ആൻറിജന്‍ പരിശോധന ഫലം തെറ്റായി നല്‍കിയെന്ന പരാതിയുമായി യുവാവ്
text_fieldsകരുളായി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കരുളായി പഞ്ചായത്തിൽ ആൻറിജന്‍ പരിശോധന ഫലം തെറ്റായി നല്‍കിയെന്ന പരാതിയുമായി യുവാവ് രംഗത്തെത്തി. കുളവട്ടം മധുരക്കറിയന്‍ മഹറൂഫാണ് പരാതി ഉന്നയിച്ചത്. മേയ് ഒമ്പതിനാണ് മഹറൂഫിന് കോവിഡ് പോസിറ്റിവായത്. തുടര്‍ന്ന് 17 ദിവസത്തോളം പഞ്ചായത്തിെൻറ ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. തുടര്‍ന്ന് തമിഴ്നാട്ടില്‍ ജോലിക്ക് പ്രവേശിക്കേണ്ടതിനാല്‍ ആൻറിജന്‍ പരിശോധന നടത്തി. ഇതില്‍ നെഗറ്റിവാണ് ഫലമെന്ന് ഡോക്ടര്‍ അറിയിക്കുകയും ചെയ്തു. തുടർന്ന് പരിചരണ കേന്ദ്രത്തിൽനിന്ന് വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഡി.സി.സി ജീവനക്കാര്‍ മഹറൂഫിെൻറ പരിശോധന ഫലം പോസിറ്റിവാണെന്ന് അറിയിച്ച് സര്‍ട്ടിഫിക്കറ്റ് കാണിച്ചത്. അതിനാൽ, വീണ്ടും 17 ദിവസം ഇവിടെ കഴിയണമെന്നും നിർദേശിച്ചു.
സംഭവം വിവാദമായതോടെ അധികൃതർ വൈകുന്നേരത്തോടെ പരിശോധന ഫലം നെഗറ്റിവ് തന്നെയാണെന്ന് അറിയിച്ച് സര്‍ട്ടിഫിക്കറ്റ് നല്കി. പരിചരണ കേന്ദ്രത്തിൽ കഴിയവേ തനിക്ക് ലഭിച്ച സേവനത്തിലെ അപര്യാപ്തതകൾ താൻ സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചിരുന്നു. ഇതുകാരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രതികാര നടപടി എടുത്തതാണെന്നാണ് യുവാവ് പറയുന്നത്. പരിശോധന ഫലം മാറി വന്നത് ആശുപത്രിയിലെ ഡേറ്റ എന്‍ട്രിയിലുണ്ടായ ക്ലറിക്കല്‍ തെറ്റാെണന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം.
രഷ്ട്രീയപ്രേരിതമായ ആരോപണമാണ് തനിക്കെതിരെ നടക്കുന്നതെന്നും കോവിഡ് പരിശോധന നടത്തുന്നതും ഫലം നല്കുന്നതുമെല്ലാം ആരോഗ്യ ജീവനക്കാരുടെ ഉത്തരവാദിത്തമാണെന്നും തനിക്ക് അതിലൊന്നും ഒരു ഉത്തരവാദിത്തവുമില്ലെന്നും കരുളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. സുരേഷ് ബാബു പറഞ്ഞു. ആരോപണം ഉന്നയിക്കുന്ന വ്യക്തി പലതവണ ക്വാറൻറീന് നിയമം ലംഘിച്ചിരുന്നെന്നും ഇത് അവിടത്തെ ജീവനക്കാര്‍ ചോദ്യം ചെയ്യുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നുവെന്നും വൈസ് പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.