകളാണ് കഴിഞ്ഞമാസം തള്ളിയതെന്ന് പ്രസിഡൻറ് കെ.എം. ബഷീർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഭരണസമിതി അംഗം കെ. മൊയ്തീൻ കോയ, കെ. ഖാലിദ് ഷമീം എന്നിവരും പങ്കെടുത്തു.
ആരോപണം രാഷ്ട്രീയപ്രേരിതം -സി.എൻ. വിജയകൃഷ്ണൻ
കോഴിക്കോട്: ആരോപണങ്ങൾ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ട് നടത്തുന്ന രാഷ്ട്രീയപ്രേരിത നടപടികളാണെന്ന് സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. എം.വി.ആർ കാൻസർ സെൻറർ സിറ്റി സർവിസ് കോഓപറേറ്റിവ് ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനമാണ്.
അതിെൻറ പ്രവർത്തനത്തിനുള്ള ഫണ്ട് നൽകേണ്ടത് സിറ്റി സർവിസ് സഹകരണ ബാങ്കാണ്. സർക്കാർ അനുമതി ലഭിക്കാത്ത ഒരു ഫണ്ടും എം.വി.ആറിെൻറ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.