പറഞ്ഞതും ചെയ്തതും: തരൂർ മണ്ഡലം
text_fieldsകഴിഞ്ഞ അഞ്ചുവർഷം തരൂർ മണ്ഡലത്തിൽ നടപ്പാക്കിയ വികസനം ഭരണപക്ഷവും മറുവശം പ്രതിപക്ഷവും വിലയിരുത്തുന്നു.
മന്ത്രി എ.കെ. ബാലൻ
- കണ്ണമ്പ്ര വ്യവാസയ പാർക്ക്
- തോലനൂർ ഗവ. കോളജിന് സ്വന്തം കെട്ടിടം നിർമാണത്തിന് 14 ലക്ഷം
- മണ്ഡലത്തിൽ 38 കോടിയുടെ റോഡ് നവീകരണം
- പുതുക്കോട് സർവജന ഹയർ സെക്കൻഡറി സ്കൂൾ സർക്കാർ ഏറ്റെടുക്കും
- ഒരുകോടി രൂപ വീതം െചലവഴിച്ച് മണ്ഡലത്തിലെ പട്ടികജാതി കോളനികളുടെ സമഗ്ര നവീകരണം
- കാവശ്ശേരിയിൽ മോഡേൺ റൈസ് മിൽ
- കണ്ണമ്പ്രയിൽ റൈസ് പാർക്ക്
- 20 കോടി െചലവിൽ ഇരട്ടകുളം-വാണിയമ്പാറ റോഡ് നവീകരണം
- പെരുങ്ങോട്ടുകുർശ്ശി, കുത്തനൂർ പഞ്ചായത്തുകളിൽ സമഗ്ര കുടിവെള്ള പദ്ധതി
- കുത്തനൂർ പഞ്ചായത്ത് ഓഫിസ് കെട്ടിടം നവീകരിക്കാൻ 30 ലക്ഷം
വി.പി. മുത്തു -യു.ഡി.എഫ് തരൂർ നിയോജക മണ്ഡലം ചെയർമാൻ
- വടക്കഞ്ചേരി വിവാഹ മണ്ഡപം പുതുക്കിപ്പണിതെങ്കിലും സാധാരണക്കാർക്ക് പ്രയോജനമില്ല
- വടക്കഞ്ചേരി ബസ് സ്റ്റാൻഡിലെ ഇ-ശുചിമുറി മാറ്റി സാധാരണ ടോയ്ലറ്റ് സൗകര്യം ഒരുക്കണം.
- മംഗലംപാലം മുതൽ തങ്കം തിയറ്റർ വരെയുള്ള റോഡ് ഗതാഗത യോഗ്യമാക്കിയില്ല
- വടക്കഞ്ചേരി ഷോപ്പിങ് കോംപ്ലക്സ് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല
- ബസാർ റോഡിലെ കാർ പാർക്കിങ് ഒഴിവാക്കണം.
- മണ്ഡലത്തിലെ പി.എച്ച്.സികളിൽ പൂർണമായ തോതിൽ സൗകര്യമൊരുക്കാൻ കഴിഞ്ഞില്ല.
- കോട്ടായി മുല്ലക്കര സ്കൂളിലെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല
- കോട്ടായി അപ്ലൈഡ് സയൻസ് കോളജിലെ കെട്ടിടം പണി പാതിവഴിയിൽ നിൽക്കുന്നു
- കണ്ണമ്പ്ര വ്യവസായ പാർക്കിന് സ്ഥലം നൽകിയവരുടെ ന്യായവില ലഭ്യമാക്കിയില്ല
- ആലത്തൂരിൽ ആധുനിക അരി മില്ല് പ്രവർത്തിക്കുമ്പോൾ കണ്ണമ്പ്രയിൽ അരി മില്ല് ആവശ്യമില്ലാത്തതാണ്.
ഞങ്ങൾക്കും പറയാനുണ്ട്
കാവശ്ശേരി പഞ്ചായത്തിന് ചുറ്റും ഒഴുകുന്ന ഗായത്രിപ്പുഴ, മംഗലം ഡാം പുഴ എന്നിവ ബന്ധപ്പെടുത്തി സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കണം.
പാലക്കാട്, തൃശൂർ മെഡിക്കൽ കോളജുകളെ ബന്ധിപ്പിക്കുന്ന ആലത്തൂർ-പഴയന്നൂർ-വടക്കാഞ്ചേരി റോഡ് കസിപ്പിക്കുകയും, ഈ റൂട്ടിൽ കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കുകയും ചെയ്യണം.
എ.കെ. സ്മിത, അധ്യാപിക, പാടൂർ
തരൂർ മണ്ഡലം പ്രധാനമായും ഒരു കാർഷിക മേഖലയാണ്. എന്നാൽ, കൃഷിയുടെയും കർഷകെൻറയും കാര്യത്തിൽ അവഗണനയും അപകടപ്പെടുത്തുന്ന നടപടികളും തുടരുന്നു.
പ്രകൃതി സന്തുലിതാവസ്തയെ അട്ടിമറിക്കുന്ന, പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്ന ഭീമൻ ക്വാറികളുടെ താങ്ങാനാവാത്ത പ്രവർത്തനങ്ങൾ ഇവിടെ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. സർക്കാറുകൾ മാറിമാറി വന്നപ്പോഴുള്ള മാറ്റമില്ലാത്ത ഈ അവസ്ഥ മാറണം. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെതിരെ ഒരുപോലെ കണ്ണടക്കുന്നു. ഭാവിയിൽ സമാധാനപരമായ, ആരോഗ്യപരമായ വാസം തന്നെ ഇവിടെ അസാധ്യമാക്കും.
സജീഷ് കുത്തനൂർ, ജില്ല സെക്രട്ടറി പാലക്കാടൻ കർഷക മുന്നേറ്റം
കോവിഡ് കാലത്ത് പഠനനിലവാരം ഉയർത്താൻ സർക്കാറിെൻറ ഇടപെടൽ വളരെ ഫലപ്രദമായിരുന്നു. കായിക മേഖലയിൽ എന്നപോലെ കലാമേഖലയിലും പരിശീലന കേന്ദ്രങ്ങൾ ഉണ്ടാവണം. ഓൺലൈൻ പഠനമേഖലയിൽ കൂടുതൽ വൈവിധ്യങ്ങൾ ഉൾപ്പെടുത്തണം.
സോഫിയ റഹിമാൻ, കുത്തനൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.