പെരിന്തൽമണ്ണയിലും മങ്കടയിലുമായി 646 ബൂത്തുകൾ, 4000 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ
text_fieldsപെരിന്തൽമണ്ണ: പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിൽ വോട്ടെടുപ്പിനുള്ള 646 ബൂത്തുകളിലേക്കുള്ള വോട്ടുയന്ത്രം അടക്കം വോട്ടെടുപ്പ് സാമഗ്രികൾ ഞായറാഴ്ച തയാറായി. പെരിന്തൽമണ്ണയിൽ 315 ബൂത്തും മങ്കടയിൽ 331 ബൂത്തുമാണുള്ളത്. ഇരു മണ്ഡലങ്ങളിലെയും 646 ബൂത്തുകളിലേക്കായി നാലായിരത്തോളം പോളിങ് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പിനു പുറമെ ലോക്സഭ ഉപതെരഞ്ഞെടുപ്പുകൂടി നടക്കുന്ന മണ്ഡലങ്ങളായിനാൽ ഒരു ബൂത്തിലേക്ക് രണ്ട് ഇലക്ട്രോണിക് വോട്ടുയന്ത്രം (ഇ.വി.എം) എന്ന തോതിലാണ് ക്രമീകരിച്ചിട്ടുള്ളത്. വിതരണം ചെയ്യേണ്ട പോളിങ് സാമഗ്രികൾ അടങ്ങിയ കിറ്റുകൾ ശനിയാഴ്ച തന്നെ തയാറായിട്ടുണ്ട്.
മെഷീനുകളുമായി പോളിങ് ജീവനക്കാരെ ബൂത്തുകളിലെത്തിക്കാനുള്ള സജ്ജീകരണം പൂർത്തിയായി. ഇവരെ എത്തിക്കാനുള്ള വാഹനങ്ങൾ, അവയുടെ ഡ്യൂട്ടി സമയം, പാർക്കിങ്, വിവിധ സ്ഥലങ്ങളിൽനിന്ന് പെരിന്തൽമണ്ണയിലെത്തുന്ന ജീവനക്കാരുടെ വാഹനങ്ങളുടെ പാർക്കിങ്ങും വിതരണ കേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്രയുമടക്കം ക്രമീകരിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികളുടെ കിറ്റുകൾ തയാറാക്കുന്ന നടപടി പെരിന്തൽമണ്ണ താലൂക്ക് ഓഫിസിൽ സബ്കലക്ടർ കെ.എസ്. അഞ്ജുവിെൻറ മേൽനോട്ടത്തിൽ നടത്തി.
തഹസിൽദാർ സി.പി. കിഷോറിെൻറ നേതൃത്വത്തിൽ 75ഓളം ജീവനക്കാർ ചേർന്നാണ് കിറ്റുകൾ തയാറാക്കിയത്. കിറ്റുകൾ പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ഞായറാഴ്ച വൈകീട്ടോടെ എത്തിച്ചു.
വോട്ടുയന്ത്രങ്ങൾക്കൊപ്പം ഇവ പോളിങ് ഉദ്യോഗസ്ഥർക്ക് തിങ്കളാഴ്ച രാവിലെ എട്ട് മുതൽ വിതരണം ചെയ്യും. പെരിന്തൽമണ്ണ മണ്ഡലത്തിലെ പോളിങ് സാമഗ്രികൾ ഗേൾസ് സ്കൂളിലും മങ്കട മണ്ഡലത്തിലേക്കുള്ള പോളിങ് സാമഗ്രികൾ ബോയ്സ് സ്കൂളിലുമാണ് വിതരണം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.