ബി.ജെ.പി വ്യാപകമായി വോട്ടുമറിച്ചെന്ന് ജോസ് കെ. മാണി
text_fieldsകോട്ടയം: വിജയസാധ്യത വിലയിരുത്താൻ ബി.ജെ.പി ബൂത്ത്-ജില്ലതല യോഗങ്ങൾ ചേരുന്നതിനിടെ പലയിടത്തും ബി.ജെ.പി വോട്ട് മറിച്ചെന്ന ഗുരുതര ആരോപണവുമായി കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. പാലായിലും കേരള കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിച്ച കോട്ടയം ജില്ലയിലടക്കം മറ്റ് മണ്ഡലങ്ങളിലും ബി.ജെ.പി വ്യാപകമായി വോട്ടുമറിച്ചെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
പാലായിൽ ഏറ്റവും കുറഞ്ഞത് 5000 മുതൽ 7500 വരെ വോട്ട് യു.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പന് ബി.ജെ.പി മറിച്ച് നൽകി. പാലായിൽ ഇത്തവണ ബി.ജെ.പിക്ക് വോട്ട് ഗണ്യമായി കുറയുമെന്നും ജോസ് കെ. മാണി പറഞ്ഞു.
ബി.ജെ.പിയും യു.ഡി.എഫും പലയിടത്തും ഒത്തുകളി നടത്തി. കേരള കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിച്ച ചങ്ങനാശ്ശേരിയിലും കടുത്തുരുത്തിയിലും കാഞ്ഞിരപ്പള്ളി-പൂഞ്ഞാർ മണ്ഡലങ്ങളിലും ബി.ജെ.പി വോട്ട് മറ്റ് സ്ഥാനാർഥികൾക്ക് പോയിട്ടുണ്ട്.
എന്നാൽ, ഇത് ഇടതുമുന്നണിയുടെ വിജയസാധ്യതയെ ബാധിക്കില്ല. വ്യക്തമായ ഭൂരിപക്ഷത്തോടെ പാർട്ടി സ്ഥാനാർഥികളും ഇടതുമുന്നണി സ്ഥാനാർഥികളും തെരഞ്ഞെടുക്കപ്പെടും. വോട്ടെണ്ണൽ കഴിയുേമ്പാൾ ബി.ജെ.പിയുടെ വോട്ടുമറിക്കലിെൻറ യഥാർഥ ചിത്രം പുറത്തുവരുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.