പാലക്കാട്ട് എൽ.ഡി.എഫ് ഭൂരിപക്ഷം വർധിപ്പിക്കും -വി. ചാമുണ്ണി; ഏഴ് സീറ്റ് പ്രതീക്ഷ -വി.കെ. ശ്രീകണ്ഠൻ എം.പി
text_fieldsവോട്ട് പെട്ടിയിലായി. പേക്ഷ, അവകാശവാദങ്ങൾക്കും പ്രതീക്ഷകൾക്കും ഇപ്പോഴും കുറവില്ല. മൂന്നു മുന്നണിയുടെയും നേതാക്കൾ പ്രതികരിക്കുന്നു.
എൽ.ഡി.എഫ് ഭൂരിപക്ഷം വർധിപ്പിക്കും -വി. ചാമുണ്ണി
പാലക്കാട്: എൽ.ഡി.എഫ് ജില്ലയിൽ തിളക്കമാർന്ന വിജയം നേടുമെന്ന് ജില്ല കൺവീനർ വി. ചാമുണ്ണി പറഞ്ഞു. ജില്ലയിലെ പോളിങ് സർക്കാറിന് അനുകൂലമാണ്. 11 മണ്ഡലങ്ങളിലും വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ലയിൽ അക്കൗണ്ട് തുറക്കില്ല. 2016നെക്കാൾ ഉയർന്ന ഭൂരിപക്ഷം പല മണ്ഡലങ്ങളിലും എൽ.ഡി.എഫ് നേടും. ഒറ്റക്കെട്ടായി ചിട്ടയോടെയാണ് ഇക്കുറി ഇടതുപക്ഷം തെരഞ്ഞെടുപ്പിനിറങ്ങിയത്. അത് ഇൗ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ജോസ് ബേബിക്ക് ശേഷം ലീഗ് നേടിയ മണ്ണാർക്കാട് അടക്കുമള്ളിടങ്ങൾ ഇക്കുറി ഇടതുപക്ഷം പിടിച്ചെടുക്കും.
ഏഴ് സീറ്റ് പ്രതീക്ഷ -വി.കെ. ശ്രീകണ്ഠൻ എം.പി
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽനിന്ന് ഏഴ് സീറ്റുകളിൽ പ്രതീക്ഷയെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ എം.പി. മികച്ച സ്ഥാനാർഥികളാണ് ഇക്കുറി യു.ഡി.എഫിനായി കളത്തിലിറങ്ങിയത്. അതുകൊണ്ടുതന്നെ മിക്ക മണ്ഡലങ്ങളിലും ശക്തമായ പോരാട്ടം കാഴ്ചവെക്കാനായി.
കാർഷിക മേഖലയിലും കഞ്ചിക്കോട് വ്യവസായ മേഖലയടക്കമുള്ളിടങ്ങളിലും യു.ഡി.എഫിന് അനുകൂലമായിരുന്നു ട്രെൻഡ്. ജില്ലയിൽ ഭരണവിരുദ്ധ വികാരം പോളിങ്ങിൽ വ്യക്തമാണ്. കെട്ടുറപ്പുള്ള പ്രസ്ഥാനമായി തെരഞ്ഞെടുപ്പിൽ ഇറങ്ങിയതിെൻറ വിജയം കൂടിയാവും ഇത്.
അഞ്ചിടങ്ങളിൽ മുന്നേറ്റം -ഇ. കൃഷ്ണദാസ്
പാലക്കാട്: ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ മികച്ച പോളിങ് ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് ജില്ല പ്രസിഡൻറ് ഇ. കൃഷ്ണദാസ്. ഇക്കുറി പാലക്കാടടക്കം മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് ശുഭപ്രതീക്ഷയാണ്. പാലക്കാട്ടുനിന്ന് കോൺഗ്രസ്, ഇടത് സംഘടനകളിെല വിദ്യാസമ്പന്നരായ വിഭാഗങ്ങൾ ഇ. ശ്രീധരന് വോട്ടുചെയ്തു.
ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, നെന്മാറ എന്നിവിടങ്ങളിൽ ബി.ജെ.പി കാര്യമായ മുന്നേറ്റം സൃഷ്ടിക്കും മലമ്പുഴയിൽ കോൺഗ്രസ് ചരിത്രത്തിൽ ഏറ്റവും കനത്ത തോൽവി ഏറ്റുവാങ്ങും. തൃത്താലയിൽ ബി.ജെ.പി കരുത്തുകാട്ടും.
വോട്ടെണ്ണല്‍ ഒമ്പത് കേന്ദ്രങ്ങളില്‍
പാലക്കാട്: ജില്ലയിലെ 12 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മേയ് രണ്ടിന് ഒമ്പത് കേന്ദ്രങ്ങളിലായി നടക്കും. പോളിങ്ങിന് ശേഷമുള്ള മെഷീനുകളും ഈ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. സ്ട്രോങ് റൂമുകളിലെ സുരക്ഷാക്രമീകരണങ്ങള്‍ക്കായി സി.എ.പി.എഫ് (കേന്ദ്ര സേന), സ്റ്റേറ്റ് ആംഡ് ഫോഴ്സ്, ജില്ലയിലെ ലോക്കല്‍ പൊലീസ് എന്നിങ്ങനെ മൂന്ന് ലെയര്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
324 സി.എ.പി.എഫ്, 105 സ്റ്റേറ്റ് ആംഡ് ഫോഴ്സ്, 42 ജില്ല ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥരാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. കൂടാതെ സ്ട്രോങ് റൂമിനോട് ചേര്‍ന്ന് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിെൻറ നിയന്ത്രണത്തില്‍ 24 മണിക്കൂര്‍ സി.സി.ടി.വി കണ്ട്രോള് റൂം പ്രവര്‍ത്തിക്കും.
നിയമസഭ മണ്ഡലം, വോട്ടെണ്ണല്‍ കേന്ദ്രം
തൃത്താല, പട്ടാമ്പി-പട്ടാമ്പി ശ്രീനീലകണ്ഠ സംസ്കൃത കോളജ്
ഷൊർണൂര്‍-ഒറ്റപ്പാലം എല്‍.എസ്.എന്‍ ജി.എച്ച്.എസ്.എസ്
ഒറ്റപ്പാലം-ഒറ്റപ്പാലം എന്‍.എസ്.എസ് കെ.പി.ടി.വി.എച്ച്.എസ്.എസ്
കോങ്ങാട്-കല്ലേക്കാട് വ്യാസവിദ്യാപീഠം
മണ്ണാര്‍ക്കാട്-മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസ്.എച്ച്.എസ്.എസ്
മലമ്പുഴ, പാലക്കാട്-പാലക്കാട് ഗവ. വിക്ടോറിയ കോളജ്
തരൂര്‍, ആലത്തൂര്‍-ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ്
ചിറ്റൂര്‍-കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ്
നെന്മാറ - നെന്മാറ എന്‍.എസ്.എസ് കോളേജ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.