കോട്ടയത്ത് പോളിങ് കുറഞ്ഞു; ആരെ തുണക്കും?
text_fieldsകോട്ടയം: കേരള കോൺഗ്രസ്(എം) ഇടത്തേക്ക് ചാഞ്ഞശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിങ് ശതമാനത്തിൽ ഇടിവ്. അവസാനകണക്കുകൾ പുറത്തുവന്നതോടെ 72.16 ശതമാനമാണ് ജില്ലയിലെ പോളിങ്.
കഴിഞ്ഞവർഷത്തേക്കാൾ 5.03 ശതമാനത്തിെൻറ കുറവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. മൊത്തമുള്ള 15,93,575 വോട്ടർമാരിൽ 11,49,901പേരാണ് സമ്മതിദാനാവകാശം നിർവഹിച്ചത്. ഇതിൽ 5,86,432 പുരുഷൻമാരും 5,63,464 സ്ത്രീകളുമാണ്. അഞ്ച് ട്രാൻസ്െജൻഡേഴ്സും വോട്ട് രേഖപ്പെടുത്തി.
ജില്ലയിലെ എല്ല നിയോജകമണ്ഡലങ്ങളിലും 2016 നെ അപേക്ഷിച്ച് പോളിങ് ശതമാനത്തിൽ കുറവുണ്ടായി. ഈ കുറവ് ആർക്ക് തിരിച്ചടിയാകുമെന്ന ചർച്ചകളും ജില്ലയിൽ ശക്തമാണ്.
ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലും അവസാനഘട്ടത്തിൽ ഒപ്പത്തിനൊപ്പമായിരുന്നു പ്രചാരണം. അതിനാൽ, ഇരുമുന്നണികളും ആത്മവിശ്വാസത്തിലാണ്. വൈക്കം ഒഴിച്ച് എട്ട് സീറ്റുകളിലും യു.ഡി.എഫ് പ്രതീക്ഷ പുലർത്തുേമ്പാൾ, പോയാലും പുതുപ്പള്ളി മാത്രമേ കൈവിടുകയുള്ളൂവെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ.
ഇടത്-വലത് മുന്നണികൾ നാലുവീതം സീറ്റുകളിലും പൂഞ്ഞാറിൽ പി.സി. ജോർജിനുമാണ് മുൻതൂക്കമെന്നാണ് പൊലീസ് ഇൻറലിജൻസ് റിപ്പോർട്ട്. എന്നാൽ, യു.ഡി.എഫും എൽ.ഡി.എഫും ഇത് തള്ളുന്നു. പൂഞ്ഞാറിൽ 3500 വോട്ടിന് ജയിക്കുമെന്ന് യു.ഡി.എഫ് അവകാശപ്പെടുേമ്പാൾ വിജയത്തിൽ സംശയമില്ലെന്ന് എൽ.ഡി.എഫ് നേതാക്കളും വ്യക്തമാക്കുന്നു.
എന്നാൽ, പോളിങ് അവസാനിച്ചതിനുപിന്നാലെ പടക്കം പൊട്ടിച്ച് പി.സി. ജോർജ് വിജയാഘോഷവും നടത്തി. മൂന്നുപേരും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും പ്രവചനം അസാധ്യമാണെന്ന് നിരീക്ഷകർ പറയുന്നു. എൽ.ഡി.എഫിനൊപ്പം കേരള കോൺഗ്രസും ചേർന്നശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ ജില്ലയിലെ സാധ്യതകൾ പ്രവചിക്കാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിലപാട്.
പൂഞ്ഞാറിൽ 72.47%
2016 നിയമസഭ- 79.15
2019 ലോക്സഭ- 77.27
കോട്ടയം: ജില്ലയിൽ കടുത്ത മത്സരം നടന്ന പൂഞ്ഞാറിൽ അവസാനകണക്കുകൾ പുറത്തുവന്നപ്പോൾ 72.47 ശതമാനമാണ് പോളിങ്. മൊത്തമുള്ള 1,89,091 വോട്ടർമാരിൽ 1,37,033 പേരാണ് വോട്ട് ചെയ്തത്. ഇതിൽ 71,623 പേർ പുരുഷൻമാരും 65,410 പേർ സ്ത്രീകളുമാണ്.
