Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2021 11:26 AM IST Updated On
date_range 26 Feb 2021 11:28 AM ISTവികസനത്തിെൻറ അഞ്ച് വർഷങ്ങളെന്ന് കടന്നപ്പള്ളി; യു.ഡി.എഫ് തുടങ്ങിയ പദ്ധതികൾ പോലും പൂർത്തിയാക്കിയില്ലെന്ന് പാച്ചേനി
text_fieldsbookmark_border
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
- കണ്ണൂർ മണ്ഡലത്തിൽ വികസനത്തിെൻറ അഞ്ച് വർഷങ്ങളാണ് കടന്നുപോയത്. പല പദ്ധതികളും വിജയകരമായി പൂർത്തിയാക്കാനായി. ബാക്കിയുള്ളവ പുരോഗതിയിലാണ്.
- ചാല കട്ടിങ് റെയിൽവേ മേൽപാലത്തിന് 5.27 കോടിയുടെ ഭരണാനുമതിയായി.
- മണ്ഡലത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും മെക്കാഡം ടാറിങ്ങിലേക്ക്.
- പാലങ്ങൾക്ക് 32.79 കോടിയുടെ ഭരണാനുമതി
- മണ്ഡലത്തിൽ സമ്പൂർണ വൈദ്യുതീകരണം പൂർത്തിയായി.
- മുഴുവൻ സ്കൂളുകളും ഹൈടെക്കായി.
- കാനാമ്പുഴ അതിജീവന പദ്ധതിയിൽ 10 കോടിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം.
- മുണ്ടേരിക്കടവ് പക്ഷിസങ്കേതം പ്രവർത്തനമാരംഭിച്ചു.
- മൃഗസംരക്ഷണ, മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു.
- മേലെചൊവ്വ അണ്ടർപാസ്, തെക്കി ബസാർ ഫ്ലൈ ഓവർ എന്നീ പദ്ധതികൾക്ക് തുടക്കമിട്ടു.
സതീശൻ പാച്ചേനി (ഡി.സി.സി പ്രസിഡൻറ്) 2016ലെ സ്ഥാനാർഥി
- വികസനമില്ലാത്ത അഞ്ചുവർഷത്തിലൂടെയാണ് കണ്ണൂർ കടന്നുപോയത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ തുടങ്ങിവെച്ച പദ്ധതികൾ പോലും പൂർത്തിയാക്കാനായില്ല.
- സിറ്റി റോഡ് നവീകരണ പദ്ധതി നടപ്പാക്കിയില്ല.
- ചേലോറ മാലിന്യ സംസ്കരണ പ്ലാൻറുമായി ബന്ധപ്പെട്ട് സ്ഥലം എം.എൽ.എ ഒരിടപെടലും നടത്തിയില്ല.
- കോർപറേഷന് ആസ്ഥാന മന്ദിരം നിർമിക്കാൻ ചെറുവിരൽ അനക്കിയില്ല.
- പയ്യാമ്പലം പാർക്കിെൻറ നവീകരണം, സാഹസിക ടൂറിസം പദ്ധതി എന്നിവയെല്ലാം ഇപ്പോഴും പ്രഖ്യാപനത്തിൽ ഒതുങ്ങിനിൽക്കുന്നു.
- കണ്ണൂരിലെ സ്പോർട്സ് ഹോസ്റ്റൽ വികസനത്തിന് സർക്കാർ ഒന്നും ചെയ്തില്ല.
- അഴീക്കൽ തുറമുഖ വികസനം വഴിമുട്ടി.
- മേലെചൊവ്വ അണ്ടർപാസ്, തെക്കി ബസാർ ഫ്ലൈഓവർ പദ്ധതികൾക്കായി ഒന്നും ചെയ്തില്ല.
- കണ്ണൂർ ബൈപാസ് കടലാസിലൊതുങ്ങി.
- കൈത്തറി-കരകൗശല പ്രദർശനത്തിനും വിപണനത്തിനുമായി സ്ഥിരം എക്സിബിഷൻ സെൻറർ നടപ്പായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story