തുരീയം വേദിക്ക് ധന്യത പകർന്ന് പാട്ടിന്റെ മുഖശ്രീ
text_fieldsപയ്യന്നൂർ: തുരീയം സംഗീതോത്സവത്തിന്റെ പന്ത്രണ്ടാം രാവിന് ധന്യത പകർന്ന് പാട്ടിന്റെ മുഖശ്രീ. ആസ്വാദനത്തിന് പുതിയ മാനങ്ങൾ നൽകി അപൂർവ രാഗങ്ങളുടെ സുന്ദര സഞ്ചാരങ്ങൾ സമ്മാനിച്ചത് കർണാടക സംഗീത ലോകത്തെ പെൺപാട്ടുകാരി നിത്യശ്രീ മഹാദേവൻ.
സ്വരഭേദങ്ങളെ സൗമ്യമായി അനുഭവവേദ്യമാക്കി, അനവസരത്തിലുള്ള പാണ്ഡിത്യ പ്രകടനങ്ങൾ ഒഴിവാക്കി പാടിക്കയറിയപ്പോൾ ശുദ്ധസംഗീതത്തിന്റെ സുഖസൗന്ദര്യം ആസ്വദിക്കുകയായിരുന്നു ശ്രീപ്രഭ ഓഡിറ്റോറിയത്തിലെ പ്രേക്ഷകർ.
ശഹാനയിൽ വർണം പാടിയാണ് തുടക്കം.
പാട്ടിന്റെ നൂലിഴ മുറിയാതെ വയലിനിൽ രാഘവേന്ദ്ര റാവു നിഴലായി നിലകൊണ്ടപ്പോൾ എസ്.വി. രമണി മൃദംഗത്തിൽ താളക്കരുത്ത് സ്ഥാനപ്പെടുത്തി ഒപ്പം ചേർന്നു. മടിപ്പാക്കം മുരളിയായിരുന്നു ഘട വാദകൻ. സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.