2016ലെ തെരഞ്ഞെടുപ്പിൽ 79.15 ശതമാനമായിരുന്നു പോളിങ്. ഇതുമായി താരതമ്യം ചെയ്യുേമ്പാൾ 6.68 ശതമാനത്തിെൻറ കുറവാണ് അനുഭവപ്പെട്ടത്. പോളിങ് ശതമാനത്തിലെ കുറവിൽ മുന്നണികളെല്ലാം ആശങ്കയിലാണ്.
വാശിയേറിയ പ്രചാരണം നടന്നിട്ടും ഇതിനനുസരിച്ച് പോളിങ് വർധിച്ചിട്ടില്ല. ഇത് ആരെ ബാധിക്കുമെന്നതിലും അനിശ്ചിതത്വമാണ്. ഇവിടെ ഇടത്-വലത് മുന്നണികൾക്കൊപ്പം പി.സി. ജോർജും ആത്മവിശ്വാസത്തിലാണ്.
പാലായിലും കുറവ്; 72.56%
2016 നിയമസഭ- 77.25
2019 ലോക്സഭ- 72.68
ജില്ലയിൽ കടുത്തമത്സരം നടന്ന പാലായിലും വോട്ടിങ് ശതമാനത്തിൽ ഇടിവ്. 72.56 ശതമാനം പേരാണ് ഇവിടെ േവാട്ട് രേഖപ്പെടുത്തിയത്. മൊത്തമുള്ള 1,84,857 വോട്ടർമാരിൽ 1,34,126 പേർ വോട്ടുചെയ്തു. 2016നെ അപേക്ഷിച്ച് 4.69 ശതമാനത്തിെൻറ കുറവാണുണ്ടായിരിക്കുന്നത്. അതേസമയം ലോക്സഭയുമായി വലിയ കുറവുമുണ്ടായിട്ടില്ല. ഇത് യു.ഡി.എഫിന് ആശ്വാസം പകരുേമ്പാൾ, വോട്ടുദിനത്തിലെ മഴ ഇവരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മഴയെ തുടർന്ന് യു.ഡി.എഫ് വോട്ടുകൾ ചെയ്യാതെ പോയേക്കാമെന്ന സംശയവും ഇവർ ഉന്നയിക്കുന്നു.
അപരെൻറ സാന്നിധ്യവും ഇവരെ അങ്കലാപ്പിലാക്കുന്നു. എന്നാൽ, വിജയത്തിൽ ഇവർക്ക് സംശയമില്ല. ഇടത്- കേരള കോൺഗ്രസ് വോട്ടുകൾ ചേരുേമ്പാൾ വിജയം ഉറപ്പാണെന്ന് കേരള കോൺഗ്രസ് നേതാക്കൾ പറയുന്നു. പോളിങ് ശതമാനത്തിലെ കുറവ് ബാധിക്കിെല്ലന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ചങ്ങനാശ്ശേരിയിൽ 70.30%
2016 നിയമസഭ- 75.25
2019 ലോക്സഭ- 72.62
ചങ്ങനാശ്ശേരിയിൽ 70.30 ശതമാനമാണ് പോളിങ്. മൊത്തമുള്ള 1,71,497 വോട്ടർമാരിൽ 1,20,562 പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തവണ 75.25 ശതമാനയിരുന്നു പോളിങ്. അഞ്ചുശതമാനത്തോളമാണ് ഇത്തവണത്തെ കുറവ്. ഇത് ബാധിക്കില്ലെന്ന് ആത്മവിശ്വാസത്തിലാണ് ഇടത്-വലത് മുന്നണികൾ.
