പ്രധാനമന്ത്രി നാളെ പാലക്കാട്ട്
text_fieldsപാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് എത്തുന്നു. കുടുംബ യോഗങ്ങൾക്കും കോർണർ േയാഗങ്ങൾക്കും ശേഷം സ്ഥാനാർഥികളുടെ വാഹന പര്യടനവും നേതാക്കളുടെ സന്ദർശനവുമായി മണ്ഡലങ്ങൾ പ്രചാരണത്തിരക്കുകളിലമർന്നു.
ദേശീയ, സംസ്ഥാന നേതാക്കളുെട റോഡ്ഷോകളും യോഗങ്ങളും പ്രധാന കേന്ദ്രങ്ങളിൽ നടന്നുവരുന്നു. സി.പി.എം പോളിറ്റ് ബ്യൂേറാ അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ളയും സുഭാഷിണി അലിയും കഴിഞ്ഞ ദിവസം വിവിധ മണ്ഡലങ്ങളിലെ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളിൽ പെങ്കടുത്തു.
ഞായറാഴ്ച ശശി തരൂർ എം.പി തൃത്താലയിലും ഷൊർണൂരിലും ഒറ്റപ്പാലത്തും പാലക്കാട്ടുമടക്കം േറാഡ് ഷോകളിലും ചർച്ചകളിലും സാന്നിധ്യമറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോട്ടമൈതാനിയിൽ ബി.ജെ.പി സ്ഥാനാർഥികളുടെ പ്രചാരണ റാലിയെ അഭിസംബോധന ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏപ്രിൽ രണ്ടിന് വടക്കഞ്ചേരി, മുടപ്പല്ലൂർ, നെന്മാറ, മലമ്പുഴ എന്നിവിടങ്ങളിൽ യു.ഡി.എഫ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കും. രണ്ടിനുശേഷം പ്രിയങ്ക ഗാന്ധിയും ജില്ലയിൽ എത്തും.
നഗരത്തിൽ നാളെ ഗതാഗത ക്രമീകരണം
പാലക്കാട്: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടുവരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ല പൊലീസ് സൂപ്രണ്ട് അറിയിച്ചു.
1. തൃശൂർ, വടക്കഞ്ചേരി, നെന്മാറ, കൊടുവായൂർ, കൊല്ലേങ്കാട്, കുഴൽമന്ദം ഭാഗത്തുനിന്നു വരുന്ന എല്ലാ ബസുകളും രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടു വരെ കാഴ്ചപ്പറമ്പ് താൽക്കാലിക സ്റ്റാൻഡിൽ ആളുകളെ ഇറക്കി അതുവഴിതന്നെ തിരിച്ച് സർവിസ് നടത്തണം.
2. ചിറ്റൂർ, വണ്ടിത്താവളം, മീനാക്ഷിപുരം ഭാഗത്തുനിന്നു വരുന്ന ബസുകളും മറ്റു വാഹനങ്ങളും കാടാേങ്കാട് എത്തി ആളുകളെ ഇറക്കി മെഡിക്കൽ കോളജിൽ എത്തി യു ടേൺ തിരിഞ്ഞ് സർവിസ് റോഡ് വഴി തിരിച്ച് സർവിസ് നടത്തേണ്ടതാണ്.
3. കോഴിക്കോട്, മണ്ണാർക്കാട്, മുണ്ടൂർ, കോങ്ങാട്, മലമ്പുഴ, റെയിൽവേ കോളനി ഭാഗത്തുനിന്നു വരുന്ന ബസുകൾ ശേഖരീപുരം ഭാഗത്ത് എത്തി ആളുകളെ ഇറക്കി അതുവഴിതന്നെ തിരിച്ച് സർവിസ് നടത്തേണ്ടതാണ്.
4. വാളയാർ, കഞ്ചിക്കോട്, പാറ, അത്തിക്കോട്, കൊഴിഞ്ഞാമ്പാറ ഭാഗത്തുനിന്നു വരുന്ന ബസുകൾ കൂട്ടപാതയിൽ എത്തി ആളുകളെ ഇറക്കി അതുവഴിതന്നെ തിരിച്ചുപോകണം.
5. നഗരത്തിൽ സർവിസ് നടത്തുന്ന എല്ലാ ടൗൺ ബസുകളും ശേഖരീപുരം ഭാഗത്ത് എത്തി ആളുകളെ ഇറക്കി അതുവഴി തന്നെ തിരിച്ചു സർവിസ് നടത്തണം.
6. പട്ടാമ്പി, ഒറ്റപ്പാലം, ഷൊർണൂർ, കോട്ടായി, പൂടൂർ, പെരിങ്ങോട്ടുകുറുശ്ശി, കല്ലേക്കാട്, ഭാഗങ്ങളിൽനിന്നു വരുന്ന എല്ലാ ബസുകളും മേപ്പറമ്പ് സർവിസ് റോഡിൽ യാത്ര അവസാനിപ്പിച്ച് അതുവഴി തന്നെ തിരിച്ചുപോകണം.
