എൽ.ഡി.എഫ് സർക്കാറും യു.ഡി.എഫ് സർക്കാറും തമ്മിലുള്ള താരതമ്യത്തിനുള്ള ധൈര്യമുണ്ടോ?- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വികസന - സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ കണക്കുകൾ നിരത്തി കഴിഞ്ഞ യു.ഡി.എഫ് സർക്കാറിനെയും എൽ.ഡി.എഫ് സർക്കാറിനെയും താരതമ്യം ചെയ്യാൻ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നിൽക്കുേമ്പാഴെങ്കിലും വർഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിർത്തി നാടിന്‍റെ വികസനവും ക്ഷേമവും ചർച്ച ചെയ്യാൻ യു.ഡി.എഫും ബി.ജെ.പിയും തയ്യാറാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
''തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. ഇനിയെങ്കിലും വർഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിർത്തി നാടിന്‍റെ വികസനവും ക്ഷേമവും ചർച്ച ചെയ്യാൻ യു.ഡി.എഫും ബി.ജെ.പിയും തയ്യാറാകുമോ? കഴിഞ്ഞ 5 വർഷത്തെ എൽ.ഡി.എഫ് സർക്കാരും അതിനു തൊട്ടു മുൻപുള്ള യുഡിഎഫ് സർക്കാരും നടത്തിയ വികസന - സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ കണക്കുകൾ നിരത്തി, കൃത്യമായ വസ്തുതകൾ മുന്നോട്ടു വച്ച് താരതമ്യം ചെയ്യാനുള്ള ധൈര്യം യു.ഡി.എഫിനുണ്ടോ? ജനാധിപത്യ സംവിധാനത്തിനകത്ത് ജനങ്ങളോട് കാണിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റാൻ ഈ വെല്ലുവിളി ഏറ്റെടുക്കുമോ?'' - മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.