രണ്ടുസ്ഥാനാർഥികൾക്കും ആത്മവിശ്വാസത്തിൽ ഒട്ടുംകുറവില്ല. ഒപ്പത്തിനൊപ്പം മത്സരം നടന്ന ഇവിടത്തെ സാധ്യതകൾ പ്രവചനാതീതമാണ്. കേരള കോൺഗ്രസുകൾ തമ്മിലുള്ള ഏറ്റുമുട്ടലായതിനാൽ ഫലം സംസ്ഥാനതലത്തിലും ശ്രദ്ധേയമാകും.
വൈക്കത്ത് 75.61
2016 നിയമസഭ- 80.75
2019 ലോക്സഭ- 79.85
ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് ശതമാനം വൈക്കത്ത്. 75.61 ശതമാനം പേർ ഇവിടെ വോട്ട് രേഖപ്പെടുത്തി. മൊത്തമുള്ള 1,64,469 വോട്ടർമാരിൽ 1,24,356 സമ്മതിദാനവകാശം വിനിയോഗിച്ചു. ഇതിൽ 63,240 പുരുഷൻമാരും 61,114 സ്ത്രീകളുമാണ്.
കഴിഞ്ഞ തവണത്തേക്കാൾ പോളിങ് ശതമാനം കുറഞ്ഞെങ്കിലും വൈക്കം അതിെൻറ പാരമ്പര്യം കാത്തു സൂക്ഷിക്കുമെന്ന് ഇടത് നേതാക്കൾ പറയുന്നു. ചിട്ടയായ പ്രവർത്തനമാണ് നടത്തിയത്. മുൻകാലങ്ങളിൽ ഉണ്ടായതിനേക്കാൾ മികച്ച ഭൂരിപക്ഷം എൽ.ഡി.എഫ് നേടുമെന്നും ഇവർ പറയുന്നു. യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുമെന്നും വൈക്കം ഒപ്പം നിൽക്കുമെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ.
കാഞ്ഞിരപ്പള്ളിയിൽ 72.13%
2016 നിയമസഭ- 76.1
2019 ലോക്സഭ- 77.96
കേരള കോൺഗ്രസും കോൺഗ്രസും ഏറ്റുമുട്ടിയ കാഞ്ഞിരപ്പള്ളിയിൽ 72.13 ശതമാനം പോളിങ്. മൊത്തമുള്ള 1,89,091 വോട്ടർമാരിൽ1,34,649 പേർ ബൂത്തിലെത്തി.
ഇതിൽ 68,334 പുരുഷൻമാരും 66,315 സ്ത്രീകളുമാണ്. മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം മത്സരിച്ച ഇവിടെ ബി.ജെ.പിക്കും വലിയ പ്രതീക്ഷകളാണുള്ളത്. കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർഥി എത്തിയതിെൻറ ആവേശം പ്രവർത്തകരിൽ പ്രകടമായിരുന്നെങ്കിലും പോളിങിനുശേഷവും എൽ.ഡി.എഫ് ആത്മവിശ്വാസത്തിൽ ഒട്ടുംകുറവില്ല.
പുതുപ്പള്ളിയിലും ഇടിവ്
2016 നിയമസഭ- 77.14
2019 ലോക്സഭ- 75.45
പുതുപ്പള്ളിയിൽ 73.22 ശതമാനമാണ് പോളിങ്. മൊത്തം വോട്ടർമാരിൽ 1,75,959 പേരിൽ 1,28,842 പേർ വോട്ടുചെയ്തു. ഇതിൽ 65722 പേർ പുരുഷൻമാർ 63,119 സ്ത്രീകളുമാണ്. ഇവിടത്തെ പോളിങ് ശതമാനത്തിലെ കുറവ് എൽ.ഡി.എഫിന് സന്തോഷം പകരുന്നുണ്ട്.