7. വാളയാർ, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, നെന്മാറ, കൊല്ലേങ്കാട്, ആലത്തൂർ, കുഴൽമന്ദം, വടക്കഞ്ചേരി, തൃശൂർ ഭാഗത്തുനിന്നു വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കണ്ണനൂർ -തിരുനെല്ലായ് -മേഴ്സി കോളജ് വഴി കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ പ്രവേശിച്ച് അതുവഴിതന്നെ തിരിച്ചു സർവിസ് നടത്തണം.
8. കോഴിക്കോട്, മുണ്ടൂർ, കോങ്ങാട്, ഒലവക്കോട്, മലമ്പുഴ ഭാഗത്തുനിന്നു വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഒലവക്കോട് -ചുണ്ണാമ്പുതറ -ബി.ഒ.സി റോഡ് -ശകുന്തള ജങ്ഷൻ വഴി കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ പ്രവേശിച്ച് അതുവഴിതന്നെ തിരിച്ച് യാത്ര ചെയ്യണം.
9. എല്ലാ േബ്ലാക്കിങ് പോയൻറുകളിലും ചൊവ്വാഴ്ച രാവിലെ ഒമ്പതിനുശേഷം എമർജൻസി വാഹനങ്ങൾ ഒഴികെ മോേട്ടാർ സൈക്കിൾ ഉൾപ്പെടെ ഒരു വാഹനവും കടത്തിവിടില്ല.
10. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷ ക്രമീകരണ ഭാഗമായി ട്രയൽ റൺ നടത്താൻ തിങ്കളാഴ്ച മേൽ പറഞ്ഞ സ്ഥലങ്ങളിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടാവും.
പാലക്കാട്: പ്രധാനമന്ത്രിയുടെ സന്ദര്‍ശന ഭാഗമായുള്ള സുരക്ഷ ക്രമീകരണങ്ങളോടനുബന്ധിച്ച് ഹെലിപ്പാഡ് പരിസരം, പ്രചാരണ സ്ഥലം, യാത്രാമാർഗം എന്നിവിടങ്ങളില്‍ മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റ്, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് നിയന്ത്രിത ഇലക്ട്രോണിക് ടോയ് പ്ലെയ്ന്‍, ഹെലികാം എന്നിവയുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചതായി കലക്ടര്‍ അറിയിച്ചു.
പാർക്കിങ് ഇവിടെ
പാലക്കാട്: പ്രധാനമന്ത്രി പെങ്കടുക്കുന്ന പരിപാടിക്ക് എത്തുന്ന പ്രവർത്തകരുടെ വാഹനങ്ങൾ ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുമ്പായി കോട്ടമൈതാനത്ത് ആളുകളെ ഇറക്കി, നിർദേശിച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. ഒമ്പതിനുശേഷം വാഹനം നഗരത്തിലേക്ക് കടത്തിവിടില്ല.
- വടക്കഞ്ചേരി, ആലത്തൂർ, കൊടുവായൂർ, കൊല്ലേങ്കാട്, നെന്മാറ ഭാഗത്തുനിന്നു വരുന്നവരുടെ വാഹനങ്ങൾ കോട്ടമൈതാനത്ത് പ്രവർത്തകരെ ഇറക്കി തങ്കം ഹോസ്പിറ്റൽ -വെണ്ണക്കര റോഡിൽ പാർക്ക് െചയ്യണം.
- വാളയാർ, കഞ്ചിക്കോട്, പാറ, കൊഴിഞ്ഞാമ്പാറ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ കോട്ടൈമതാനത്ത് െഎ.എം.എ ഹാളിന് സമീപം പ്രവർത്തകരെ ഇറക്കി കൽമണ്ഡപം ബൈപാസ് -നൂറടി റോഡിലും പാർക്ക് ചെയ്യണം.
- ചിറ്റൂർ, വണ്ടിത്താവളം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ സിവിൽ സ്റ്റേഷൻ റോഡിൽ ആളുകളെ ഇറക്കി മെഡിക്കൽ കോളജ് -കാടാേങ്കാട് -തുഷാർ എൻ.എച്ച് സർവിസ് റോഡിൽ പാർക്ക് ചെയ്യണം.
- മണ്ണാർക്കാട്, മലമ്പുഴ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ വിക്ടോറിയ കോളജ് പരിസരത്ത് ആളുകളെ ഇറക്കി വിക്ടോറിയ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
- പട്ടാമ്പി, ഒറ്റപ്പാലം, ഷൊർണൂർ, കോട്ടായി, പൂടൂർ, പെരിങ്ങോട്ടുകുറുശ്ശി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ എസ്.ബി.െഎ ജങ്ഷനിൽ ആളെ ഇറക്കി മേലാമുറി മുതൽ മേപ്പറമ്പ് വരെയുള്ള റോഡിെൻറ ഇടതുവശംേചർന്ന് പാർക്ക് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.