മൊത്തമുള്ള കണക്കിൽ കുറവുണ്ടായെങ്കിലും യാക്കോബായ വിശ്വാസികൾ ഏറെയുള്ള പ്രദേശങ്ങളിൽ കൂടുതൽപേർ ബൂത്തുകളിലെത്തി. ഇത് അനുകൂലമാകുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. മണർകാട് പഞ്ചായത്തിൽ ഇവർ ലീഡും പ്രതീക്ഷിക്കുന്നു. എന്നാൽ, യാക്കോബായ സഭ വിശ്വാസികൾ അടക്കം ഒപ്പം നിന്നതായാണ് യു.ഡി.എഫ് അവകാശവാദം.
ഏറ്റുമാനൂർ-72.99
2016 നിയമസഭ- 79.69
2019 ലോക്സഭ- 77.25
കോൺഗ്രസ് സീറ്റ് നിേഷധിച്ചതിനെതുടർന്ന് ലതിക സുഭാഷ് സ്വതന്ത്രയായി മത്സരിച്ച് ഏറ്റുമാനൂരിൽ 72.99 ശതമാനമാണ് പോളിങ്. മുൻവർഷത്തെ അപേക്ഷിച്ച് ഇടിവുണ്ടായി.
മൊത്തമുള്ള 1,68,034 േവാട്ടർമാരിൽ 1,22,647 പേർ വോട്ട് ചെയ്തു. ഇതിൽ പുരുഷൻമാർ-62661, സ്ത്രീകൾ-59986 എന്നിങ്ങനെയാണ് കണക്ക്. പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകൾ ബാധിക്കില്ലെന്ന് ഇടത്-വലത് മുന്നണികൾ പറയുന്നു. ഇരുകൂട്ടരും ആത്മവിശ്വാസത്തിലാണ്. ഇതിനൊപ്പം ലതിക സുഭാഷ് എത്ര വോട്ടുകൾ പിടിക്കുമെന്നതും ആകാക്ഷയുയർത്തുന്നു.
കോട്ടയം-72.57
2016 നിയമസഭ- 78.07
2019 ലോക്സഭ- 76.54
കോട്ടയം നിയോജകമണ്ഡലത്തിൽ 72.57 ശതമാനമാണ് പോളിങ്. ജനകീയരായ സ്ഥാനാർഥികൾ മത്സരിച്ച കോട്ടയത്ത് പോളിങ് ശതമാനത്തിലെ കുറവ് ബാധിക്കിെല്ലന്ന് ഇരുസ്ഥാനാർഥികളും പറയുന്നു.
ഇടത് സ്ഥാനാർഥി 10,000 വോട്ടിെൻറ ഭൂരിപക്ഷം അവകാശപ്പെടുേമ്പാൾ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടക്കുമെന്നാണ് യു.ഡി.എഫ് വ്യക്തമാക്കുന്നത്. വോട്ടിങ് കണക്ക് ഇങ്ങനെ: മൊത്തം േവാട്ടർമാർ-1,65,261, വോട്ട് ചെയ്തത്-119937. പുരുഷൻമാർ-60150, സ്ത്രീകൾ-59787
കടുത്തുരുത്തിയിൽ നേരിയ കുറവ് മാത്രം; 68.05
2016 നിയമസഭ- 69.39
2019 ലോക്സഭ- 71.11
മൊത്തമുള്ള 1,87,725 വോട്ടർമാരിൽ12,749 പേരാണ് കടുത്തുരുത്തിയിൽ ബൂത്തിലെത്തിയത്. കേരള കോൺഗ്രസുകളുടെ പോരാട്ടം നടക്കുന്ന ഇവിടത്തെ വിജയം ഇരുവർക്കും നിർണായമാണ്.
ഇവരുടെ ശക്തിയുടെ വിളംബരവുമാകും. പോളിങ് ശതമാനം കുറയുകയെന്നതാണ് മണ്ഡലത്തിെൻറ പൊതുസ്വഭാവമെന്നും ഇത്തവണ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് ഇടത്- വലത് മുന്നണികൾ പറയുന്നത്. വാശിയേറിയപോരാട്ടം നടന്ന ഇവിെട ഇരുമുന്നണികളും വിജയം അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.